മുഹമ്മദ് നബി (സ) യുടെ വ്യക്തി പ്രഭാവവും ജീവിത വിശുദ്ധിയും: ദേശീയ വായനാ മത്സരം

50000 മുതല്‍ 10000 വരെ പത്ത് വിജയികള്‍ക്ക് കാശ് അവാര്‍ഡ് 
ചെമ്മാട്: മുഹമ്മദ് നബി (സ) യുടെ വ്യക്തി പ്രഭാവവും ജീവിത വിശുദ്ധിയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യവുമായി ദാറുല്‍ ഹുദാ ഹദീസ് ഡിപ്പാര്‍ട്ട്മെന്റും ഡല്‍ഹിയിലെ ആദം പബ്ളിഷേഴ്സും സംയുക്തമായി ദേശീയ തലത്തില്‍ വായനാ മത്സരം നടത്തുന്നു. വിശ്വ പ്രസിദ്ധ അമേരിക്കന്‍ ചിന്തകനായ മുഹമ്മദ് ഫത്ഹുല്ല ഗുലന്റെ ഇന്‍ഫിനിറ്റ് ലൈറ്റ് എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി യാണ് മത്സരം നടത്തുന്നത്. പുസ്തകത്തിന്റെ ഹിന്ദി/ഉര്‍ദു/ഇംഗ്ളീഷ് പകര്‍പ്പുകള്‍ മത്സരാര്‍ത്ഥികള്‍ക്ക് സൌജന്യമായി നല്‍കും. മത ഭേദമന്യേ ഒമ്പതാം ക്ളാസ് മുതല്‍ പി.എച്ച്.ഡി വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും പൊതു ജനങ്ങള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്ന താണ്. രണ്ടു കാറ്റഗറിയായാണ് മത്സരം. ഒബ്ജക്റ്റീവ് രൂപത്തില്‍ തയ്യാറാക്കിയ പരീക്ഷയുടെ ആദ്യ ഘട്ടം ജനുവരി പതിനഞ്ചിനും രണ്ടാം ഘട്ടം ഫെബ്രുവരി ഒമ്പതിനും നിശ്ചിത പരീക്ഷാ സെന്ററുകളില്‍ വെച്ച് നടത്തപ്പെടും. ഫെബ്രുവരി 19ന് ഡല്‍ഹിയില്‍ വെച്ച് നടക്കുന്ന അവാര്‍ഡ്ദാനത്തില്‍ ഓരോ കാറ്റഗറിയിലെയും തിരഞ്ഞെടുക്കുന്ന പത്ത് വിജയികള്‍ക്ക് യഥാക്രമം 50000, 45000, 40000, 35000, 30000, 26000, 22000,18000,14000,10000 എന്നിങ്ങനെ സമ്മാന തുക നല്‍കപ്പെടുന്നതായിരിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷാ ഫോറം www.darulhuda.com, www.dhiu.info എന്നീ സൈറ്റുകളില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9746036038 നമ്പറില്‍ ബന്ധപ്പെടുക