സമസ്ത മദ്റസ റൈഞ്ച് സെക്രട്ടറിമാരുടെ ശില്‍പശാല

ചേളാരി: കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണാടക, ലക്ഷദ്വീപുകള്‍, അന്തമാന്‍, വിദേശ രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 405 റൈഞ്ച് സെക്രട്ടറിമാര്‍ക്കുള്ള ശില്‍പശാല ചേളാരി സമസ്താലയത്തില്‍ നടത്തി. ചീഫ് ട്യൂട്ടര്‍ എ.ടി.എം.കുട്ടി മൗലവി അദ്ധ്യക്ഷത വഹിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പിണങ്ങോട് അബൂബക്കര്‍ സ്വാഗതം പറഞ്ഞു. 'കരിക്കുലം പഠനവും, പരിശോധനയും' എന്ന വിഷയം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബിക് വിഭാഗം മേധാവി ഡോ: എന്‍.എ.എം.അബ്ദുല്‍ഖാദറും, നാം നമ്മുടെ വ്യവഹാരങ്ങള്‍ എന്ന വിഷയം കെ.എം.അബ്ദുല്ല മാസ്റ്ററും അവതരിപ്പിച്ചു. കെ.സി.അഹ്മദ് മൗലവി നന്ദി പറഞ്ഞു.