എസ് കെ എസ് എസ് എഫ് ജാഗരണ സമ്മേളനം

കല്‍പ്പറ്റ: വിശുദ്ധിയിലേക്ക്, സംഘബോധത്തിലേക്ക് എന്ന പ്രമേയവുമായി ജില്ലാ എസ് കെ എസ് എസ് എഫ് ജാഗരണ സമ്മേളനം ശനിയാഴ്ച (ശനി) കല്‍പ്പറ്റ സമസ്ത ഓഡിറ്റോറിയത്തില്‍ (കാളമ്പാടി ഉസ്താദ് നഗര്‍) നടക്കും.രാവിലെ 9.30 ന് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറ അംഗം വി മൂസക്കോയ മുസ്‌ലിയാര്‍ സംബന്ധിക്കും. ‘സംഘടന പ്രായോഗികമാവുന്നത് ’ എന്ന വിഷയം സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും പ്രമേയ പ്രഭാഷണം സത്താര്‍ പന്തല്ലൂരും പ്രൊജക്ട് അവതരണം റഹിം മാസ്റ്റര്‍ ചുഴലിയും അവതരിപ്പിക്കും. ലീഡേഴ്‌സ് ഡിബേറ്റിന് വര്‍ക്കിംഗ് സെക്രട്ടറി അയ്യൂബ് കൂളിമാട് നേതൃത്വം നല്‍കും. എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി പേരാല്‍ സമാപന പ്രഭാഷണം നിര്‍വ്വഹിക്കും. അടുത്ത മാസം മുതല്‍ ആരംഭിക്കുന്ന സംഘടനയുടെ പുതിയ അംഗത്വ പ്രചരണത്തിന്റെ ഭാഗമായും പുതിയ പദ്ധതികള്‍ സമര്‍പ്പിക്കുന്നതിനു വേണ്ടിയുമാണ് ജാഗരണ സമ്മേളനം നടത്തുന്നത്. ശാഖാ, ക്ലസ്റ്റര്‍, മേഖലാ പ്രസിഡണ്ട് സെക്രട്ടറിമാര്‍, ജില്ലാ-സംസ്ഥാന കൗണ്‍സിലര്‍മാര്‍, ത്വലബ-കാമ്പസ്-ഇബാദ്-ട്രെന്റ്-വിഖായ വിഭാഗങ്ങളുടെ ചെയര്‍മാന്‍ കണ്‍വീനര്‍ര്‍മാര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.