കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിക്കുന്ന മനുഷ്യ ജാലിക ജനുവരി 25 ന് അബ്ബാസിയ ദാറുത്തര്‍ബിയ മദ്റസയില്‍

കുവൈറ്റ്‌ സിറ്റി : കുവൈറ്റ്‌ ഇസ്ലാമിക്‌ സെന്‍റര്‍ സംഘടിപ്പിക്കുന്ന മനുഷ്യ ജാലിക ജനുവരി 25 വെള്ളിയാഴ്ച അബ്ബാസിയ ദാറുത്തര്‍ബിയ മദ്റസയില്‍ വെച്ച് നടത്തപെടും. ഉച്ചയ്ക്ക് 1.30ന് SKSSF സംസ്ഥാന പ്രസിഡന്‍റ് സയിദ്‌ അബ്ബാസ്‌ അലി ശിഹാബ്‌ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ മുഖ്യ പ്രഭാഷണം നടത്തും. സിദ്ദിഖ് ഫൈസി കണ്ണാടിപ്പറമ്പ് പ്രതിജ്ഞ ചെല്ലിക്കൊടുക്കും.