ഒമാന്‍
: മസ്കത്ത്
സുന്നീ സെന്ററിനു കീഴിലുള്ള
ഈ മാസത്തെ രണ്ടാമത്തെ ഉംറ
സംഘം 20 ന്
യാത്ര തിരിച്ചു. മസ്കത്ത്
SKSSF പ്രസിഡന്റ്
ഇബ്റാഹീം ദാരിമിയുടെ
നേതൃത്വത്തില്‍ പുറപ്പെട്ട
സംഘത്തിന് റൂവി ഖാബൂസ് പള്ളിക്കു
സമീപം സുന്നീ സെന്റര്‍
പ്രവര്‍ത്തകര്‍ യാത്രയപ്പ്
നല്കി.
സെന്റര്‍
ഉപദേശക സമിതി ചെയര്മാന്
ഉസ്താദ് അബ്ദുല്ല മൗലവി
പുറങ്ങ്, ഹജ്ജ്,
ഉംറ കമ്മിറ്റി
കണ്‍വീനര്‍ ഹസന് ബാവ ഹാജി,
സെന്റര്‍
സെക്രട്ടറി അബ്ബാസലി ഫൈസി,
ഇയ്യാട്
അബൂബക്കര്‍ ഫൈസി, ഹാശിം
ഫൈസി, സാക്കിര്‍
ഹുസൈയിന്‍ ഫൈസി എന്നിവര്‍
പങ്കെടുത്തു. സെന്ററിന്റെ
അടുത്ത ഉംറ സംഘം ഏപ്രില്‍ 10
ന് പുറപ്പെടും.