ഹജ്ജ്; കിസ് വ കൈമാറ്റം ബുധനാഴ്ച

കിസ് വ നിര്‍മാണം (ഫയല്‍)) ചിത്രം)
മക്ക: കഅ്ബയെ പുതപ്പിക്കാനുള്ള പുടവ ‘കിസ് വ’ അടുത്ത ബുധനാഴ്ച ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പുകാരന്‍ ശൈഖ് അബ്ദുല്‍ഖാദിര്‍ ശൈബിക്ക് കൈമാറും. ചടങ്ങില്‍ ഇരുഹറം കാര്യാലയ ഉദ്യോഗസ്ഥരും മറ്റും ഈ ചടങ്ങില്‍ പങ്കെടുക്കും. പതിവുപോലെ ദുല്‍ഹജ്ജ് ഒമ്പതിനാണ് കഅ്ബയെ പുതിയ കിസ് വ അണിയിക്കുക.
ഹജ്ജ് തീര്‍ഥാടകര്‍ക്ക് സംസം വിതരണത്തിന് വിപുലമായ സന്നാഹമൊരുക്കിയതായി സംസം ഓഫിസ് ഭരണസമിതി മേധാവി സുലൈമാന്‍ അബൂ ഉലയ്യ പറഞ്ഞു. മക്കയില്‍ തീര്‍ഥാടകരുടെ അയ്യായിരത്തോളം വരുന്ന താമസകേന്ദ്രങ്ങളിലെ സംസം വിതരണത്തിനാണ് യുനൈറ്റഡ് സംസം ഏജന്‍സിക്ക് കീഴില്‍ 129 വാഹനങ്ങള്‍ വാടകക്കെടുത്തിട്ടുണ്ട്. 94 ഡെയ്‌ന ലോറികളും 35 വലിയ വാനുകളും ഇതിന് ഉപയോഗിക്കുന്നു.