സര്‍ക്കാര്‍ ജോലിക്ക് അടിസ്ഥാനാമാകേണ്ടത് കാര്യക്ഷമത : കാമ്പസ് വിംഗ്

മലപ്പുറം : കാര്യക്ഷമതയെ അടിസ്ഥാനപ്പെടുത്തി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും സ്ഥാനകയറ്റവും നിര്‍ണ്ണയിക്കണമെന്ന് SKSSF കാമ്പസ് വിംഗ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ഥിച്ചു . പ്രായപരിധി ചര്‍ച്ചകളില്‍ കുടുങ്ങി കിടക്കുന്ന ഗവണ്‍മെന്‍റ് മേഖല അനാവശ്യമായി വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്. സര്‍വീസിനെ അടിസ്ഥാനപ്പെടുത്തിയുള്ള നിലവിലെ സംവിധാനങ്ങള്‍ കഴിവുള്ളവരെയും ഇല്ലാത്തവരെയും സമന്മാരാക്കുന്നു. ഇത് ഉദ്യോഗസ്ഥരുടെ മത്സരബുദ്ധി നഷ്ടപ്പെടുത്തുകയാണെന്നും, പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ നടപടി പുനര്‍വിചിന്തനം നടത്തണമെന്നും കാമ്പസ് വിംഗ് സംസ്ഥാന നേതൃ ശില്പശാലയില്‍ അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു. ക്യാമ്പ്‌ SKSSF സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ്‌ ഫൈസി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി റഹീം ചുഴലി ക്യാമ്പിനു നേതൃത്വം നല്‍കി. സംസ്ഥാന വൈസ് പ്രസിഡന്‍റ്‌ സത്താര്‍ പന്തല്ലൂര്‍, ശംസുദ്ധീന്‍ ഒഴുകൂര്‍, കാമ്പസ് വിംഗ് കോഡിനേറ്റര്‍ ഖയ്യൂം കടമ്പോട്, ചെയര്‍മാന്‍ എ.പി ആരിഫലി , ജനറല്‍ കണ്‍വീനര്‍ ഷബിന്‍ മുഹമ്മദ്‌ എന്നിവര്‍ പ്രസംഗിച്ചു.