SKSSF ജില്ലാതല ഖുര്‍ആന്‍ പാരായണ മെഗാമത്സരം: അബ്ദുസ്സമദ് മേലാറ്റൂരിന് സ്വര്‍ണ്ണപ്പതക്കം

എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാതല ഖുര്‍ആന്‍ പാരായണം മെഗാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അബ്ദുസ്സമദ് മേലാറ്റൂരിന് ദുബൈ മലപ്പുറം ജില്ലാ എസ്.കെ.എസ്.എസ്.എഫ് ശംസുല്‍ ഉലമ സ്മാരക സ്വര്‍ണ്ണ പതക്കം സാദിഖലി ശിഹാബ് തങ്ങള്‍ സമ്മാനിക്കുന്നു
മലപ്പുറം: റമസാന്‍ കാമ്പയിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാതല ഖുര്‍ആന്‍ പാരായണം മെഗാ മത്സരത്തില്‍ അബ്ദുസ്സമദ് മേലാറ്റൂരിന് ഓം സ്ഥാനം. ദുബൈ എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ശംസുല്‍ ഉലമ സ്മാരക സ്വര്‍ണ്ണ പതക്കം കരിങ്കല്ലത്താണിയില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമ്മാനിച്ചു. അഞ്ച് റൗണ്ടുകളിലായി നട മത്സരത്തിനൊടുവില്‍ അബ്ദുല്ല തൂത രണ്ടാം സ്ഥാനം നേടി. ഇരുവരും സംസ്ഥാന തലത്തില്‍ മത്സരത്തിന് അര്‍ഹരായി.
മുഹമ്മദ് ഹഖീം മമ്പുറം, മുഹമ്മദ് റഷാദ് കാച്ചിനിക്കാട്, മുശ്താഖ് റഹ്മാന്‍ താനൂര്‍, മുഹമ്മദ് റഈസ് അങ്ങാടിപ്പുറം, മുഹമ്മദ് ദാരിമി വാവൂര്‍ എിവരും വിവിധ റൗണ്ടുകള്‍ പിി'് മികവിനുള്ള അംഗീകാരം നേടി. സമാപന സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്ര'റി പി.എം. റഫീഖ് അഹ്മദ് അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി മുഖ്യാതിഥിയായിരുു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ റഹ്മത്തുല്ലാഹ് ഖാസിമി മുത്തേടം, ഇബാദ് സംസ്ഥാന പ്ലാനിങ് സെല്‍ അംഗം അബ്ദുല്‍ ജലീല്‍ റഹ്മാനി വാണിയൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഒ.എം.എസ് തങ്ങള്‍, എ.കെ. നാസര്‍, ജാഫര്‍ ഫൈസി പഴമള്ളൂര്‍, ഐ.പി. ഉമര്‍ വാഫി, ശമീര്‍ ഫൈസി ഒടമല, സിദ്ദീഖ് ഫൈസി അമ്മിനിക്കാട്, ശംസാദ് സലീം പ്രസംഗിച്ചു.