ഹജ്ജ്: കാറ്റഗറി 1620 വരെയുള്ളവര്‍ പാസ്‌പോര്‍ട്ടും ഫോട്ടോയും നല്‍കണം

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ്കമ്മിറ്റി മുഖേന ഹജ്ജിന് അപേക്ഷ നല്‍കിയവരില്‍ റിസര്‍വ് കാറ്റഗറിയില്‍ 1620 വരെയുള്ളവര്‍ പാസ്‌പോര്‍ട്ടും ഫോട്ടോയും നല്‍കണം. 28 മുതല്‍ 30 വരെ തീയതികളില്‍ കവര്‍ലീഡര്‍ ഹജ്ജ്കമ്മിറ്റി ഓഫീസില്‍ നേരിട്ടെത്തി രേഖകള്‍ നല്‍കണം.
ഇവരുടെ യാത്രയ്ക്ക് അനുമതിയായിട്ടില്ല. തിരഞ്ഞെടുക്കപ്പെട്ടവര്‍ യാത്ര റദ്ദാക്കുന്ന ഒഴിവില്‍ മുന്‍ഗണനാക്രമത്തില്‍ അവസരം ലഭിക്കും. ഇതുസംബന്ധിച്ച് സത്യവാങ്മൂലം അപേക്ഷകള്‍ സംസ്ഥാന ഹജ്ജ്കമ്മിറ്റിക്ക് നല്‍കണം.
പാസ്‌പോര്‍ട്ട് വാങ്ങുന്നുണ്ടെങ്കിലും യാത്ര റദ്ദാക്കുന്നവരുടെ എണ്ണത്തിനനുസരിച്ചായിരിക്കും ഇവരെ പരിഗണിക്കുക. തിരഞ്ഞെടുപ്പ് വിവരങ്ങളും പണമടക്കേണ്ട നിര്‍ദേശങ്ങളും അപേക്ഷകരെ നേരിട്ടറിയിക്കും.