ഹാജിമാരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു

ജിദ്ദ: വിദേശങ്ങൡനിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ വരവ് ആരംഭിച് ഒരാഴ്ച പിന്നിട്ടപ്പോള്‍ ഒന്നരലക്ഷം പേര്‍ മക്കയിലും മദീനയിലും എത്തിയതായി സൗദി പാസ്‌പോര്‍ട്ട് വിഭാഗം വെൡപ്പെടുത്തി. ആദ്യ അഞ്ചുദിവസങ്ങള്‍ക്കകം ജിദ്ദവഴി മക്കയില്‍ മാത്രം എത്തിയത് 1,09,670 പേരാണെന്ന് പാസ്‌പോര്‍ട്ട് വിഭാഗം മേധാവി സാലിം മുഹമ്മദ് അല്‍ ബുലൈഹിദ് വിവരിചു. ഇതില്‍ 54 പേര്‍ കരമാര്‍ഗവും 10 പേര്‍ കടല്‍മാര്‍ഗവുമാണെത്തിയത്. മറ്റുള്ളവരെല്ലാം ആകാശമാര്‍ഗമാണ് എത്തിയത്. ഇൗ ദിവസങ്ങൡ മക്കയെക്കാള്‍ അധികം മദീനയില ാണ് ഹാജിമാര്‍ എത്തുന്നത്. വിവിധ രാജ്യങ്ങൡനിന്നുള്ള ഹജ്ജ് അധികൃതരുമായി സൗദി അധികൃതര്‍ നടത്തിയ ചര്‍ച്ചയില്‍ അതാതിടങ്ങില്‍നിന്നെത്തുന്ന ഹാജിമാരെ സ്വീകരിക്കുന്നതിനും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും രൂപരേഖ തയ്യാറാക്കി.
ഇറാന്‍, ജോര്‍ജിയ, സിംഗപ്പുര്‍ എന്നീ രാജ്യങ്ങൡനിന്നുള്ള സൗദിയിലെ അംബാസഡര്‍മാര്‍, ഫ്രാന്‍സ്, ഗിനി എന്നിവയുടെ കോണ്‍സല്‍മാര്‍, യമന്‍ വഖഫ് മന്ത്രി എന്നിവരുമായി കഴിഞ്ഞ ദിവസം സൗദി ഹജ്ജ്മന്ത്രി ഡോ.ബന്ദര്‍ ഹജ്ജാര്‍ നടത്തിയ ചര്‍ച്ചയില്‍ അവിടങ്ങൡനിന്നുള്ള ഹാജിമാരുടെ യാത്രയും താമസവും സഞ്ചാരവും സംബന്ധിച്ച കാര്യങ്ങൡലും അന്തിമ രൂപമായി.