മുജാഹിദുകള്‍ പ്രത്യയശാസ്ത്ര പ്രതിസന്ധിയില്‍ -എസ്.വൈ.എസ്.

കോഴിക്കോട്: പ്രത്യയശാസ്ത്ര പരിക്കില്‍നിന്ന് രക്ഷപ്പെടാന്‍ മുജാഹിദ് പ്രസ്ഥാനം പുതിയ നവോത്ഥാനവുമായി രംഗത്തെത്തിയിരിക്കുകയാണെന്ന് സുന്നി യുവജനസംഘം സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. സി.കെ.എം. സാദിഖ് മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. കാസിം മുസ്‌ല്യാര്‍ കുമ്പള, ഹാജി കെ. മുഹമ്മദ് ഫൈസി, ഉമ്മര്‍ ഫൈസി മുക്കം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍, ടി.കെ. മുഹമ്മദ്കുട്ടി ഫൈസി, ഇബ്രാഹിം ഫൈസി പേരാല്‍, അലി ഫൈസി കുളമ്പറമ്പ്, അഹമ്മദ് തെര്‍ളായി,ഒ.എം. ശരീഫ്ദാരിമി, കെ.ഇ. മുഹമ്മദ് മുസ്‌ല്യാര്‍, ഹസന്‍ ആലങ്കോട്, മുസ്തഫ മുണ്ടുപാറ എന്നിവര്‍ സംസാരിച്ചു. പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ല്യാര്‍ സ്വാഗതം പറഞ്ഞു.