വെങ്ങപ്പള്ളി അക്കാദമി 9-ാം വാര്‍ഷികം; ശംസുല്‍ ഉലമാ ആണ്ടുനേര്‍ച്ചയും യുവസംഗമവും മാര്‍ച്ച്‌ 9 ന്‌

വെങ്ങപ്പള്ളി : വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക്‌ അക്കാദമിയുടെ 9-ാം വാര്‍ഷികത്തിന്റെ ഭാഗമായി ശൈഖുനാ ശംസുല്‍ ഉലമാ ഇ കെ അബൂബക്കര്‍ മുസ്‌ലിയാരുടെ ആണ്ടു നേര്‍ച്ചയും യുവസംഗമവും മാര്‍ച്ച്‌ 9 ന്‌ വെള്ളിയാഴ്‌ച വളരെ വിപുലമായി നടത്താന്‍ വര്‍ക്കിംഗ്‌ പ്രസിഡണ്ട്‌ കെ ടി ഹംസ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അക്കാദമി പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. 
ഉച്ചക്ക്‌ 2 മണിമുതല്‍ ജില്ലയിലെ മുന്നൂറോളം മഹല്ലുകളില്‍ നിന്ന്‌ തെരെഞ്ഞെടുക്കപ്പെട്ട യുവാക്കള്‍ക്ക്‌ പഠന ക്യാമ്പ്‌ നടത്തും. 7 മണിക്ക്‌ ശംസുല്‍ ഉലമാ അനുസ്‌മരണ പ്രഭാഷണവും 9 മണിക്ക്‌ ദിക്‌ര്‍ ദുആ സമ്മേളനവും നടക്കും. 
അക്കാദമി അഡ്‌മിനിസ്‌ട്രേഷന്‍ ബ്ലോക്കിന്റെ നിര്‍മ്മാണം ത്വരിതപ്പെടുത്താനും മസ്‌ജിദിനോടനുബനന്ധിച്ച്‌ പനന്തറ അബ്ബാസ്‌ ദാനമായി നല്‍കിയ സ്ഥലത്ത്‌ ഹിഫ്‌ള്‌ കോളേജ്‌ നിര്‍മ്മിക്കാനും യോഗം തീരുമാനിച്ചു. ഹാരിസ്‌ ബാഖവിയുടെ വിദേശയാത്ര പരിഗണിച്ച്‌ ജനറല്‍ സെക്രട്ടറിയുടെ ചുമതല ഇബ്രാഹിം ഫൈസി പേരാലിന്‌ നല്‍കുവാനും യോഗം തീരുമാനിച്ചു. 
യോഗത്തില്‍ കെ മൊയ്‌തീന്‍ മേപ്പാടി, സി പി മുഹമ്മദ്‌കുട്ടി ഫൈസി, പി കെ ഹുസൈന്‍ ഫൈസി, സി കുഞ്ഞിമുഹമ്മദ്‌ ദാരിമി, പി സുബൈര്‍ ഹാജി, കെ സൈതലവി, എ കെ സുലൈമാന്‍ മൗലവി, കെ എം ആലി, വി സി മൂസ മാസ്റ്റര്‍, എം എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, ഇ ടി ഇബ്രാഹിം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സി പി ഹാരിസ്‌ ബാഖവി സ്വാഗതവും എടപ്പാറ കുഞ്ഞമ്മദ്‌ നന്ദിയും പറഞ്ഞു.