വിമോചന യാത്ര ചരിത്രം സംഭവമാക്കുക : സുന്നി മഹല്ല്‌ ഫെഡറേഷന്‍ (SMF)

ചേളാരി : ആത്മീയ മാലിന്യം വിതച്ചു സമൂഹ സംസ്‌കൃതിയെ വെല്ലുവിളിക്കുന്ന ദുഷ്‌പ്രവണതക്കെതിരില്‍ SKSSF സംസ്ഥാന കമ്മിറ്റി ഏപ്രില്‍ മാസത്തില്‍ നടത്തുന്ന വിമോചന യാത്ര ചരിത്ര സംഭവമാക്കാന്‍ സുന്നി മഹല്ല്‌ ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
വ്യാജ സിദ്ധന്മാര്‍ , ബീവികള്‍ , വ്യാജ ത്വരീഖത്തുകള്‍ , വ്യാജ കേശം തുടങ്ങിയ ആത്മീയ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടവര്‍ സമ്പന്നമായ മത സംസ്‌കൃതി മലിനപ്പെടുത്താനുള്ള നീക്കങ്ങളാണ്‌ നടത്തുന്നത്‌ സാമൂഹ്യ ബോധമുള്ളവര്‍ ഒറ്റക്കെട്ടായി തടയേണ്ടതെന്നും യോഗം വിലയിരുത്തി.
`സദാചാരം: സമൂഹ നന്മക്ക്‌' എന്ന പേരില്‍ ഏപ്രില്‍-മെയ്‌ മാസങ്ങളില്‍ ക്യാമ്പയിന്‍ ആചരിക്കാനും കുടംബ സംഗമങ്ങള്‍ , ക്വിസ്‌ മത്സരങ്ങള്‍ , ലഘുലേഖ വിതരണം തുടങ്ങിയവ നടത്താനും പരിപാടി ആസൂത്രണം ചെയ്‌തു. സമസ്‌ത എണ്‍പത്തി അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച്‌ കണ്ടെത്തിയ 85 മാതൃകാ മഹല്ലുകളുടെ ലിസ്റ്റ്‌ അംഗീകരിച്ചു അഭിനന്ദന പത്രം നല്‍കാന്‍ തീരുമാനിച്ചു.
ഗൂര്‍ഗ്‌, കാസര്‍ഗോഡ്‌, കണ്ണൂര്‍ , കോഴിക്കോട്‌, വയനാട്‌, മലപ്പുറം, പാലക്കാട്‌, തൃശൂര്‍ ജില്ലകളില്‍ നിന്ന്‌ പുതുതായി സമര്‍പ്പിച്ച 131 മഹല്ലു കമ്മിറ്റികള്‍ക്ക്‌ അംഗീകാരം നല്‍കി. പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സി.കെ.എം.സ്വാദിഖ്‌ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. പിണങ്ങോട്‌ അബൂബക്കര്‍ സ്വാഗതം പറഞ്ഞു.
കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ , യു.ശാഫി ഹാജി, കെ.എം.ആലി മൈലാടി, കെ.എം.സൈതലവി ഹാജി, പി.പി.മുഹമ്മദ്‌ ഫൈസി, ഹാജി കെ.മമ്മദ്‌ ഫൈസി, അരിമ്പ്ര ബാപ്പു, കാടാമ്പുഴ മൂസ്സ ഹാജി, ഡോ: ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി, ഇ.കെ.കുഞ്ഞമ്മദ്‌ മുസ്‌ലിയാര്‍ , കെ.പി.ചെറീത്‌ ഹാജി, ജലീല്‍ ഫൈസി പുല്ലങ്കോട്‌, ടി.എച്ച്‌. അബ്‌ദുല്‍അസീസ്‌ മുസ്‌ലിയാര്‍ , കെ.ഇബ്രാഹീം മുസ്‌ലിയാര്‍ എടരിക്കോട്‌, പി.എം.കോയ മുസ്‌ലിയാര്‍ , കെ.എം.കുഞ്ഞമ്മദ്‌ മുസ്‌ലിയാര്‍ വടകര, കെ.പി.അബ്‌ദുറഹ്‌മാന്‍ മുസ്‌ലിയാര്‍ , പുവ്വാട്ട്‌ മൊയ്‌തീന്‍ ഹാജി, പി.ഉമര്‍ ഹാജി, ആര്‍ .വി.കുട്ടി ഹസ്സന്‍ ദാരിമി, പി.കെ.പരീക്കുട്ടി ഹാജി, കെ.ടി.അബ്‌ദുള്ള മൗലവി, കെ.കെ.മുഹമ്മദ്‌ സാഹിബ്‌, എ.കെ.ആലിപ്പറമ്പ്‌, ഇബ്രാഹീം മുണ്ടത്തടുക്ക, കെ.ആലിക്കുട്ടി ഹാജി ചര്‍ച്ചയില്‍ പങ്കെടുത്തു.