സമുദായത്തെ അപമാനിച്ചവര്‍ പൊതുരംഗത്ത്‌ നിന്ന്‌ മാറി നില്‍ക്കണം : SYS

കോഴിക്കോട് : രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനും നിലനില്‍പ്പിനും ജീവത്യാഗം ഉള്‍പ്പെടെ കനത്ത വില നല്‍കിയ സമുദായമാണ്‌ മുസ്‌ലിംകള്‍. സ്വാതന്ത്ര്യാനന്തരവും രാഷ്ട്രം നേരിട്ട നിരവധി വെല്ലുവിളികള്‍ ഏറ്റെടുത്ത സമുദായവുമാണ്‌ മുസ്‌ലിംകള്‍. രാജ്യഭരണം ഫാസിസ്റ്റുകളുടെ കയ്യില്‍പെടാതെ മതേതര ശക്തികള്‍ക്ക്‌ ലഭിക്കുന്നതിലും മുസ്‌ലിം ന്യൂനപക്ഷം കാണിച്ച മികച്ച ജനാഥിപത്യബോധം വിസ്‌മരിച്ചുകൂടാ. ആറര പതിറ്റാണ്ട്‌ ബോധപൂര്‍വ്വം അവഗണിക്കപ്പെടുകയും, നിരവധി പീഡനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്‌ത മുസ്‌ലിം സമുദായത്തെ അവരുടെ ന്യായമായ ഒരു രാഷ്‌ട്രീയ അവകാശ വാദത്തിന്‍റെ പേരില്‍ ജാതിസമവാക്യം പറഞ്ഞു അപമാനിച്ച കെ.മുരളീധര്‍, ആര്യാടന്‍ മുഹമ്മദ്‌, പ്രതാപന്‍, വിഷ്‌ണുനാഥ്‌ തുടങ്ങിയ നേതാക്കള്‍ മഹത്തായ മതേതര പാരമ്പര്യമുള്ള രാഷ്‌ട്രീയ പ്രസ്ഥാനത്തിന്‍റെ നേതൃതലങ്ങളില്‍ ഇനിയും തുടരുന്നത്‌ നിരര്‍ത്ഥകമാണ്‌. ദേശീയയ ബോധം ഉള്‍ക്കൊണ്ട്‌ സമുദായത്തോട്‌ ക്ഷമാപണം നടത്താനെങ്കിലും ഇവര്‍ തയ്യാറാവേണ്ടതാണെന്ന്‌ സുന്നിയുവജന സംഘം സംസ്ഥാന സെക്രട്ടറിമാരായ പി.പി.മുഹമ്മദ്‌ ഫൈസി, ഹാജി.കെ.മമ്മദ്‌ ഫൈസി, പിണങ്ങോട്‌ അബൂബക്കര്‍, അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍, കെ..റഹ്‌മാന്‍ ഫൈസി, ഉമര്‍ ഫൈസി മുക്കം, അബ്‌ദുല്‍ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ എന്നിവര്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്‌താനയില്‍ പറഞ്ഞു.