ഹമീദ് ഫൈസിയുടെ പത്രസമ്മേളനം, പ്രസ് റിലീസ്

ആത്മീയത മനുഷ്യന്‍റെ ജീവ വായുവാണ്‌. മനുഷ്യ സംസ്‌കരണമാണ്‌ അതിന്‍റെ ലക്ഷ്യം. മറിച്ചുള്ളതെല്ലാം കപട ആത്മീയതയാണ്‌. ഇങ്ങനെ കപട ആത്മീയതയിലൂടെ സമൂഹത്ത ചൂഷണം ചെയ്യുന്നവരെ നാം ഒറ്റപ്പെടുത്തേണ്ടതുണ്ട്‌. ഇതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്‌ SKSSF വിമോചന യാത്ര സംഘടിപ്പിക്കുന്നത്‌.
കേരളത്തില്‍ കാന്തപുരം എ.പി അബൂബക്‌ര്‍ മുസ്‌ലിയാര്‍ നടത്തുന്ന ആത്മീയ തട്ടിപ്പ്‌ അതീവ ഗൗരവത്തിലെടുക്കേണ്ടതുണ്ട്‌. ഇക്കാലത്ത്‌ വിശേഷിച്ചും. പ്രവാകര്‍ മുഹമ്മദ്‌ നബി (സ്വ)യുടേതെന്ന്‌ പറഞ്ഞ്‌ ഒരു മുടി അദ്ദേഹം കുറച്ച്‌ മുമ്പ്‌ കൊണ്ടുവന്നിരുന്നു. അതിന്‍റെ നിജസ്ഥിതി വെളിപ്പെടുത്താന്‍ മത-സാമൂഹിക-രാഷ്‌ട്രീയ കേന്ദ്രങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം അതിന്‌ തയ്യാറായില്ല. മുടി വെക്കാനുള്ള പള്ളിയുടെ പേരില്‍ നാല്‍പതിരണ്ട്‌ കോടിയോളം രൂപം ജനങ്ങളില്‍ നിന്ന്‌ പിരിച്ചെടുത്തു. എന്നാല്‍ പള്ളിയുടെ കാര്യത്തില്‍ ഉരുണ്ട്‌ കളിക്കുന്നതാണ്‌ നമുക്ക്‌ കാണാനാകുന്നത്‌. പള്ളി എവിടെ പണിയുമെന്ന്‌ വ്യക്തമാക്കിയില്ല. പള്ളിയുടെ പേരില്‍ ശിലാസ്ഥാപന നാടകം കളിച്ചു, പേരുമാറ്റി ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്‍റെ പ്രമാദ തട്ടിപ്പുകള്‍. പല പ്രമാണിമാരില്‍ നിന്നും പിരിച്ചെടുത്ത പണം പ്രൈവറ്റ്‌ പ്രോപര്‍ട്ടിയായി ചിലസ്ഥാപനങ്ങള്‍ക്ക്‌ മാത്രം നീക്കിവെച്ചുവെന്നാണ്‌ അറിവ്‌. ക്രസന്‍റ്‌ സിമന്‍റ്‌, അബ്‌ദുന്നൂന്‍ ഷെയര്‍ ബിസിനസ്‌, കമാലിയ്യ മെഡിക്കല്‍ കോളേജ്‌, കമാല്‍ ഓഫ്‌സെറ്റ്‌ പ്രസ്‌, അമാനത്ത്‌ ട്രസ്റ്റ്‌ ഇങ്ങനെ പല പേരുകളില്‍ അദ്ദേഹത്തിന്‍റെ നേതൃത്വതത്തില്‍ നടത്തിയ തട്ടിപ്പുകളില്‍ ഏറ്റവും ഭീകരവും അവസാനത്തേതുമായിരുന്നു പ്രവാചകകേശത്തിന്‍റെ പേരിലുള്ള ഈ ആത്മീയചൂഷണം.
മുസ്‌ലിം വിരുദ്ധരുമായുള്ള കാന്തപുരത്തിന്‍റെ ബന്ധവും അന്വേഷണ വിധേയമാക്കേണ്ടതാണ്‌. പ്രവാചകനെ(സ്വ)യും പത്‌നി ആയിഷ ബീവി()യെയും വികലമായി ചിത്രീകരിച്ച തസ്‌ലീമ നസ്‌റീന്‌ പരവതാനി വിരിച്ചവരും ഹീനമായ രാഷ്‌ട്രീയ കൊലപാതങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയവരുമാണ്‌ അദ്ദേഹത്തിന്‍റെ യാത്രകളില്‍ പങ്കെടുക്കുന്നത്‌. ഇങ്ങനെയാണോ മാനവികതയെ ഉണര്‍ത്തേണ്ടത്‌?.
അദ്ദേഹത്തിന്‍റെ സംഘടനയുടെ നേതൃത്വത്തില്‍ നടന്ന കൊലപാതകങ്ങളും നമുക്ക്‌ മറക്കാനാവില്ല. 1999ല്‍ ഒരു അന്വേഷണ സംഘം ആറു കൊലപാതങ്ങള്‍ക്ക്‌ പിന്നിലുള്ള ഇവരുടെ പങ്ക്‌ വ്യക്തമാക്കിയതാണ്‌. ഇങ്ങനെ പല അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്‌. അട്ടപ്പാടിയിലെ ഇവരുടെ മര്‍കസുര്‍റഹ്‌മ അനാഥശാലയില്‍ അന്‍പതോളം വരുന്ന പെണ്‍കുട്ടികള്‍ക്ക്‌ നേരെ നടന്ന ലൈംഗിക പീഢനം പത്രമാധ്യങ്ങള്‍ പുറത്ത്‌ കൊണ്ടുവന്നതാണ്‌. കുറ്റവാളിയായ ഉസ്‌മാന്‍ സഖാഫി ഇതു വരെ പിടികൂടപ്പെടാത്തതിന്‍റെ കാരണം കാന്തപുരത്തിന്‍റെ സ്വാധീനമായി പത്രമാധ്യമങ്ങള്‍ തന്നെ ആരോപിക്കുന്നുണ്ട്‌. മഹല്ലുകളില്‍ ഛിദ്രത വരുത്തിയതും മദ്‌റസകള്‍ രണ്ടായി പിളര്‍ത്തയതും പള്ളികള്‍ പൂട്ടിച്ചതും ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ്‌.
ഈ അധാര്‍മികതയുടെ കരാള ഹസ്‌തങ്ങളില്‍ നിന്നും നമുക്ക്‌ മോചനം ആവശ്യമാണ്‌. ആത്മീയതയെ ചൂഷണോപാധിയാക്കി സമൂഹത്തെ വഞ്ചിക്കുന്ന ഇവര്‍ക്കെതിരെയുള്ള ധര്‍മസമരമാണ്‌ SKSSF സംഘടിപ്പിക്കുന്ന ഈ വിമോചനയാത്ര.
കാര്യങ്ങള്‍ തിറിച്ചറിഞ്ഞ്‌ കാന്തപുരത്തിന്‍റെ കേരളയാത്രയില്‍ നിന്ന്‌ വിട്ടുനില്‍ക്കാന്‍ പലരും തയ്യാറായത്‌ അഭിനന്ദനാര്‍ഹമാണ്‌. എന്നാല്‍ ചിലര്‍ അദ്ദേഹത്തിന്‍റെ യാത്രക്ക്‌ പിന്തുണ നല്‍കുന്നത്‌ അപലപനീയമാണ്‌. ഇദ്ദേഹത്തിന്‍റെ അധാര്‍മികതക്ക്‌ കൂട്ടുനില്‍ക്കുകയാണ്‌ യഥാര്‍ത്ഥത്തില്‍ ഇവര്‍ ചെയ്യുന്നത്‌. കാര്യഗൗരവം മനസ്സിലാക്കി വിട്ടുനില്‍ക്കാന്‍ ഇവര്‍ തയ്യാറാവണം.
വാര്‍ത്താസമ്മേളനത്തില്‍ ജാഥാക്യാപ്‌റ്റന്‍ അബ്ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, ഓണംപിള്ളി മുഹമ്മദ്‌ ഫൈസി (SKSSF ജന. സെക്രട്ടറി), നാസര്‍ ഫൈസി കൂടത്തായ്‌ (SKSSF വൈ. പ്രസിഡണ്ട്‌) എന്നിവര്‍ പങ്കെടുത്തു.