സമസ്ത നേതാക്കള്‍ക്ക് ജുബൈല്‍ എസ് വൈ എസ് സ്വീകരണം നല്‍കി

ജുബൈല്‍ :ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം സൌദിഅറേബ്യയില്‍ എത്തിയ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും മലപ്പുറം ജില്ല ജനറല്‍ സക്രട്ടറിയുമായ ശൈഖുന പി കുഞ്ഞാണി മുസ്ല്യാര്‍ക്കും എസ് വൈ എസ് സെക്രട്ടറി പുത്തനഴി മൊയ്ദീന്‍ ഫൈസിക്കും ജുബൈല്‍ എസ് വൈ എസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി .യോഗത്തില്‍ ബഷീര്‍ ബഖ്‌വി അധ്യക്ഷത വഹിച്ചു .കബീര്‍ ഫൈസി ഉദ്ഘാടനം ചെയ്തു .ഷാജഹാന്‍ ദാരിമി ,സൈതലവി ഹാജി ദമ്മാം ,നൂറുദ്ധീന്‍ മുസ്ല്യാര്‍ ചുങ്കത്തറ സംബന്ദിച്ചു .മേലാറ്റൂര്‍ ദാറുല്‍ ഹികം ഇസ്ലാമിക് സെന്‍ററിന്റെ പ്രജണാര്‍ത്ഥമാണ് നേതാക്കള്‍ സൗദിയില്‍ എത്തിയത്.