സുന്നി കൗണ്‍സില്‍ തസ്കിയത് ക്യാമ്പ് ശ്രദ്ധേയമായി

കുവൈത്ത്: കുവൈത്ത് കേരള സുന്നി മുസ്ലിം കൗണ്‍സില്‍ സെന്‍ട്രല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കുവൈത്ത് സിറ്റി ശര്ഖ് മസ്ജിദു സ്വഹാബയില്‍ തസ്കിയത് ക്യാമ്പ് സംഘടിപ്പിച്ചു. വ്യാഴാഴ്ച (2/8/2012)നു രാത്രി 10 മണി മുതല്‍ ഫജ്ര്‍ വരെ നടന്ന പരിപാടിയില്‍ വിവിധ സെഷനുകളില്‍ 'തസ്കിയതുല്‍ ഖുലൂബ്' (ഷെയ്ഖ്‌ അബ്ദുല്‍ സലാം മുസ്ലിയാര്‍), 'അശ്രുല്‍ അവാഖിര്‍' (മുഹമ്മദലി ഫൈസി പെരുമ്പടപ്പ്‌), 'ലദ്ദതുല്‍ ഇബാദത്ത്' (ആബിദ് അല്‍ഖാസിമി), 'നിസ്കാരം' (ഉസ്താദ് അബ്ദു ഫൈസി), 'സകാത്ത്' (ഹംസ ബാഖവി), 'ബദര്‍ സ്മരണകള്‍' (അബ്ദുല്‍ ലത്തീഫ് ദാരിമി) എന്നി വിഷയങ്ങള്‍ അധികരിച്ചു സംസാരിച്ചു. സുന്നി കൌണ്‍സില്‍ ചെയര്‍മാന്‍ സയ്യിദ് നാസര്‍ മഷ്ഹൂര്‍ തങ്ങള്‍ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പി.കെ.എം.കുട്ടി ഫൈസി, ശംസുദ്ധീന്‍ മൌലവി, ഇസ്മായില്‍ ഹുദവി, അബ്ദുല്‍ റഹിമാന്‍ ഫൈസി, അബ്ദുല്‍ കരീം ഫൈസി, മരക്കാര്‍ കുട്ടി ഹാജി, നാസര്‍ കോടൂര്‍ എന്നിവര് നേത്രത്വം നല്‍കി. ശേഷം ദുആ മജലിസും തസ്ബീഹു നിസ്കാരവും സമൂഹ അത്താഴവും നടന്നു.