സയ്യിദന്മാരുടെ വഴിയെ പിന്‍പറ്റുക : ഹംസ ബാഖവി

ഖൈതാന്‍ : അഹ്ലുസ്സുന്നത്ത് വല്‍ ജമാഅത്തിന്‍റെ പാതയില്‍ സമസ്തയുടെ വഴിയെ കുവൈത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടന കുവൈത്ത് കേരള സുന്നി മുസ്ലിം കൗണ്‍സിലിന്‍റെ അംഗത്വം എടുക്കാന്‍ എല്ലാ സുന്നി പ്രവര്‍ത്തകരും മുന്നോട്ടു വരണമെന്ന് ഉസ്താദ്‌ ഹംസ ബാഖവി ആഹ്വാനം ചെയ്തു. സയ്യിദന്മാരുടെ നേതൃത്വമാണ് നാം പിന്‍പറ്റേണ്ടത്. നബി () പറയുകയുണ്ടായി "എന്‍റെ ചര്യയും എന്‍റെ കുടുംബത്തെയും നിങ്ങളില്‍ ഞാന്‍ വിട്ടേച്ച് പോകുന്നു. (അതിനെ നിങ്ങള്‍ പിന്‍പറ്റുക)". സുന്നി കൗണ്‍സിലിന്‍റെ സയ്യിദന്മാരുടെ നേത്രത്വം അല്ലാഹു നമുക്ക്‌ കനിഞ്ഞെകിയ സൗഭാഗ്യമാണ്. ആ പാതയില്‍ നാം അണിചേരുക. ഹംസ ബാഖവി കൂട്ടിച്ചേര്‍ത്തു. സുന്നി കൗണ്‍സില്‍ ഖൈതാന്‍ ബ്രാഞ്ച് സംഘടിപ്പിച്ച മെമ്പര്‍ഷിപ് കാമ്പൈന്‍ ഉല്‍ഘാടന പ്രോഗ്രാമില്‍‍ അധ്യക്ഷം വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രോഗ്രാം സുന്നി കൗണ്‍സില്‍ ചെയര്‍മാന്‍ സയ്യിദ്‌ നാസര്‍ മഷ്‌ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മെമ്പര്ഷിപ്പ് ഉദ്ഘാടനം ഹൈതം കരീം സാഹിബിനു നല്‍കി സയ്യിദ്‌ ഗാലിബ് മഷ്‌ഹൂര്‍ തങ്ങള്‍ നിര്‍വഹിച്ചു. അബ്ദുല്‍ സലാം ഉസ്താദ്‌ നസ്വീഹത്ത് ക്ലാസ്സെടുത്തു. ദഅവത്തിന്‍റെ പ്രാധാന്യവും സമസ്തയുടെയും സുന്നി കൗണ്‍സിലിന്‍റെയും ലക്ഷ്യവും അദ്ദേഹം വിശദീകരിച്ചു.
പി.എം.കെ.കുട്ടി ഫൈസി, നസീര്‍ ഖാന്‍, ഇസ്മായില്‍ ഹുദവി, നാസര്‍ കോടൂര്‍, അബ്ദുല്‍ കരീം ഖുരൈന്‍, മിസ്‌അബ് ഫര്‍വാനിയ, ലതീഫ്‌ കൊല്ലം (ജഹറ) എന്നിവര്‍ സംസാരിച്ചു. അസീസ്‌ പാടൂര്‍ സ്വാഗതവും ഹംസ കൊയിലാണ്ടി നന്ദിയും പറഞ്ഞു. ഇസ്മായില്‍ ബേവിഞ്ച, മുജീബ്‌ ചേകനൂര്‍, ഇല്യാസ്‌ തരകന്‍, വി.വി.ബഷീര്, സാദിഖ്‌ കൊയിലാണ്ടി ‍ എന്നിവര്‍ നേത്രത്വം നല്‍കി.