ഇസ്‌ലാഹുല്‍ ഉലും അറബിക് കോളേജ് ജനറല്‍ ബോഡി

താനൂര്‍: ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളേജ് ജനറല്‍ബോഡിയോഗത്തില്‍ സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ അധ്യക്ഷത വഹിച്ചു. സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, സി.എം.അബ്ദുസമ്മദ് ഫൈസി, കെ.മമ്മദ്‌ഫൈസി, ഡോ: ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി, റഷീദലി തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍(പ്രസി), കോട്ടുമല സി.എം.ബാപ്പുമുസ്‌ലിയാര്‍(വൈസ് പ്രസി), സി.കെ.എം ബാവുട്ടിഹാജി(ജന. സെക്ര), പി.പി.മൊയ്തുട്ടിഹാജി(ജോ. സെക്ര), യു.ഷാഫി ഹാജി(ട്രഷ.), ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍(മാനേജര്‍).