SKSSF ഓപ്പണ്‍ ഫോറം താനാളൂര്‍ കോട്ടുമ്മല്‍ കോംപ്ലക്‌സില്‍

താനൂര്‍: എസ്.കെ.എസ്.എസ്.എഫ് താനാളൂര്‍ ഏരിയാകമ്മിറ്റി സംഘടിപ്പിക്കുന്ന ഓപ്പണ്‍ഫോറം ബുധനാഴ്ച വൈകീട്ട് 6.30 ന് താനാളൂര്‍ കോട്ടുമ്മല്‍ കോംപ്ലക്‌സില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മതന്യൂനപക്ഷം അനര്‍ഹമായത് നേടിയതോ അര്‍ഹമായത് ലഭിച്ചതോ എന്ന വിഷയത്തില്‍ നടക്കുന്ന സംവാദത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് നാസര്‍ഫൈസി കൂടത്തായിയാണ് മോഡറേറ്റര്‍. പരിപാടി ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനംചെയ്യും. പത്രസമ്മേളനത്തില്‍ റഹൂഫ് കണ്ണന്തളി, മുസ്തഫ ഫൈസി പുത്തന്‍തെരു, സലാം അരീക്കാട് എന്നിവര്‍ പങ്കെടുത്തു.