മഹല്ല് ജമാഅത്തുകളില്‍ രേഖപ്പെടുത്തുന്ന വിവാഹങ്ങള്‍ക്ക് നിയമപ്രാബല്യം നല്കണം

കോഴിക്കോട്: വ്യവസ്ഥാപിതമായ നടന്ന് വരുന്ന മുസ്‌ലീം മഹല്ല് ജമാഅത്തുകളില്‍ രേഖപ്പെടുത്തുന്ന വിവാഹങ്ങള്‍ക്ക് നിയമപ്രാബല്യം നല്കണമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് സംഘടിപ്പിച്ച മഹല്ല് സാരഥി സംഗമം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറിമാരായ അബ്ദുസമദ് പൂക്കോട്ടൂര്‍, ഉമര്‍ഫൈസി മുക്കം, എസ് കെ എസ് എസ് എഫ് ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ആബിദ് ഹുദവി തച്ചണ്ണ എന്നിവര്‍ പ്രസംഗിച്ചു. ഹംസ ബാഫഖി തങ്ങള്‍, അബ്ദുല്ലക്കോയ തങ്ങള്‍, ഹാഷിം ശിഹാബ് തങ്ങള്‍, ആര്‍ വി കുട്ടിഹസന്‍ ദാരിമി, കെ മോയിന്‍കുട്ടിമാസ്‌ററര്‍, ടി കെ പരീക്കുട്ടിഹാജി, രാമനാട്ടുകര അബുഹാജി, എന്‍ജീനിയര്‍ മാമുക്കോയഹാജി,കൊട്ടേടത്ത് മൊയ്തീന്‍ കോയ എന്നിവര്‍ പ്രസംഗിച്ചു.