മലബാര്‍ ഇസ്ലാമിക് കോംപ്‌ളക്‌സ് വാര്‍ഷിക സനാദ് ദാന സമ്മേളനം 20ന് തുടങ്ങും



സി.എം. ഉസ്താദ്‌ നഗര്‍ (ചട്ടഞ്ചാല്‍): സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴില്‍ 1993 മുതല്‍ മാഹിനാബാദില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഇസ്ലാമിക് കോംപ്‌ളക്‌സിന്റെ 19ാം വാര്‍ഷിക സനദ്ദാന സമ്മേളനം ഏപ്രില്‍ 20 മുതല്‍ 22വരെ എം ഐ സി ക്യാമ്പസില്‍ നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍്ത്താസമ്മേളനത്തില്‍ അറിയിച്ചു.

20ന് വെള്ളി
രാവിലെ 9മണിക്ക്
 സ്വാഗത സംഘം ചെയര്‍മാന്‍, കെ.മൊയ്തീന്‍ കുട്ടി ഹാജി പതാക ഉയര്‍ത്തലോടെ സമ്മേളനത്തിന് തുടക്കം കുറിക്കും തുടര്‍ന്ന് പത്ത് മണിക്ക് സി.എം ഉസ്താദ്, കോട്ട അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, കല്ലട്ര അബ്ബാസ് ഹാജി, തെക്കില്‍ മൂസ ഹാജി, മാഹിന്‍ മുസ്ലിയാര്‍, പള്ളിപ്പുഴ അബ്ദുല്ല മൌലവി എന്നിവരുടെ മഖ്ബറകളില്‍ നടക്കുന്ന സിയാറത്തിന് ഖാസി ഇ.കെ മഹ്മൂദ് മുസ്ലിയാര്, എം എസ് തങ്ങള്‍ മദനി പൊവ്വല്‍, സി എം ഇബ്‌റാഹിം മുസ്ലിയാര്‍ കാഞ്ഞങ്ങാട്, സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍ എന്നിവര്‍ നേതൃത്വം നല്‍കും.
ന്നു

വൈകുന്നേരം 3 മണിക്ക് 
നടക്കുന്ന ഉല്‍ഘാടന സമ്മേളനം പ്രസിഡണ്ട് ത്വാഖാ അഹ്മദ് മൌലവിയുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെ.എസ് അലി തങ്ങള്‍ കുമ്പോല്‍, മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല, പി.ബി അബ്ദുറസ്സാഖ് എം.എല്‍.എ, മുന്‍ മന്ത്രി സി.ടി അഹ്മദലി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ഇ ചന്ദ്രശേഖര്‍ എം.എല്‍.എ തുടങ്ങിയവര്‍ പ്രസംഗിക്കും. സമ്മേളന സുവനീര്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ മെട്രോ മുഹമ്മദ് ഹാജിക്ക് നല്‍കി പ്രകാശനം ചെയ്യും.

വൈകുന്നേരം 5 മണിക്ക്
ഖുര്‍ആന്‍ സ്‌റെഡി സെന്റര്‍ ഡയറക്ടര്‍ റഹ്മത്തുല്ലാ ഖാസിമി മുത്തേടത്തിന്റെ ഖുര്‍ആന്‍ ക്‌ളാസ്സും നടക്കും

രാത്രി 7.30ന്
നടക്കുന്ന ദിക്‌റ് ഹല്‍ഖ, സി എം ഉസ്താദ് അനുസ്മരണം കെ.പി.കെ തങ്ങള്‍ മാസ്തിക്കുണ്ടിന്റെ അദ്ധ്യക്ഷതയില്‍ കണ്ണൂര്‍ നാഇബ് ഖാസി ഹാശിം കുഞ്ഞി തങ്ങള്‍ ഉദ്ഘാടനം ചെയ്യും, നൌഫല്‍ ഹുദവി കൊടുവള്ളി അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിക്കും വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍ കൊടുവള്ളി നേതൃത്വം നല്‍കും പി. അബ്ദുല്‍ ബാരി ഫൈസി തളിപ്പറമ്പ്, ഉമ്പുതങ്ങള്‍ ആദൂര്‍, കുഞ്ഞിക്കോയ തങ്ങള്‍ മുട്ടം, അതാഉല്ലാ തങ്ങള്‍ ഉദ്യാവര്‍, ഇ.കെ മഹ്മൂദ് മുസ്ലിയാര്‍(ഖാസി നിലേശ്വരം), അബൂബക്കര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും

21 ശനി 
രാവിലെ 5മണിക്ക്
അബ്ദുല്‍ ഖാദര്‍ ബാഖവി നദ്വിയുടെ നേതൃത്വത്തില്‍ ഉല്‍ബോധനവും നടക്കും.

രാവിലെ 8മണിക്ക്
നടക്കുന്ന ഫിഖ്ഹ് സെമിനാര്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്ലിയാര്‍ മീത്തബയലിന്റെ അദ്ധ്യക്ഷതയില്‍ സമസ്ത കേരള ഇസ്ലാമത വിദ്യഭ്യാസ ബോര്‍ഡ് സെക്രട്ടറി പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. (ഹെയര്‍ ഫിക്‌സിംഗ്, കളറിംഗ്)ജാഫര്‍ ഹുദവി ഇന്ത്യനൂര്‍(ഷെയര്‍ ബിസിനസ്സ്, നെറ്റ് മാര്‍കറ്റിംഗ്) ജാഫര്‍ ഹുദവി കൊളത്തൂര്‍(ഇസ്ലാമിലെ ശിക്ഷാ നിയമങ്ങള്‍) എ.പി മുസ്തഫാ ഹുദവി അരൂര്‍ എന്നീ വിഷയങ്ങള്‍ അവതരിപ്പിക്കും. പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, സി അഹ്മദ് മുസ്ലിയാര്‍ ചെര്‍ക്കള, അബ്ദുല്‍ മജീദ് ബാഖവി തുടങ്ങിയവര്‍ സംബന്ധക്കും

ഉച്ചയ്ക്ക് 1.00ന്
പ്രവാസി സംഗമം ടി.ഡി അഹ്മദ് ഹാജിയുടെ അദ്ധ്യക്ഷതയി കേരളാ ടൂറിസം വകുപ്പ് മന്ത്രി എ.പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. കേരളാ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്‌റാഹീം കുഞ്ഞ് ഖത്തര്‍ ശാഫി ഹാജി നെല്ലിക്കുന്ന്, അബ്ദുല്ല കുഞ്ഞി ഹാജി സ്പീഡ് വേ മുഖ്യാതിഥികളായിരിക്കും എ.പി ഉമര്‍ കാഞ്ഞങ്ങാട് (പ്രവാസികളും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളും) എന്ന വിഷയം അവതരിപ്പിക്കും

വൈകുന്നേരം 3 മണിക്ക്  
പൈതൃകം,സാംസ്‌കാരികം, ചരിത്രം സെഷന്‍ കെ. മൊയ്തീന്‍ കുട്ടി ഹാജിയുടെ അദ്ധ്യക്ഷതയില്‍ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്യും പ്രൊഫ:ഒമാനൂര്‍ മുഹമ്മദ് (മുസ്ലിം ഉമ്മ: ഇഛാശക്തിയുടെ കേരളീയ പാഠങ്ങള്‍) കെ.പി കുഞ്ഞി മൂസ (മതപണ്ഡിതന്മാര്‍:വിദ്യഭ്യാസത്തിലെ നവോത്ഥാന ഇടപെടല്‍) പ്രൊഫ: എം.എ റഹ്മാന്‍( ഉത്തര മലബാറിന്റെ മുസ്ലിം സാഹിത്യപാരമ്പര്യം) എന്നീ വിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെടും. 
കെ.എം ഷാജി എം.എല്‍.എ, ശാഫി പറമ്പില്‍ എം.എല്‍.എ, റഹ്മാന്‍ തായലങ്ങാടി, എ അബ്ദുര്‍റഹ്മാന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

രാത്രി 7മണിക്ക് 
ആദര്‍ശം സംഘാടനം എം.എ ഖാസിം മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും, മുസ്തഫാ അശ്‌റഫി കക്കുപ്പടി(അഹ്ലുസ്സുന്ന:വിശ്വാസം,ആദര്‍ശം), പിണങ്ങോട് അബൂബക്കര്‍(നമ്മുടെ നായകന്‍മാര്‍) എന്നീ വിഷയങ്ങളെക്കുറിച്ച് ക്‌ളാസെടുക്കും

22 ഞായര്‍
രാവിലെ 5മണിക്ക് 
ഇബ്‌റാഹീം കുട്ടി ദാരിമി കൊടുവള്ളി ഉല്‍ബോധനം നടത്തും

8മണിക്ക് 
മഹല്ല് സംഗമം കെ.കെ അബ്ദുല്ല ഹാജി ഖത്തറിന്റെ അദ്ധ്യക്ഷതയില്‍ ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യും. ബഷീര്‍ വെള്ളിക്കോത്ത് (മഹല്ല് സംസ്‌കരണം, നേതൃബാധ്യത) കൊട്ടപ്പുറം അബ്ദുല്ല മാസ്‌റര്‍(മഹല്ല് പ്രൊജക്ട്) എന്നീ വിഷയങ്ങളെക്കുറിച്ച് സംസാരിക്കും
10മണിക്ക് നടക്കുന്ന ദാറുല്‍ ഹുദാ വിദ്യാര്‍ത്ഥി പ്രതിനിധി സംഗമം സയ്യിദ് മുഹ്‌സിന്‍ പുത്തനത്താണിയുടെ അദ്ധ്യക്ഷതയില്‍ കെ.സി മുഹമ്മദ് ബാഖവി ഉദ്ഘാടനം ചെയ്യും ഷിയാസ് ഹുദവി (മൂവിംഗ് ടുഗദര്‍) സിറാജുദ്ദീന്‍ പറമ്പത്ത്(അണ്‍ലോക് യുവര്‍ മൈന്റ് ബ്‌ളോക്‌സ്) എന്നീ വിഷയങ്ങളെക്കുറിച്ച് സംസാരിക്കും.

ഉച്ചയ്ക്ക് 2മണിക്ക് 
നടക്കുന്ന വിദ്യാര്‍ത്ഥി സംഗമം, സ്ഥാന വസ്ത്ര വിതരണം ടി.ഡി അബ്ദുര്‍റഹ്മാന്‍ ഹാജിയുടെ അദ്ധ്യക്ഷതയില്‍ വിദ്യഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുര്‍റബ്ബ് ഉദ്ഘാടനം ചെയ്യും ദാറുല്‍ ഇര്‍ഷാദ്, മുത്വവ്വല്‍ കോളേജ് എന്നിവയില്‍ നിന്നും പുറത്തിറങ്ങുന്ന യുവ പണ്ഡിതന്മാര്‍ക്ക് എം.എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ മേല്‍പറമ്പ് സ്ഥാന വസ്ത്ര വിതരണം നടത്തും. പി കരുണാകരന്‍ എംപി, കെ കുഞ്ഞിരാമന്‍ എം.എല്‍.എ തുടങ്ങിയവര്‍ പ്രസംഗിക്കും ഉന്നത വിദ്യഭ്യാസം നമ്മുടെ ബാധ്യതകള്‍ എന്ന വിഷയത്തെക്കുറിച്ച് ഡോ: ഫൈസല്‍ ഹുദവി മാരിയാട് സംസാരിക്കും 

വൈകുന്നേരം അഞ്ച് മണിക്ക് 
സമാപന പൊതു സമ്മേളനം
ഖാസി ത്വാഖാ അഹ്മദ് മൌലവിയുടെ അദ്ധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. ഖാസി ടി കെ എം ബാവ മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തും. എം ഐ സി ജെന. സെക്രട്ടറി യു.എം അബ്ദുല്‍ റഹിമാന്‍ മൌലവി സ്വാഗതം പറയും. കാഞ്ഞങ്ങാട് ഖാസി സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സനദ്ദാനവും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ  ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ സനദ്ദാന പ്രസംഗവും നടത്തും. വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അവാര്‍ഡ് ദാനം നടത്തും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. സമസ്ത നേതാക്കളായ പ്രൊഫസര്‍ കെ ആലിക്കുട്ടി മുസ്ലിയാര്‍, കോട്ടുമല ടി എം ബാപ്പു മുസ്ലിയാര്‍, ഡോ: ബഹാഉദ്ധീന്‍ മുഹമ്മദ് നദ്`വി അല്‍ഫൈസി,  എം എല്‍ എമാരായ വര്‍ക്കല കഹാര്‍, യു ടി ഖാദര്‍, എന്‍ എ ഹാരിസ്, യേനപ്പോയ അബ്ദുല്ലക്കുഞ്ഞി ഹാജി, കണിച്ചൂര്‍ മോണു ഹാജി ഉള്ളാള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, വൈ മുഹമ്മദ് കുഞ്ഞി ഹാജി, കൊടുവള്ളി മുഹമ്മദ് ഫൈസി, ടി ഇ അബ്ദുല്ല, യഹ്യ തളങ്കര, ജലീല്‍ കടവത്ത്, കണ്ണൂര്‍ അബ്ദുല്ല മാസ്‌റര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.