എസ്.എം.എഫ് മലപ്പുറം ജില്ലാ സമ്മേളനം മാര്ച്ച് അവസാന വാരത്തില്


തിരൂരങ്ങാടി: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ സമ്മേളനം 2013 മാര്‍ച്ച് അവസാന വാരത്തില്‍ നടത്താന്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. സമകാലിക സാഹചര്യത്തില്‍ കൂടുതല്‍ വ്യവസ്ഥാപിതവും ശാസ്ത്രീയവുമായി മഹല്ലു സംവിധാനം ചിട്ടപ്പെടു ത്തേണ്ടത് അനിവാര്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ഇതിനായി എസ്.എം.എഫ് തയ്യാറാ ക്കിയ മഹല്ല് ശാക്തീകരണ പദ്ധതിക്ക് യോഗം അംഗീകാരം നല്‍കുകയും പദ്ധതിയുടെ ഭാഗമായി മാര്‍ച്ച് അവസാന വാരത്തില്‍ വിപുലമായ ജില്ലാ സമ്മേളനം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. മഹല്ലു പദ്ധതിയുടെ പ്രധമ ഘട്ടമായി മേഖല,പഞ്ചായത്ത് കണ്‍വെന്‍ഷന്‍, ഖത്തീബ് സംഗമങ്ങള്‍, മഹല്ല് നേതൃ പരിശീലന ശില്‍പശാലകള്‍,വിവധ ബോധവല്‍കരണ പരിപാടികള്‍ എന്നിവ നടത്താനും മേഖല,പഞ്ചായത്ത്,മഹല്ല് തലങ്ങളില്‍ പ്രത്യേകം പരിശീലനം നല്‍കിയ കോര്‍ഡിനേറ്റര്‍മാരെ നിയമിക്കാനും തീരുമാനിച്ചു.
സമ്മേളനത്തിന്റെയും പദ്ധതിയുടെയും വിജയത്തിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായി സബ് കമ്മിറ്റി രൂപീകരിച്ചു. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി മീറ്റിംഗ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ഉദ്ഘാടനം ചെയ്തു, ജലീല്‍ ഫൈസി പുല്ലങ്കോട്,ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി,യു. മുഹമ്മദ് ശാഫി ഹാജി,കാളാവ് സൈതലവി മുസ്ലിയാര്‍,വി. കുഞ്ഞുട്ടി മുസ്ലിയാര്‍,കെ.വി അബൂട്ടി ഹാജി,അമ്പായത്തിങ്ങല്‍ അബൂബക്കര്‍,കെ.എം കുട്ടി എടക്കുളം തുടങ്ങിയവര്‍ സംസാരിച്ചു. ഏ.കെ ആലിപ്പറമ്പ് സ്വാഗതവും ജാഫര്‍ ഹുദവി നന്ദിയും പറഞ്ഞു.