'റമദാന്‍ വിശുദ്ധിക്ക് വിജയത്തിന്' ; SKSSF റമദാന്‍ കാമ്പയിന്‍ ഉദ്ഘാടനം നാളെ

കാസര്‍കോട്: 'റമദാന്‍ വിശുദ്ധിക്ക് വിജയത്തിന്' എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ റമദാന്‍ കാമ്പയിന്റെ ഭാഗമായി വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ജൂലൈ 20 ന് വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് പള്ളങ്കോട്ട് ശഹിദേമില്ലത്ത് സി.എം.ഉസ്താദ് നഗറില്‍ വെച്ച് സമസ്ത കേന്ദ്ര മുശാവറഅംഗം ഖാസി ത്വാഖ അഹ്മ്മദ് മുസ്ലിയാര്‍ അല്‍ അസ്ഹരി നിര്‍വ്വഹിക്കും. മജീദ് ബാഖവി കോഴിക്കോട് പ്രമേയ പ്രഭാഷണം നടത്തും. എസ്.കെ.എസ്.എസ്.എഫ്. ജില്ല പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷതവഹിക്കും,ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, അബൂബക്കര്‍ സാലുദി നിസാമി, ഹാരിസ്ദാരിമി ബെദിര, ഹാഷിംദാരിമി ദേലമ്പാടി, പി.എസ്.ഇബ്രാഹിം ഫൈസി, യൂസഫ് മുസ്ലിയാര്‍, അബ്ദുള്‍ ഖാദര്‍ഫൈസി, സുഹൈര്‍ അസ്ഹരി, മാഹിന്‍ ദാരിമി ഗാളിമുഖം, ഇബ്രാഹിം അസ്ഹരി, ഖലീല്‍ ഹുദവി, ബീരാന്‍ ഹാജി, യൂസഫ് ഹാജി, അബ്ദുള്‍ ഖാദര്‍ ഹാജി, കെ.പി. അഹമദ് ഹാജി, എ.ബി.ബഷീര്‍, ഡി.എം.അബ്ദുള്ളകുഞ്ഞി ഹാജി, സി.കെ. അബ്ദുള്‍ ഖാദര്‍, നൂറുദ്ദീന്‍ ഹാജി, അശ്‌റഫ് ഫൈസി കിന്നിംങ്കാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും. കാമ്പയിനിന്റെ ഭാഗമായി ആതുരസേവന പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള സഹചാരി ഫണ്ട് ശേഖരണം ജൂലൈ 27 ന് വെള്ളിയാഴ്ച്ച മഹല്ല് തലത്തിലും നടക്കും. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 23,24,25 തിയതികളില്‍ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12.30 വരെ കാസര്‍കോട് പുതിയ ബസ്റ്റാന്റിന് സമീപത്ത് വെച്ച് ഹാഫിള് ഇ.പി. അബൂബക്കര്‍ ഖാസിമിയുടെ റംസാന്‍ പ്രഭാഷണവും നടക്കും.