SYS മണ്‌ഡലം ക്യാമ്പ്‌ വിജയിപ്പിക്കും

കുമ്പടാജ : സുന്നി യുവജന സംഘം കാസര്‍കോട്‌ മണ്‌ഡലം കമ്മിറ്റി ഈ മാസം 19ന്‌ ചൊവ്വാഴ്‌ച്ച രാവിലെ 10 മണിമുതല്‍ വൈകുന്നേരം 5 മണിവരെ കാസര്‍കോട്‌ മുന്‍സിപ്പല്‍ കോണ്‍ഫ്രന്‍സ്‌ ഹാളില്‍ സംഘടിപ്പിക്കുന്ന ഏകദിന ക്യാമ്പ്‌ വിജയിപ്പിക്കാനും പഞ്ചായത്തിലേക്ക്‌ അനുവതിക്കപ്പെട്ട കോട്ടയുടെ ആളുകളെ പങ്കെടുപ്പിക്കാനും കുമ്പടാജ പഞ്ചായത്ത്‌ SYS നേതൃയോഗം തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡണ്ട്‌ ഫസലു റഹ്മാന്‍ ദാരിമി കുമ്പടാജ അധ്യക്ഷത വഹിച്ചു. SKSSF ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം ഉല്‍ഘാടനം ചെയ്‌തു. അഹമദ്‌ മൗലവി ഏ.പി.സര്‍ക്കിള്‍, ലത്തീഫ്‌ മാര്‍പ്പിനടുക്ക, ഉമ്മര്‍ നടുവീട്, ലത്തീഫ്‌ അന്നടുക്ക എന്നിവര്‍ പ്രസംഗിച്ചു.