വ്യാജകേശം; സര്‍ക്കാര്‍ മുസ്‌ലിം സമുദായത്തെ വഞ്ചിച്ചു - SKSSF സ്റ്റേറ്റ് കമ്മിറ്റി

കോഴിക്കോട്‌ സിറ്റി പോലിസ്‌ കമ്മീഷണറുടെ ഓഫിസിലേക്ക്‌ ജനു. 31ന് മാര്‍ച്ച്‌ നടത്തും 
എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട്‌ സംഘടിപ്പിച്ച ജനജാഗ്രതാ സമ്മേളനം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി ഉദ്‌ഘാടനം ചെയ്യുന്നു
കോഴിക്കോട്‌: പ്രവാചകന്റെ പേരില്‍ അവതരിപ്പിച്ച വ്യാജകേശം ഉപയോഗിച്ചുള്ള ചൂഷണത്തിന്‌ അനുകൂലമായി സത്യവാങ്‌മൂലം നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ മുസ്‌ലിം സമുദായത്തെ വഞ്ചിച്ചിരിക്കുകയാണെന്ന്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട്‌ സംഘടിപ്പിച്ച ജനജാഗ്രതാ സമ്മേളനം അഭിപ്രായപ്പെട്ടു. കേരളത്തിലെ എല്ലാ മുസ്‌ലിം സംഘടനകളും വ്യാജകേശം ഉപയോഗിച്ചുള്ള ചൂഷണങ്ങളെ എതിര്‍ത്തു. കാന്തപുരം വിഭാഗത്തിന്റെ സംഘടന പോലും ഇന്നുവരെ കേശം പ്രവാചകന്റേതാണെന്ന്‌ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇത്തരത്തില്‍ കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന മുസ്‌ലിം സമുദായത്തിന്റെ വികാരത്തിനെതിരായി പ്രവാചകനിന്ദയ്ക്കു കൂട്ടുനില്‍ക്കുകയാണു സര്‍ക്കാര്‍ ചെയ്‌തിരിക്കുന്നത്‌. മുസ്‌ലിം സമുദായത്തിന്റെ മുഖ്യധാരയില്‍ നിന്ന്‌ ഒറ്റപ്പെട്ടുനില്‍ക്കുന്ന കാന്തപുരത്തിന്റെ ആത്മീയവാണിഭത്തിനു സംരക്ഷണം കൊടുക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവന്നാല്‍ ശക്തമായ തിരിച്ചടി നേരിടേണ്‌ടിവരും. സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലം പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന കമ്മിറ്റി 31നു കാലത്ത്‌ 11 മണിക്കു കോഴിക്കോട്‌ സിറ്റി പോലിസ്‌ കമ്മീഷണറുടെ ഓഫിസിലേക്ക്‌ മാര്‍ച്ച്‌ നടത്തുമെന്നു സമ്മേളനം പ്രഖ്യാപിച്ചു. —മുസ്‌തഫ മുണ്‌ടുപാറ അധ്യക്ഷത വഹിച്ചു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി ഉദ്‌ഘാടനം ചെയ്‌തു. ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി വിഷയാവതരണം നടത്തി. ഒ അബ്‌ദുല്ല, ഉമ്മര്‍ പാണ്‌ടികശാല, അഡ്വ. കെ നൂറുദ്ദീന്‍ മുസ്‌ല്യാര്‍, അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, സത്താര്‍ പന്തലൂര്‍, അബ്‌ദുല്ല കുണ്‌ടറ സംസാരിച്ചു.