മലപ്പുറം : രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍ എന്ന പ്രമേയവുമായി SKSSF റിപ്പബ്ലിക് ദിനത്തില്‍ എടപ്പാളില്‍ നടത്തു മനുഷ്യജാലികയുടെ പ്രചരണാര്‍ത്ഥം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സന്ദേശ യാത്ര ഇന്ന് രാവിലെ 9 മണിക്ക് മലപ്പുറം കാളമ്പാടിയില്‍ മര്‍ഹൂം കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടെ ഖബര്‍ സിയാറത്തോടെ കൂട്ടിലങ്ങാടിയില്‍ തുടങ്ങും. ജാഥാക്യാപ്റ്റന്‍മാരായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കും ഒ.എം.എസ് തങ്ങള്‍ നിസാമിക്കും ജില്ലാ പ്രസിഡന്‍റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പതാക കൈമാരും. ജില്ലാ ജനറല്‍ സെക്രട്ടറി പി.എം. റഫീഖ് അഹ്‍മദ്, കോര്‍ഡിനേറ്റര്‍ ശമീര്‍ ഫൈസി ഒടമല, ആശിഖ് കുഴിപ്പുറം പ്രസംഗിക്കും. പുഴക്കാട്ടിരി (10 മണി), പുലാമന്തോള്‍ (11 മണി), തൂത (1 മണി), കരിങ്കല്ലത്താണി (2), മേലാറ്റൂര്‍ (4), പട്ടിക്കാട് (5), പെരിന്തല്‍മണ്ണ (6) എിവിടങ്ങളില്‍ പര്യടനം നടത്തി 7 മണിക്ക് അങ്ങാടിപ്പുറത്ത് സമാപിക്കും. തുടര്‍ന്ന് നടക്കു സ്‌നേഹസംഗമത്തില്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ സംബന്ധിക്കും.