സാമുദായിക പ്രതിസന്ധികള്ക്കെംതിരെ കൂട്ടായ്മ അനിവാര്യം- ശൈഖുനാ കോട്ടുമല

കാവനൂര്‍: സമുദായങ്ങള്‍ക്കും വ്യക്തികള്‍ക്കുമിടയില്‍ വര്‍ധിച്ചുവരുന്ന പ്രതിസന്ധികളും പ്രയാസങ്ങളും സാമുദായിക കൂട്ടായ്മകള്‍ തീര്‍ത്ത് പരിഹരിക്കണമെന്ന് കേരള ഹജ്ജ്കമ്മിറ്റി ചെയര്‍മാന്‍ ശൈഖുനാ കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ പറഞ്ഞു. കാവനൂര്‍ മജ്മഇല്‍ സംഘടിപ്പിച്ച സി.എം ഉറൂസ്- സ്വലാത്ത് വാര്‍ഷിക സംഗമങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കെ.എ. റഹ്മാന്‍ ഫൈസി അധ്യക്ഷത വഹിച്ചു.
മിംസ് മൂസക്കോയ ഹാജി പാലാഴി, മുസ്ത്വഫ ബാഖവി പെരുമുഖം, കെ.ടി. മുഹമ്മദലി, ഒ.പി. അലിബാപ്പു ഹാജി എന്നിവര്‍ പ്രസംഗിച്ചു. സപ്ലിമെന്റ് പ്രകാശനകര്‍മം നൗഷാദലി അരീക്കോട് നിര്‍വഹിച്ചു. പോര്‍ക്കളത്തിലെ പുലികള്‍ മലപ്പുറം കിസ്സ ചരിത്രകഥാപ്രസംഗം അഹമ്മദ്കുട്ടി മൗലവി മാവണ്ടിയൂര്‍ അവതരിപ്പിച്ചു. ഇന്ന് രാവിലെ പത്തിന് നടക്കുന്ന ഹജ്ജ് പഠനക്ലാസിന് ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി നേതൃത്വം നല്‍കും.