കുവൈത്ത് ഇസ്‌ലാമിക് സെന്‍റര്‍ ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസ്

കുവൈത്ത് സിറ്റി: വിശുദ്ധ റമദാനില്‍ കുവൈത്ത് ഇസ്‌ലാമിക് സെന്റര്‍ “പുണ്യങ്ങളുടെ റമദാന്‍ മൂല്യങ്ങളുടെ ഖുര്‍ആന്‍” എന്ന പ്രമേയത്തില്‍ നടത്തി വരുന്ന കാമ്പയിനിന്‍റെ ഭാഗമായി ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസ് സംഘടിപ്പിച്ചു.വൈസ്‌ പ്രസിഡണ്ട് മുസ്തഫ ദാരിമിയുടെ അധ്യക്ഷതയില്‍ അബ്ബാസിയ ദാരുതര്‍ബിയ മദ്രസ ഓഡിറ്റോറിയത്തില്‍ നടന്ന മജ്‌ലിസ് ജനറല്‍ സെക്രട്ടറി മുഹമ്മദലി പുതുപ്പറമ്പ് ഉദ്ഘാടനം ചെയ്തു.ചെയര്‍മാന്‍ ഷംസുദ്ദീന്‍ ഫൈസി ഉദ്ബോദന പ്രസംഗം നടത്തുകയും കൂട്ടുപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കുകയും ചെയ്തു.ഇല്യാസ്‌ മൌലവി, അബ്ദുല്‍ ഹമീദ്‌ അന്‍വരി , മുഹമ്മദ്‌ ബാഖ വി , തുടങ്ങിയവര്‍ മജ്‌ലിസ് നിയന്ത്രിച്ചു . സെക്രട്ടറി ഹംസ ദാരിമി സ്വാഗതവും ഗഫൂര്‍ ഫൈസി പൊന്മള നന്ദിയും പറഞ്ഞു