പകര അബ്ദുര്‍റഹ്മാന്‍ മുസ്‌ല്യാരുടെ ജനാസ ഖബറടക്കി

താനാളൂര്‍: കഴിഞ്ഞ ദിവസം  തിരൂരില്‍ അന്തരിച്ച മതപണ്ഡിതനനും പൗരപ്രമുഖനനുമായ കക്കാട്ടേരി അബ്ദുര്‍റഹ്മാന്‍ മുസ്‌ല്യാരുടെ അരീക്കാട് ഖബറടക്കി  അരീക്കോട്, രാമനനാട്ടുകര, തൃശൂര്‍ എടക്കഴിയൂര്‍, പനനയപ്പുറം, തലക്കടത്തൂര്‍, തിരൂര്‍ നനടുവിലങ്ങാടി, പുത്തനനത്താണി കാനനാഞ്ചേരി, ചെറിയമുണ്ടം, ചമ്രവട്ടം എന്നിവിടങ്ങളില്‍ മുദരിസും ഖതീബുമായി പ്രവര്‍ത്തിച അദ്ദേഹം അരീക്കാട് മഹല്ല് കമ്മിറ്റി പ്രസിഡന്റ്, പകര നനിരപ്പില്‍ ശിഹാബ് തങ്ങള്‍ ഇസ്‌ലാമിക് അക്കാദമി പ്രസിഡന്റ്, പകര ഇഹ്‌യാഉല്‍ ഇസ്‌ലാം സംഘം പ്രസിഡന്റ് എന്നീ നനിലകളിലും സേവനനമനനുഷ്ഠിച്ചിരുന്നു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍, ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മൂസ മൗലവി, ചേകന്നൂര്‍ അബ്ദുല്‍ ഹസന്‍ മൗലവി തുടങ്ങിയവര്‍ സഹപാഠികളായിരുന്നു.
ഭാര്യ: പരേതയായ ഫാത്തിമ ഹജ്ജുമ്മ. മക്കള്‍: അബ്ദുല്ലത്വീഫ്, അബ്ദുല്‍ അസീസ് (അല്‍ഐന്‍), മറിയാമു, അബ്ദുല്ല ബാഖവി, കുഞ്ഞിപ്പാത്തു, ആയിശുമ്മു. മരുമക്കള്‍: പരേതനനായ അബ്ദുല്ല മുസ്‌ല്യാര്‍, പി മുഹമ്മദ് മുസ്‌ല്യാര്‍, എം ഹൈദ്രു മുസ്‌ല്യാര്‍, ഖദീജ, ആസ്യ, ഹഫ്‌സത്ത്. സഹോദരങ്ങള്‍: പരേതനനായ മുഹമ്മദ് മുസ്‌ല്യാര്‍ ബാഖവി, അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാര്‍ ഖാസിമി, പരേതയായ പാത്തുമ്മ ഹജ്ജുമ്മ, കുഞ്ഞായിശ ഹജ്ജുമ്മ. 
അരീക്കാട് ജുമാമസ്ജിദില്‍ നനടന്ന ജനനാസ നനമസ്‌കാരത്തിനന് പാണക്കാട് മുനനവ്വറലി ശിഹാബ്തങ്ങള്‍ നേനതൃത്വം നനല്‍കി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അനനുശോചിച്ചു. പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, റഷീദലി ശിഹാബ് തങ്ങള്‍, മുഹമ്മദ് കോയ തങ്ങള്‍, ചെറുശ്ശേരി സൈനനുദ്ദീന്‍ മുസ്‌ല്യാര്‍, അസ്ഹരി തങ്ങള്‍, കെ കുട്ടി അഹമ്മദ്കുട്ടി, പി പി മുഹമ്മദ് ഫൈസി, ബഹാവുദ്ദീന്‍ നനദ്‌വി കൂരിയാട്, സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ സന്ദര്‍ശിച്ചു.