SKSSF മതവിദ്യാഭ്യാസ കാമ്പയിന്‍ സമാപിച്ചു

SKSSF മതവിദ്യാഭ്യാസ കാമ്പയിന്‍ സമാപന സദസ്സ്‌
തിരൂര്‍ക്കാട്ട്‌ ഹസന്‍ സഖാഫി പൂക്കോട്ടൂര്‍
ഉദ്‌ഘാടനം ചെയ്യുന്നു
മലപ്പുറം : മതവിദ്യയുടെ വ്യാപനം കൊണ്ടു മാത്രമേ ഉത്തമ സമൂഹ സൃഷ്‌ടിപ്പ്‌ സാധ്യമാകൂ എന്ന ആഹ്വാനവുമായി SKSSF മലപ്പുറം ജില്ലാ മതവിദ്യാഭ്യാസ കാമ്പയിന്‍ തിരൂര്‍ക്കാട്ട്‌ സമാപിച്ചു. SYS ജില്ലാ സെക്രട്ടറി ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ സമാപന സദസ്സ്‌ ഉദ്‌ഘാടനം ചെയ്‌തു. SKSSF ജില്ലാ ജനറല്‍ സെക്രട്ടറി പി.എം. റഫീഖ്‌ അഹ്‌മദ്‌ അധ്യക്ഷത വഹിച്ചു. കെ. ഇബ്‌റാഹിം ഫൈസി, കെ. അബൂബക്കര്‍ ഫൈസി, സല്‍മാന്‍ ഫൈസി, സൈഫുദ്ദീന്‍ ഫൈസി പ്രസംഗിച്ചു. കെ. അലി ഹാജി, കുന്നത്ത്‌ മുഹമ്മദ്‌ പുസ്‌തക വിതരണം നിര്‍വഹിച്ചു. ജില്ലാ വര്‍കിംഗ്‌ സെക്രട്ടറി ശമീര്‍ ഫൈസി ഒടമല സ്വാഗതവും ശമീര്‍ ഫൈസി പുത്തനങ്ങാടി നന്ദിയും പറഞ്ഞു. കാമ്പയിനോടനുബന്ധിച്ച്‌ ആദരിക്കല്‍, അനുമോദനം, മേഖലാ ക്ലസ്റ്റര്‍ തലങ്ങളില്‍ ഉദ്‌ബോധനങ്ങള്‍, പഠനോപകരണ വിതരണം തുടങ്ങിയ പരിപാടികള്‍ നടന്നു.