മതേതരത്വം സംരക്ഷിക്കാന്‍ SKSSF പ്രതിജ്ഞാബദ്ധം : ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി

അബുദാബി : പരിഷ്കൃത രാജ്യങ്ങള്‍ക്ക് പോലും അവകാശപ്പെടാന്‍ സാധിക്കാത്ത ഭരണഘടനയാണ് ഇന്ത്യയുടേതെന്നും ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാന്‍ ഇന്ത്യന്‍ മുസ്‍ലിംകള്‍ പ്രതിജ്ഞാബദ്ധരാണെന്നും SKSSF സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസിപറഞ്ഞു. മതേതരത്വം തകര്‍ക്കാന്‍ അടുത്തിടെ നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അപലപനീയമാണെന്നും മതേതരത്വം തകര്‍ക്കുന്നവര്‍ക്കെതിരെ എക്കാലത്തുംനിലകൊണ്ടിട്ടുള്ള പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും SKSSF ഉം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  സൗഹൃദം നിലനിര്‍ത്താനാവുന്ന സമീപനങ്ങള്‍ക്ക്‌ വിരുദ്ധമായി കേരളത്തിലും ഇന്ത്യയൊട്ടുക്കും തന്നെ ചില നീക്കങ്ങള്‍ അല്‍പബുദ്ധികളായ ചില മുസ്‌ലിംസംഘടനകളില്‍ നിന്ന്‌ ഉണ്ടായ സാഹചര്യത്തിലാണ്‌ ``രാഷ്‌ട്രരക്ഷക്ക്‌ സൗഹൃദത്തിന്റെ കരുതല്‍'' എന്ന പ്രമേയവുമായി കേരളത്തിനകത്തും പുറത്തും `മനുഷ്യജാലിക' സംഘടിപ്പിക്കാന്‍ SKSSF മുന്‍കൈ എടുത്തത്‌ . അബുദാബി ‍ സ്റ്റേറ്റ് SKSSF നടത്തിയ മനുഷ്യജാലികയില്‍ പ്രമേയ പ്രഭാഷണം നിര്‍വഹിക്കുകയ്യയിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്റര്‍ പ്രസിഡന്റ്‌ പി ബാ വ  ഹാജി ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ദുല്‍ റഹിമാന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഫാദര്‍ ജോണ്‍  ഫിലിപ്പ് (അബൂദാബി മാര്‍ത്തോമ്മ ചര്‍ച്ച്), ടി.പി ഗംഗാധരന്‍ (ഇന്ത്യന്‍ മീഡിയ ഫോറം), കരപ്പാത്ത് ഉസ്മാന്‍ (കെ.എം.സി.സി യു.എ.ഇ), അബ്ബാസ്‌ മൗലവി, പല്ലാര്‍ മുഹമ്മദ്കുട്ടി മുസ്ലിയാര്‍, ഉസ്മാന്‍ ഹാജി, ദാവൂദ് ഹാജി, അബ്ദുല്‍ കരീം ഹാജി, ഹുസൈന്‍ ദാരിമി, അബ്ദുല്‍ കാദര്‍ ഒളവട്ടൂര്‍ എന്നിവര്‍ സംസാരിച്ചു. സയ്യിദ് അബ്ദുല്‍ റഹിമാന്‍ തങ്ങള്‍ പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. അബ്ദുല്‍ വഹ്ഹാബ് റഹ്‍മാനി, നൌഫല്‍ അസ്അദി, ശരീഫ് കാസര്‍ഗോഡ്‌, മുജീബ് എന്നിവര്‍ മനുഷ്യ ജാലിക ഗാനാലാപനം നടത്തി. ഹാരിസ് ബാഖവി സ്വാഗതവും സമീര്‍ മാസ്റ്റാര്‍ നന്ദിയും പറഞ്ഞു.