വിമോചന യാത്ര അലങ്കോലപ്പെടുത്താന്‍ കാന്തപരം വിഭാഗം ശ്രമം. അക്രമികള്‍ അറസ്റ്റില്‍. മുഴുവന്‍ ശാഖകളിലും പ്രതിഷേധ പ്രകടനം നടത്താന്‍ ആഹ്വാനം

തൃശൂര്‍, കേച്ചേരി : ആത്മീയത ചൂഷണത്തിനെതിരെ ജിഹാദ്‌ എന്ന പ്രമേയത്തില്‍ SKSSF നടത്തുന്ന വിമോചന യാത്രയെ ആസൂത്രിതമായി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച കാന്തപുരം വിഭാഗം ചാരന്മാരെ പ്രവര്‍ത്തകര്‍ പിടികൂടി. യാത്രയുടെ ഒമ്പതാം ദിവസമായ ഇന്നലെ തൃശൂര്‍ ജില്ലയിലെ കേച്ചേരി നല്‍കിയ സ്വീരണ സമ്മേളനത്തില്‍ വെച്ചാണ്‌ സംഭവം. ചെറുതുരുത്തിയില്‍ നിന്ന്‌ കേച്ചേരിയിലേക്ക്‌ വരികയായിരുന്ന യാത്രയുടെ വാഹന വ്യൂഹത്തിനിടയിലേക്ക്‌ ഇരച്ചു കയറാന്‍ ശ്രമിക്കുകയും സ്വീകരണ വേദിയിലേക്ക്‌ കല്ലെറിയുകയും ചെയ്‌ത സംഘത്തെ പ്രവര്‍ത്തകര്‍ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. ആദ്യം ചോദ്യങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞ്‌ മാറാന്‍ ശ്രമിച്ചെങ്കിലും പിന്നീട്‌ ഇവര്‍ തങ്ങള്‍ക്ക്‌ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ച്‌ വിശദമായി തുറന്നു പറഞ്ഞു. യാത്രയുടെ ദൃശ്യങ്ങള്‍ പകര്‍ത്താനും യാത്ര അലങ്കോലപ്പെടുത്താനും വഹാബ്‌ സഖാഫി മമ്പാടാണ്‌ തങ്ങളെ പറഞ്ഞയച്ചതെന്ന്‌ പരസ്യമായി സ്റ്റേജില്‍ വന്ന്‌ പറഞ്ഞ സംഘം ചെയ്‌ത തെറ്റില്‍ സുന്നികളോട്‌ മാപ്പ്‌ ചോദിച്ചു. വഹാബ്‌ സഖാഫിയുടെ സ്വകാര്യ സെല്‍ഫോണ്‍ അക്രമികളില്‍ നിന്ന്‌ കണ്ടെത്തി. വിഘടിത ചാരപ്പണിയില്‍ സുന്നീ പ്രവര്‍ത്തകര്‍ പ്രകോപിതരായെങ്കിലും നേതാക്കളുടെ സംയമനാഹ്വാനം പൂര്‍ണാര്‍ത്ഥത്തില്‍ അനുസരിച്ചതിനാല്‍ അനിഷ്‌ട സംഭവങ്ങളൊന്നുമുണ്ടായില്ല. ഇവരെ പിന്നീട്‌ പോലീസെത്തി അറസ്റ്റ്‌ ചെയ്‌തു.
വിമോചന യാത്ര തുടങ്ങിയതു മുതല്‍ പലവിധേനയും യാത്ര അലങ്കോലപ്പെടുത്താന്‍ കാന്തപുരം വിഭാഗം ശ്രമിച്ചിരുന്നു. എന്നാല്‍ സുന്നീ പ്രവര്‍ത്തകരുടെ പക്വമായ ഇടപെടല്‍ കാരണം എല്ലാം നിശ്‌ഫലമാവുകയായിരുന്നു. കാന്തപുരം നടത്തുന്ന കേരളയാത്ര ജനം തള്ളിയതിലുള്ള നിരാശയും
വിമോചന യാത്രക്ക്‌ ലഭിച്ചു കൊണ്ടിരിക്കുന്ന വന്‍ജനപിന്തുണയുമാണ്‌ ഇവരെ ഇത്തരം ആസൂത്രിത വിഘടന പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രേരിപ്പിക്കുന്നത്‌.
മാനവികത പറഞ്ഞ്‌ യാത്ര നടത്തുന്ന കാന്തപുരം മറുഭാഗത്ത്‌ ഇത്തരം അസാംസാകാരിക പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം കൊടുക്കുന്നത്‌ ലജ്ജാകരമാണെന്ന് SKSSF നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നേതാവിന്‍റെ യാത്രയെ ജനം തള്ളിക്കളഞ്ഞതിന്‌ കാരണമന്വേഷിക്കേണ്ടത്‌ സ്വന്തം ചെയ്‌തകളിലാണ്‌. സ്ഥാപിത സാമ്പത്തിക അജണ്ടകള്‍ക്ക്‌ SKSSF തടസ്സമാവുന്നെന്ന തിരിച്ചറിവില്‍നിന്നാണ്‌ ഇവര്‍ ഇത്തരം തരം താഴ്‌ന്ന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്‌ നേതാക്കള്‍ പറഞ്ഞു.ഏറെ കാലമായി സുന്നീ വിദ്യാര്‍ത്ഥീ സമൂഹം ഇവരെ സഹിക്കുകയാണെന്നും കേരളയാത്ര തിരുവനന്തപുരത്തെത്തണമെന്ന്‌ ആഗ്രഹമുണ്ടെങ്കില്‍ ഇത്തരം ദുര്‍വൃത്തികളില്‍ നിന്ന്‌ മാറി നില്‍ക്കലായിരിക്കും കാന്തപുരത്തിന്‌ ആരോഗ്യകരമെന്നും നേതാക്കള്‍ മുന്നറിയിപ്പ്‌ നല്‍കി. ഇതിന്‌ മുമ്പും വിവിധ ഗൂഢപ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം കൊടുത്തിട്ടുള്ള വഹാബ്‌ സഖാഫിക്കെതിരെ നിയപരമായ അന്വേഷണം നടത്തണമെന്ന്‌ നേത്‌ക്കള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ മുഴുവന്‍ശാഖകളിലും പ്രതിഷേധ പ്രകടനം നടത്താന്‍ നേതാക്കള്‍ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. വാര്‍ത്താ സമ്മേളനത്തില്‍ SKSSF ജനറല്‍ സെക്രട്ടറി ഒണമ്പിള്ളി മുഹമ്മദ്‌ ഫൈസി, നാസര്‍ ഫൈസി കൂടത്തായി, ഉസ്‌മാന്‍ കല്ലട്ടയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.