കടമേരി റഹ്മാനിയ്യ റൂബി ജൂബിലീ; യു. എ. ഇ തല പ്രചരണത്തിനു തുടക്കമായി

നിശ്ചയ ദാര്ഢ്യതയുടെ ഉല്പ ന്നമാണ് റഹ്മാനിയ്യ - ശൈഖുനാ കോട്ടുമല
കടമേരി റഹ്മാനിയ്യ യു. എ. ഇ ഉത്തര മേഖല കമ്മിറ്റീ ദുബായ് കെ എം സി സിയില്‍ സംഘടിപ്പിച്ച റൂബി ജൂബിലീ പ്രചാരണോല്‍ ഘാടനവും സ്വീകരണ സമ്മേളനവും സയ്യിദ് ഹാമിദ് കൊയമ്മ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
കോട്ടുമല ബാപ്പു മുസ്‌ലിയാര്‍
ദുബായ്: ചീക്കിലോട്ട് കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെയും റഹ്മാനിയ്യയെ നെഞ്ചിലേറ്റിയ ആയിരങ്ങളുടെയും നിശ്ചയ ദാര്ഢ്യതയുടെ പ്രതിഫലനമായാണ് സമന്വയത്തിന്റെ് ആദ്യാക്ഷരം കുറിച്ച കടമേരി റഹ്മാനിയ്യ എന്ന വിദ്യാഭ്യാസ സമുച്ചയം ഇന്ന് തലയുയര്ത്തിേ നില്ക്കു ന്നതെന്ന് റഹ്മാനിയ്യ അറബിക് കോളേജ് പ്രിന്സിപലും സംസ്ഥാന ഹജ്ജ് കമ്മിറ്റീ ചെയര്മാമനുമായ ശൈഖുനാ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ അഭിപ്രായപെട്ടു. ഉദ്ദേശ്യ ശുദ്ധിയോടെയുള്ള വിദ്യാഭ്യാസമാണ് സമുദായത്തിന്റെ് പുരോഗതിയുടെ അളവ് കോലെന്നും അത് നല്കുയന്നതിലാണ് 40 വര്ഷംു പൂര്ത്തി യാകുന്ന റഹ്മാനിയ്യ ഇക്കാലമത്രയും പരിശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിചേര്ത്തു. 
 റഹ്മാനിയ്യ യു. എ. ഇ ഉത്തര മേഖല കമ്മിറ്റീ ദുബായ് കെ എം സി സിയില്‍ സംഘടിപ്പിച്ച റഹ്മാനിയ്യ റൂബി ജൂബിലീ പ്രചാരണോല്ഘായടന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിന്റെത വിജയത്തിന് സര്വ്വ്രും സജ്ജരാവാനും അദ്ദേഹം ആഹ്വാനം ചെയ്തു.
സംസ്ഥാന ഹജ്ജ് ചെയര്മായനായി ആദ്യമായി യു. എ. ഇയിലെത്തിയ ബാപ്പു മുസ്ലിയാര്ക്ക്യ റഹ്മാനിയ്യ യു. എ. ഇ ഉത്തര മേഖല കമ്മിറ്റീയുടെ ഉപഹാരം സയ്യിദ് ഹാമിദ് കൊയമ്മ തങ്ങളും ദുബൈ കെ എം സി സിയുടെ ഉപഹാരം സി കെ മജീദും സമ്മാനിച്ചു.
യു. എ. ഇ ഉത്തര മേഖല കമ്മിറ്റീ സെക്രെടറി ഹകീം ഫൈസി സ്വാഗതം പറഞ്ഞു. സയ്യിദ് ഹാമിദ് കൊയമ്മ തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആധുനിക കാല ഘട്ടത്തിനു അനിവാര്യമായ സമന്വയ പാഠ ശാലയാണ് കടമേരി റഹ്മാനിയ്യ അറബിക്കോളേജെന്നു സയ്യിദ് ഹാമിദ് കൊയമ്മ തങ്ങള്‍ അഭിപ്രായപെട്ടു. സമന്വയ പഠനം പ്രോത്സാഹിപ്പിച്ചത് ഇസ്‌ലാമായിരുന്നു. സമന്വയ വിദ്യാഭ്യാസം നേടുന്നതില്‍ മുസ്‌ലിംകള്‍ എന്നും ശുഷ്കാന്തി കാണിച്ചിരുന്നു. പില്കാലങ്ങളില്‍ ഇതര മത വിഭാഗങ്ങള്‍ ഭൌതിക വിദ്യാഭ്യാസം എന്നാ വേര്തിളരിവ് ഉണ്ടാക്കിയപ്പോള്‍ അത് മുതലെടുത്തത് പുത്തന്‍ വാദികളാണെന്നും പരമ്പരാഗത മത വിദ്യാഭ്യാസത്തെ പഴഞ്ജന്‍ ഏര്പാ്ടാക്കി രംഗത്ത് വന്നത് അവരാണെന്നും അദ്ദേഹം പറഞ്ഞു. മത ബോധമില്ലാത്ത ഭൌതിക വാദികളാണ് തല്ഫണലമായി ഉടലെടുത്തത്‌. അത് തിരുത്തി എഴുതാന്‍ പുതിയ തലമുറ സമന്വയ വിദ്യാഭ്യാസത്തിലൂടെ ആര്ജ്ജ്വം കാണിക്കണം. അദ്ദേഹം കൂട്ടിച്ചേര്ത്തു 
പ്രസിഡന്റ്‌ ഇബ്രാഹിം മുറിചാണ്ടി അധ്യക്ഷത വഹിച്ചു. അബ്ദു സലാം ബഖവി, എളംബാറ മുസ്തഫ, മിദ് ലാജ് റഹ്മാനി, റഫീഖ് സകരിയ്യ ഫൈസി, സി കെ അബ്ദുല്‍ മജീദ്‌, പി കെ അബ്ദുല്‍ കരീം തുടങ്ങിയവര്‍ പ്രസംഗിച്ചു. കമ്മിറ്റീ വൈസ് പ്രസിഡന്റ്‌ കലവുള്ളതില്‍ കുഞ്ഞബ്ദുള്ള നന്ദി പറഞ്ഞു.
ഹജ്ജ് കമ്മിറ്റീ ചെയര്‍മനായത്തിനു ശേഷം ആദ്യമായി ദുബായിലെത്തിയ കോട്ടുമല ബാപ്പു മുസ്ലിയാര്‍ക്ക് റഹ്മാനിയ്യ യു. എ. ഇ ഉത്തര മേഖല കമ്മിറ്റീ നല്‍കുന്ന ഉപഹാരം സയ്യിദ് ഹാമിദ് കൊയമ്മ തങ്ങള്‍ സമ്മാനിക്കുന്നു