‘ജശ്‌നെ ഈദ്‌--1433--’ -1433': ഈദ്‌ ദിനത്തില്‍ നവ്യാനുഭൂതി പകര്‍ന്ന്‌ ബഹ്‌റൈന്‍ SKSSF കഥാപ്രസംഗവും കലാവിരുന്നും

കഥാ പ്രസംഗത്തില്‍ നിന്ന്
മനാമ: ഈദുല്‍ ഫിത്വര്‍ സുദിനത്തി ല്‍ ബഹ്‌റൈന്‍ എസ്‌.കെ. എസ്‌.എസ്‌.എഫ്‌. മനാമ കര്‍ണ്ണാടക ക്ലബ്ബില്‍ സംഘടിപ്പിച്ച ഇസ്ലാമിക കഥാപ്രസംഗവും കലാവിരുന്നും വേറിട്ട അനുഭവമായി.
‘ജശ്‌നെ ഈദ്‌  -1433’ എന്ന ലേബലില്‍ നടന്ന പരിപാടിയില്‍ ഒരു റിയാലില്‍ പൊലിഞ്ഞ സ്വപ്‌നങ്ങള്‍ എന്ന വിഷയത്തിലാണ്‌ കെ.എം.എസ്‌ മൌലവി ആന്‍ഡ്‌ പാര്‍ട്ടിയുടെ ശ്രദ്ധേയമായ  കഥാപ്രസംഗം അരങ്ങേറിയത്‌. ശമീര്‍ പേരാമ്പ്ര, നൌഷാദ്‌ പാപ്പിനിശ്ശേരി എന്നിവര്‍ പിന്നണി ഗായകരായിരുന്നു.
സ്വന്തം മക്കള്‍ക്ക്‌ മദ്രസ്സാ വിജ്ഞാനം നല്‍കാതിരുന്നതിലൂടെ ഒരു പ്രവാസിക്ക്‌ അനുഭവിക്കേണ്ടി വന്ന വ്യക്തിപരവും കൌടുംബികവും സാമൂഹികവും രാഷ്‌ട്രീയവുമായ ദുരനുഭവങ്ങള്‍ കോര്‍ത്തിണക്കിയ കഥാകഥനവും തുടര്‍ന്നുള്ള പ്രാര്‍ത്ഥനാ മജ്‌ലിസും ഉദ്‌ബോധനവും ഈദ്‌ സുദിനത്തില്‍ വിശ്വാസികള്‍ക്ക്‌ നവ്യാനുഭവമായി.
ചടങ്ങില്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ബഹ്‌റൈന്‍ നാഷണല്‍ പ്രസിഡന്റ്‌ മുഹമ്മദലി ഫൈസി വയനാട്‌ അദ്ധ്യക്ഷത വഹിച്ചു. സമസ്‌ത കോ ഓര്‍ഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ്‌ ഹുദവി ഉദ്‌ഘാടനം ചെയ്‌തു. ബഹ്‌റൈന്‍ സമസ്‌ത ജനറല്‍ സെക്രട്ടറി എസ്‌.എം അബ്‌ദുല്‍ വാഹിദ്‌, ട്രഷറര്‍ കുഞ്ഞിമുഹമ്മദ്‌ ഹാജി, വൈ.പ്രസി. സൈതലവി മുസ്ലിയാര്‍, അബ്‌ദുറഹ്മാന്‍ ഹാജി, അശ്‌റഫ്‌ കാട്ടില്‍പ്പീടിക, ലത്വീഫ്‌ തങ്ങള്‍, അസ്‌ഹരി ഉസ്‌താദ്‌ ജിദാലി, വഹബി ഉസ്‌താദ്‌ ഗുദൈബിയ ശറഫുദ്ധീന്‍ മാരായമംഗലം, ഹാശിം കോക്കല്ലൂര്‍, ഷഹീര്‍ കാട്ടാമ്പള്ളി ഹംസ അന്‍വരി,
കാവനൂര്‍ മുഹമ്മദ്‌ മുസ്ലിയാര്‍, അസീസ്‌ മൌലവി കാന്തപുരം, സലീം ഫൈസി,  ഇബ്രാഹീം മുസ്ലിയാര്‍, ഹൈദര്‍ മുസ്ലിയാര്‍, എം.സി. മുഹമ്മദ്‌ മുസ്ലിയാര്‍, ഉമര്‍ മുസ്ലിയാര്‍, മന്‍സൂര്‍ സല്‍മാനിയ കരീം തിക്കോടി, നെല്ലറ മുഹമ്മദലി, ടി.അന്തുമാന്‍, ലത്വീഫ്‌ ചേരാപുരം, മൌസല്‍മൂപ്പന്‍ തിരൂര്‍, ശിഹാബ്‌ കോട്ടക്കല്‍, മുഹമ്മദ്‌ വയനാട്‌, നൂറുദ്ധീന്‍ മുണ്ടേരി, മുഹമ്മദ്‌ മാസ്റ്റര്‍ ഏറാമല, ശഫീഖ്‌ ഹൂറ, മജീദ്‌ കുണ്ടോട്ടി, ശജീര്‍ മാഹി, ശംസുദ്ധീന്‍, ഇസ്‌മാഈല്‍ നവാസ്‌ കൊല്ലം, ഉമൈര്‍, ഹാരിസ്‌ വടകര, അസീസ്‌ ഹിദ്ധ്‌,  ശാഫി ദാറുകുലൈബ്‌, ഇസ്‌മാഈല്‍ വേളം, തുടങ്ങിയവര്‍ വിവിധ വിഭാഗങ്ങളിലായി പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.
ചടങ്ങില്‍ ഉബൈദുല്ലാ റഹ്‌ മാനി സ്വാഗതവും നൌഷാദ്‌ വാണിമേല്‍ നന്ദിയും പറഞ്ഞു.