ജാമിഅഃ ഗോള്‍ഡന്‍ ജൂബിലി; കാളമ്പാടി ഉസ്താദ് അവാര്‍ഡ് പ്രബന്ധ മല്‍സരം നടത്തുന്നു

പ്രബന്ധ വിഷയം "കേരളത്തിലെ ദര്‍സീ കിതാബുകളുടെ 
ചരിത്രവും സ്വാധീനവും''
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി മര്‍ഹൂം കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ അവാര്‍ഡിന് പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു. ''കേരളത്തിലെ ദര്‍സീകിതാബുകളുടെ ചരിത്രവും സ്വാധീനവും'' എന്നതാണ് പ്രബന്ധ വിഷയം. ജാമിഅഃ നൂരിയ്യഃ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഓസ്‌ഫോജ്‌നയുടെ ഖത്തര്‍ ചാപ്റ്ററാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആശയങ്ങളോട് യോജിക്കുന്ന മത പണ്ഡിതന്‍മാര്‍ക്കും അറബിക് കോളേജുകളിലെ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കു മല്‍സരത്തില്‍ പങ്കെടുക്കാം. പ്രബന്ധം നൂറു പേജില്‍ കവിയാന്‍ പാടില്ല. രചനകള്‍ ഡിസംബര്‍ 31ന് മുമ്പ് കണ്‍വീണര്‍, കാളമ്പാടി ഉസ്താദ് അവാര്‍ഡ് കമ്മറ്റി, ജാമിഅഃ നൂരിയ്യഃ അറബിയ്യഃ, പട്ടിക്കാട് എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. 15000, 10000, 5000 എന്നിങ്ങനെ യായിരിക്കും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്കുള്ള അവാര്‍ഡ് തുക. 
യോഗത്തില്‍ സുബൈര്‍ ഫൈസി കട്ടുപ്പാറ അദ്ധ്യക്ഷത വഹിച്ചു അസീസ് ഫൈസി താനൂര്‍ യോഗം ഉദ്ഘാടനം ചെയ്തു. അലി ഫൈസി മരുന്നൂര്‍, സലാം ഫൈസി അരിക്കുളം, അലിക്കുഞ്ഞ് ഫൈസി മുക്കം, നാസര്‍ ഫൈസി തത്തനംപുള്ളി, മുനീര്‍ ഫൈസി എലമ്പ്ര, മുഹമ്മദ് ഫൈസി വേങ്ങര, ബശീര്‍ ഫൈസി കൊട്ടുക്കര പ്രസംഗിച്ചു.