ഇബാദ്‌ സംസ്ഥാന ട്രൈനിങ്‌ ക്യാമ്പ്‌ 8 ന്‌

മലപ്പുറം : SKSSF സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഇബാദ്‌ ട്രൈനിങ്‌ ക്യാമ്പ്‌ എട്ടിന്‌ വ്യാഴാഴ്‌ച രാവിലെ 10 മുതല്‍ പാലക്കാട്‌ ജില്ലയിലെ കൈപ്പുറം സെന്‍ട്രല്‍ ജുമാമസ്‌ജിദില്‍ നടക്കും. പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. പ്രബോധനം പ്രയോഗത്തില്‍ , സംവേദനം, ചോദ്യോത്തരം, ശൈഖ്‌ ജീലാനിയുടെ ദഅ്‌വാ സമീപനം, ആത്മശുദ്ധി എന്നീ സെഷനുകള്‍ മുഹമ്മദ്‌ റിയാള്‌ മൂസ, ജി.എം. സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, സാലിം ഫൈസി കൊളത്തൂര്‍ , മുസ്‌തഫ അശ്‌റഫി കക്കുപ്പടി, കെ.എം. ശരീഫ്‌ വെളിയങ്കോട്‌, എം.പി. കടുങ്ങല്ലൂര്‍ എന്നിവര്‍ നയിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണംപള്ളി മുഹമ്മദ്‌ ഫൈസി സമാപന സന്ദേശം നല്‍കും. ക്യാമ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 9446241882, 9249942363 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന്‌ കണ്‍വീനര്‍ ആസിഫ്‌ ദാരിമി അറിയിച്ചു.