``ജിന്നും മുജാഹിദും; പരിണാമങ്ങളുടെ ഒരു നൂറ്റാണ്ട്‌'' ബഹ്‌റൈന്‍ സമസ്‌തയും SKSSFഉം ഏരിയാ പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുന്നു

മനാമ: ``ജിന്നും മുജാഹിദും; പരിണാമ ങ്ങളുടെ ഒരു നൂറ്റാണ്ട്‌'' എന്ന ശീര്‍ഷകത്തില്‍ സമസ്‌ത കേരള സുന്നി ജമാഅത്തും ബഹ്‌റൈന്‍ എസ്‌.കെ.എസ്‌. എസ്‌.എഫും സംയുക്തമായി ആചരിച്ചു വരുന്ന സമസ്‌ത ആദര്‍ശ കാമ്പയിന്റെ ഭാഗമായി വിവിധ ഏരിയകള്‍ കേന്ദ്രീകരിച്ച്‌ ബഹ്‌റൈനിലുടനീളം ആദര്‍ശ പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കാന്‍ ബഹ്‌റൈന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ അടിയന്തിര യോഗം തീരുമാനിച്ചു. യോഗം ശൌക്കത്തലി ഫൈസി ഉദ്‌ഘാടനം ചെയ്‌തു. സുന്നികളെ മുശ്‌ രിക്കുകളാക്കാന്‍ മത്സരിച്ചിരുന്നവര്‍ ഇന്നു പരസ്‌പരം മുശ്‌ രിക്കുകളാക്കുന്ന ദയനീയ രംഗം മഹാന്മാരെ നിന്ദിച്ചതിന്റെ തിക്തഫലമാണെന്നും ആശയപാപ്പരത്തം മൂലം ഇന്ന്‌ എട്ടു ഗ്രൂപ്പുകളായി മാറിയ ബിദഇകളെ, ഇനിയെങ്കിലും തിരിച്ചറിഞ്ഞ്‌ സച്ചരിതരായ പൂര്‍വ്വീകരുടെ പാതയിലേക്ക്‌ തിരിച്ചുവരാന്‍ തെറ്റിദ്ധരിച്ചവരെല്ലാം തയ്യാറാവണമെന്നും അദ്ധേഹം അഭ്യര്‍ത്ഥിച്ചു. 
ജിന്ന്‌, പിശാച്‌ വിഷയങ്ങളിലുള്ള നിലപാടുമാറ്റവും തൌഹീദ്‌, ശിര്‍ക്ക്‌ വിഷയത്തിലുള്ള ആശയ വൈരുദ്ധ്യങ്ങളും തുറന്നു കാട്ടി നടക്കുന്ന ഏരിയാ തല പ്രഭാഷണങ്ങള്‍ക്ക്‌ സമസ്‌ത ഏരിയാ ദാഇകളും നേതാക്കളും നേതൃത്വം നല്‍കും. തുടര്‍ന്ന്‌ കാമ്പയിന്‍ സമാപന സമ്മേളനവും നടക്കും. കാമ്പയിന്റെ ഭാഗമായി സിഡികള്‍, ലഘുലേഖ വിതരണം എന്നിവയും നടക്കും. ബഹ്‌റൈന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ പ്രസിഡന്റ്‌ മുഹമ്മദലി ഫൈസി ചര്‍ച്ചക്ക്‌ നേതൃത്വം നല്‍കി.