സാക്ഷ്യം 2012 സംഘടിപ്പിച്ചു

കുവൈറ്റ്‌ ഇസ്ലാമിക് സെന്‍റര്‍ കേന്ദ്ര കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍
പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച സാക്ഷ്യം
2012 ക്യാമ്പില്‍ പ്രമുഖ
ഗവേഷകനും ചിന്തകനും ആയ ബാല സുബ്രഹ്മണ്യന്‍ വ്യക്തിത്വ
വികസനം എന്ന വിഷയത്തില്‍ ക്ലാസ്‌ നടത്തുന്നു
. മുഹമ്മദലി
പുതുപ്പറമ്പ്
, ഫസല്‍ റഹ്മാന്‍ ദാരിമി, മുസ്തഫ ദാരിമി, ഉസ്മാന്‍
ദാരിമി തുടങ്ങിയവര്‍ വേദിയില്‍
കുവൈത്ത്‌ സിറ്റി : കുവൈത്ത്‌ ഇസ്‌ലാമിക്‌ സെന്‍റര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ക്കായി സാക്ഷ്യം 2012 സംഘടിപ്പിച്ചു. അബ്ബാസിയ ദാറുത്തര്‍ബിയ മദ്‌റസയില്‍ വെച്ച്‌ നടന്ന ക്യാമ്പ്‌ ഫള്‌ലുറഹ്‌മാന്‍ ദാരിമി ഉദ്‌ഘാടനം ചെയ്‌തു. മുസ്‌തഫ ദാരിമിയുടെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ പ്രമുഖ ഗവേഷകനും ചിന്തകനുമായ ബാല സുബ്രഹ്മണ്യന്‍ വ്യക്തിത്വ വികസനം എന്ന വിഷയത്തില്‍ ക്ലാസ്സ്‌ നടത്തി. സംഘാടനം വഴി എന്ന വിഷയത്തില്‍ ഹംസ ദാരിമി വടകരയും സംഘടന വെളിച്ചം എന്ന വിഷയത്തില്‍ ഉസ്‌മാന്‍ ദാരിമി അടിവാരവും ക്ലാസ്സ്‌ അവതരിപ്പിച്ചു. വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളള്‍ നടന്നു. മുഹമ്മദലി പുതുപ്പറമ്പ്‌ സ്വാഗതവും മുജീബ്‌ റഹ്‌മാന്‍ ഹൈതമി നന്ദിയും പറഞ്ഞു.