ഓണമ്പിള്ളിക്ക് ദുബായില്‍ ഉജ്ജ്വല സ്വീകരണം; ഹോളി ഖുര്‍ആന്‍ പ്രഭാഷണം ഇന്ന് രാത്രി 10 മണിക്ക്

'മനുഷ്യാവകാശങ്ങള്‍ ഇസ്‌ലാമില്‍""' എന്നതാണ് പ്രഭാഷണ വിഷയം 
ദുബായില്‍ എത്തിയ എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസിക്ക് ദുബായ് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കിയ വാര്‍ത്തയുമായി ഇറങ്ങിയ മാതൃഭൂമി ഗള്‍ഫ്‌ എഡിഷന്‍
ദുബായ്: ഹോളി ഖുര്‍ആന്‍ അവാര്‍ഡ്‌ കമ്മിറ്റിയുടെ സഹകരണത്തോടെ ദുബായ്‌ സുന്നി സെന്റര്‍ നടത്തുന്ന, യുവ പണ്‌്‌ഡിതനും വാഗ്മിയും എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അഡ്വ. ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസിയുടെ ഖുര്‍ആന്‍ പ്രഭാഷണം ഇന്ന് (28ന്‌ ശനി) രാത്രി 10ന്‌ ഖിസൈസ്‌ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിനു പുറകുവശമുള്ള ജംഇയ്യത്തുല്‍ ഇസ്‌ലാഹ്‌ ഓഡിറ്റോറിയത്തില്‍ നടക്കും. 
മനുഷ്യാവകാശങ്ങള്‍ ഇസ്‌ലാമില്‍ എന്ന വിഷയത്തിലുള്ള പ്രഭാഷണ പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സുന്നി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു. ദാരിദ്ര്യം, യുദ്ധങ്ങള്‍, വംശവെറി തുടങ്ങി മനുഷ്യരാശിക്ക്‌ ഭീഷണിയാകുന്ന പുതിയ കാലത്തെ യാഥാര്‍ഥ്യങ്ങളെ തുറന്നു കാണിക്കുന്നതിന്റെ ഭാഗമായാണ്‌ മനുഷ്യാവകാശങ്ങളെ കുറിച്ചുള്ള ഇസ്‌ലാമിന്റെ സമീപനങ്ങള്‍ പ്രഭാഷണ വിഷയമായി സ്വീകരിച്ചത്‌.
പ്രഭാഷണ രംഗത്ത്‌ ശ്രദ്ധേയനായ ഗവേഷകന്‍ കൂടിയാണ്‌ ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി. സംസ്‌കൃതത്തിലും സാഹിത്യത്തിലും ഇന്ത്യന്‍ ഫിലോസഫിയിലും മതമീമാംസാ വിഷയങ്ങളിലും ബിരുദാനന്തര ബിരുദമുള്ള ഇദ്ദേഹം അഭിഭാഷകന്‍ കൂടിയാണ്‌. തൃശൂര്‍ ജില്ലയിലെ എംഐസി മസ്‌ജിദില്‍ ഖത്തീബായി സേവനമനുഷ്‌ഠിക്കുന്ന ഫൈസി രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ സമ്മേളനങ്ങളിലും സെമിനാറുകളിലും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്‌.
ഹോളി ഖുര്‍ആന്‍ അവാര്‍ഡ്‌ കമ്മിറ്റിയുടെയും ദുബായ്‌ മതകാര്യ വകുപ്പിന്റെയും ഉന്നതരും മറ്റു സാമൂഹ്യ ~ സാംസ്‌കാരിക വ്യക്‌തിത്വങ്ങളും ചടങ്ങില്‍ പങ്കെടുക്കും. ദുബായ്‌ ആര്‍ടിഎയുടെ സഹകരണത്തോടെ സൌജന്യ ബസ്‌ സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്നവര്‍ക്കും സ്‌ത്രീകള്‍ക്കും പ്രത്യേക സൌകര്യമൊരുക്കുന്നു. വിവരങ്ങള്‍ക്ക്‌: 04 2964301.04 2964301 -ല്‍ ബന്ധപ്പെടുക.