SKSSF മനുഷ്യ ജാലിക ജനുവരി 25നു അബുദാബിയില്‍. ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി പങ്കെടുക്കും.



അബുദാബി: റിപബ്ലിക് ദിനത്തോടനുബന്ധിച്ച് SKSSF സംസ്ഥാന കമ്മറ്റിയുടെ നിര്‍ദേശ പ്രകാരം വിവിധ ജില്ലാ തലങ്ങളില്‍ നടക്കുന്ന മനുഷ്യ ജാലികക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്  കൊണ്ട് അബുദാബി സുന്നി സെന്ററും SKSSF ഉം ചേര്‍ന്ന്  മനുഷ്യ ജാലിക തീര്‍ക്കുന്നു.
ജനുവരി 25 വെള്ളിയാഴ്ച രാത്രി 8 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റെറില്‍ നടക്കുന്ന പരിപാടിയില്‍  SKSSF സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഉജ്ജ്വല വാഗ്മിയുമായ  ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി മുഖ്യ പ്രഭാഷണം നടത്തും.
കെ.പികെ വേങ്ങര. പി. ബാവ ഹാജി. മനോജ്‌ പുഷ്കര്‍., കെ.ബി. മുരളി., ടി.പി. ഗംഗാധരന്‍,  ഉസ്മാന്‍ കരപ്പാത്ത്. ഡോ: ഒളവട്ടൂര്‍ അബ്ദുറഹ്മാന്‍ മൌലവി, തുടങ്ങിയവര്‍ സംബന്ധിക്കും