ഹെല്‍പ്‌ ലൈന്‍ ആരംഭിച്ചു

ഡല്‍ഹി : ഇന്ത്യയിലെ പ്രമുഖ സര്‍വകലാശാലകളിലേക്കും മറ്റു ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശന സമയം അടുത്തിരിക്കുകയാണല്ലോ. ഈ അവസരത്തില്‍ ഉയര്‍ന്ന വിദ്യാഭ്യാസത്തിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ പ്രവേശനം സുഗമമാക്കുകയെന്ന ലക്ഷ്യമാണ്‌ SKSSF ഡല്‍ഹി ചാപ്‌റ്ററിന്റെ കീഴില്‍നടത്തുന്ന Educall-2012എന്ന സംരഭം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. സംസ്ഥാനത്തിന്‌ പുറത്ത്‌ വിശിഷ്യ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച വിദ്യാഭ്യാസ കേന്ദ്രങ്ങളെയും അവിടെ ലഭ്യമായ കോഴ്‌സുകള്‍ , ലഭ്യമായ സ്‌കോളര്‍ഷിപ്പുകള്‍ , പഠന താമസത്തിനുള്ള ചിലവുകള്‍ മറ്റു വിവരങ്ങള്‍ വിദ്യാര്‍ത്ഥികളിലേക്ക്‌ എത്തിക്കുകയാണ്‌ Educall-2012. ഡല്‍ഹിയിലെ പ്രമുഖ കേന്ദ്ര സര്‍വകലാശാലകളായ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, ഡല്‍ഹി യൂണിവേഴ്‌സിറ്റി, ഹംദര്‍ദ്‌ യൂണിവേഴ്‌സിറ്റി, ജാമിയ മില്ലിയ്യ ഇസ്‌ലാമിയ്യ, അലിഗഡ്‌ മുസ്‌ലിം സര്‍വകലാശാല തുടങ്ങിയവയില്‍ വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്‌. പ്രസ്‌തുത യൂനിവേഴ്‌സിറ്റികളുമായി ബന്ധപ്പെട്ട വിവരങ്ങളറിയുന്നതിന്‌ താഴെ കൊടുക്കുന്ന നമ്പറുകളിലോ ഈമെയില്‍ ഐഡിയിലോ ബന്ധപ്പെടാവുന്നതാണ്‌.

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, ന്യൂഡല്‍ഹി. മൊബൈല്‍ :, 08130588830
ജാമിയ മില്ലിയ്യ ഇസ്‌ലാമിയ, ന്യൂഡല്‍ഹി - 09891584350, 08800512202
ഡല്‍ഹി യൂണിവേഴ്‌സിറ്റി - 07503702939, 09958562190
അലിഗഡ്‌ മുസ്‌ലിം യൂണിവേഴ്‌സിറ്റി - 07417802103, 084394917172
ഹംദര്‍ദ്‌ യൂണിവേഴ്‌സിറ്റി, ഡല്‍ഹി - 09582405434, 08287979119
ഐ ഐ ടി, ഡല്‍ഹി - 09711253274
ഐ ഐ എം സി, ഡല്‍ഹി - 8130605365
Email - skssfdelhi@gmail.com 

ഡോ: ബഹാഉദ്ദീന്‍ നദ്‌വി മാല്‍ദ്വീപ്‌ സന്ദര്‍ശിക്കുന്നു

മലപ്പുറം : ചെമ്മാട്‌: ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലറും ആഗോള പണ്ഡിത സഭാംഗവുമായ ഡോ: ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി മാല്‍ദ്വീപ്‌ ഔഖാഫിന്റെ ഔദ്യോഗിക ക്ഷണിതാവായി മാല്‍ദ്വീപിലേക്ക്‌ തിരിച്ചു.
മാല്‍ദ്വീപ്‌ ഔഖാഫ്‌ ഓഫ്‌ ഇസ്‌ലാമിക്‌ അഫേഴ്‌സ്‌ മന്ത്രി മുഹമ്മദ്‌ ശഹീം അലി സഈദിന്റെ ക്ഷണപ്രകാരമാണ്‌ സന്ദര്‍ശനം.
ഈജിപ്‌തിലെ അല്‍ അസ്‌ഹര്‍ യൂനിവേഴ്‌സിറ്റിയുടെ മാകലയിലെ അണ്ടര്‍ ഗ്രാജ്വേറ്റ്‌ കോളേജുകളടക്കം സുപ്രധാന വിദ്യഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച്‌ അവിടുത്തെ വിദ്യഭ്യാസ പാഠ്യ പദ്ധതികളെക്കുറിച്ച്‌ മനസ്സിലാക്കലാണ്‌ യാത്രയുടെ ലക്ഷ്യം. ഔദ്യോഗിക ക്ഷണിതാവായി സന്ദര്‍ശനം നടത്തുന്ന നദ്‌വി ഔഖാഫ്‌ മത മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനങ്ങളും വിലയിരുത്തും.
ഒട്ടനവധി ലോകരാഷ്‌ട്രങ്ങള്‍ സന്ദര്‍ശിച്ച നദ്‌വി പ്രമുഖ വിദ്യഭ്യാസ വിചക്ഷണനും നിരവധി മത സ്ഥാപനങ്ങളുടെ നായകനുമാണ്‌ .

സമസ്ത 85-ാംവാര്‍ഷിക പുരസ്‌കാരങ്ങള്‍


സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 85-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിവിധ മേഖലകളിലെ 13 പ്രമുഖരെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.

കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ (പണ്ഡിത രത്‌ന അവാര്‍ഡ്),

കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ (നേതൃപ്രതിഭ പുരസ്‌കാരം),

ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി (മികച്ച വ്യക്തിത്വം),

പി.പി. മുഹമ്മദ് ഫൈസി (സമസ്തയുടെ ചരിത്രഗ്രന്ഥ രചയിതാവ്),

പിണങ്ങോട് അബൂബക്കര്‍ (ശംസുല്‍ ഉലമ സാഹിത്യ പുരസ്‌കാരം),

അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് (നാട്ടിക മൂസ മുസ്‌ലിയാര്‍ സ്മാരക അവാര്‍ഡ്),

മുജീബ് ഫൈസി പൂലോട് (യുവപ്രതിഭ),

പി.കെ. മുഹമ്മദ്ഹാജി (സേവനമികവ്),

സി.കെ.എം. സാദിഖ് മുസ്‌ലിയാര്‍,ഒ.കെ. അര്‍മിയാഅ മുസ്‌ലിയാര്‍, എം.എ. ചേളാരി, കെ.സി. അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ (മികച്ച സേവനം)

സമ്മേളനത്തില്‍ വളണ്ടിയര്‍ ക്യാപ്റ്റനായി പ്രവര്‍ത്തിച്ച റഷീദ് ഫൈസിയും ഭക്ഷണ വിതരണ-നിയന്ത്രണച്ചുമതലകള്‍ വഹിച്ച കാടാമ്പുഴ മൂസഹാജിയുമാണ് മറ്റു പുരസ്‌കാര ജേതാക്കള്‍.


പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ , മെട്രോ മുഹമ്മദ് ഹാജി എന്നിവരാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. ദമാം ഇസ്‌ലാമിക് സെന്റര്‍ , എസ്.കെ.എസ്.എസ്.എഫ്, അല്‍ഐന്‍ സുന്നി യൂത്ത് സെന്റര്‍ , കുവൈത്ത് ഇസ്‌ലാമിക് സെന്റര്‍ , മസ്‌കറ്റ് സുന്നി സെന്റര്‍ , ജിദ്ദ എസ്.വൈ.എസ് ക്രസന്റ് ബോഡിങ് മദ്രസ, അബുദാബി സുന്നി സെന്റര്‍ എന്നിവയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

നാം പുതിയ ഉയരങ്ങളിലേക്ക്..

സത്യ സാക്ഷികളായി ജന സാഗരം! സമസ്ത സമ്മേളനത്തിന് ഉജ്വല സമാപനം

കൂരിയാട്:(വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍): കടലുണ്ടി പുഴയോരത്ത് പാല്‍ക്കടല്‍ തീര്‍ത്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 85ാം വാര്‍ഷിക സമ്മേളനത്തിന് ഉജ്വല പരിസമാപ്തി. സത്യ  സാക്ഷിളാവുക  എന്ന  പ്രമേയം  ഉയര്‍ത്തി പിടിച്ചു നടന്ന ചതുര്‍ദിന സമ്മേളനത്തിന്റെ സമാപന മഹാ സമ്മേളനത്തിലേക്ക്  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ജനലക്ഷങ്ങളാണ് ഒഴുകിയെത്തിയത്. കിലോമീറ്ററുകള്‍ ക്കപ്പുറം വാഹന ഗതാഗതം നിയന്ത്രിച്ചിട്ടും കൂരിയാട് നഗരം അക്ഷരാര്തത്തില്‍   വീര്‍പ്പു മുട്ടുകയായിരുന്നു.
നാലുമണി ആയപ്പോഴേക്കും വാഹനങ്ങളുടെ ബാഹുല്യവും ജനങ്ങളുടെ ഇടതടവില്ലാത്ത ഒഴുക്കും കുന്നുംപുറം, വി.കെ.പടി, തലപ്പാറ, കൊളപ്പുറം, കക്കാട്, വേങ്ങര, വെന്നിയൂര്‍ ഭാഗങ്ങളെ വീര്‍പ്പുമുട്ടിച്ചു. പോലീസും സമ്മേളന വളണ്ടിയര്‍മാരും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും വാഹനക്കുരുക്ക് അഴിക്കുവാന്‍ പലപ്പോഴും പാടുപെട്ടു. വാഹനങ്ങളുടെ നീണ്ടനിരകള്‍ പോക്കറ്റ് റോഡുകളും തൊട്ടടുത്തുള്ള വീട്ടുവളപ്പുകളും കൈയടക്കി. വാഹനങ്ങളിലെത്തിയവര്‍ കിലോമീറ്ററുകള്‍ക്കപ്പുറം വണ്ടിനിര്‍ത്തി സമ്മേളന നഗരിയിലേക്ക് നടന്നെത്തുകയായിരുന്നു.
സമ്മേളനത്തില്‍ വിവിധ പുരസ്‌കാരങ്ങള്‍ വിതരണംചെയ്‌തു. ശതാബ്ദിയുടെ ഭാഗമായി 10 പദ്ധതികള്‍ പ്രഖ്യാപിച്ചു. മഹല്ല്‌ സംവിധാനം കാര്യക്ഷമമാക്കുക, ദര്‍സ്‌ കോ–ഓഡിനേഷന്‍ കൌണ്‍സില്‍, മുഅല്ലിം ശാക്തീകരണം, സമസ്‌തയുടെ മുഖപത്രം പുറത്തിറക്കല്‍, പ്രവര്‍ത്തനം ദേശീയതലത്തിലേക്കു വ്യാപിപ്പിക്കുക, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുക, വനിതാ–ശിശു ശാക്തീകരണം തുടങ്ങിയവയാണു പദ്ധതികള്‍.-
ഇന്നലെ രാവിലെ നടന്ന മുഅല്ലിം സംഗമം ദാറുല്‍ ഹുദാ ഇസ്‌്‌ലാമിക്‌ സര്‍വകലാശാല വി.സി ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ്‌ നദ്‌്‌വി ഉദ്‌ഘാടനം ചെയ്‌തു. മൂസക്കുട്ടി ഹസ്രത്ത്‌, ഓണമ്പള്ളി മുഹമ്മദ്‌ ഫൈസി, കൊട്ടപ്പുറം അബ്ദുല്ല, മുസ്‌തഫ ഹുദവി ആക്കോട്‌, എസ്‌ വി മുഹമ്മദലി, സാലിം ഫൈസി കൊളത്തൂര്‍ സംസാരിച്ചു. 
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ഖത്തര്‍ ഇസ്‌ലാമിക് കോടതി മുന്‍ ചീഫ് ജസ്റ്റിസ് ശെയ്ഖ് അബ്ദുറഹ്മാന്‍ ആലു മഹ്മൂദ്, കാളമ്പാടി മുഹമ്മദ് മുസ്‌ല്യാര്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍, കേന്ദ്രമന്ത്രി ഇ അഹമ്മദ്, മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, പത്മശ്രീ എം എ യൂസുഫലി, പി കെ എം ബാവു മുസ്‌ല്യാര്‍, പി പി ഇബ്രാഹിം മുസ്‌ല്യാര്‍, ശെയ്ഖ് ഖുതുബ് അബ്ദുല്‍ ഹമീദ് ഖുതുബ് ഈജിപ്ത്, പ്രഫ. ആലിക്കുട്ടി മുസ്‌ല്യാര്‍, പി കെ പി അബ്ദുസ്സലാം മുസ്‌ല്യാര്‍, അബ്ദുല്ല മുസ്‌ല്യാര്‍, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, റഹ്മത്തുല്ല ഖാസിമി മൂത്തേടം, കോട്ടുമല ബാപ്പുമുസ്‌ല്യാര്‍, പി പി മുഹമ്മദ് ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ സംസാരിച്ചു.
മുപ്പതിനായിരം പ്രതിനിധികള്‍ പങ്കെടുത്ത നാലുദിവസത്തെ ക്യാംപ് ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രമുഖ രുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. ആത്മീയകച്ചവടത്തിലൂടെ പരിശുദ്ധ ഇസ്‌ലാമിനെ പൊതുസമൂഹത്തിനു മുന്നില്‍ അവമതിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ വിവിധ സെഷനുകളില്‍ പങ്കെടുത്ത മത-രാഷ്ട്രീയ-സാമൂഹികരംഗങ്ങളിലെ പ്രമുഖര്‍ മുന്നറിയിപ്പു നല്‍കി. 
കാലികപ്രസക്തമായ 23 പ്രമേയങ്ങള്‍ വിവിധ സെഷനുകളിലായി അവതരിപ്പിച്ചു. സമ്മേളനത്തില്‍ വിവിധ പുരസ്‌കാരങ്ങള്‍ വിതരണംചെയ്‌തു.  10 കര്‍മ പദ്ധതികള്‍ പ്രഖ്യാപിച്ചു. മഹല്ല്‌ സംവിധാനം കാര്യക്ഷമമാക്കുക, ദര്‍സ്‌ കോ–ഓഡിനേഷന്‍ കൌണ്‍സില്‍, മുഅല്ലിം ശാക്തീകരണം, സമസ്‌തയുടെ മുഖപത്രം പുറത്തിറക്കല്‍('സുപ്രഭാതം'), പ്രവര്‍ത്തനം ദേശീയതലത്തിലേക്കു വ്യാപിപ്പിക്കുക, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുക, വനിതാ–ശിശു ശാക്തീകരണം തുടങ്ങിയവയാണു പദ്ധതികള്‍.-കര്‍മ സജ്ജ രായ ആയിരത്തോളം വോളന്റിയര്‍മാരുടെ സാന്നിധ്യവും തോളോടുതോള്‍ ചേര്‍ന്ന പ്രവര്‍ത്തനവും കൃത്യമായ ആസൂത്രണവും സമ്മേളനത്തെ വ്യത്യസ്തമാക്കി.

സമസ്ത 85-ാം വാര്‍ഷിക സമാപന സമ്മേളനത്തില്‍ നിന്ന് . . .

സമ്മേളനത്തില്‍ സമസ്‌ത പ്രസിഡന്റ്‌
കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാരെ എം.എ യൂസുഫലി ആദരിക്കുന്നു

സമസ്‌ത 85ാം വാര്‍ഷിക സമാപന സമ്മേളനത്തില്‍
പത്മശ്രീ എം.എ യൂസുഫലി പ്രസംഗിക്കുന്നു

സമ്മേളന നഗരിയിലേക്ക് വിശ്വാസിലക്ഷങ്ങള്‍ നിറഞ്ഞൊഴുകി



വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍: സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ 85-ാം വാര്‍ഷിക മഹാസമ്മേളനത്തിനു ലക്ഷക്കണക്കിന് ശുഭ വസ്ത്രാധാരികള്‍ ജനസാഗരം തീര്‍ത്തതായി പ്രമുഖ പത്രങ്ങളെല്ലാം വിലയിരുത്തി. കേരളത്തിലെ മുഴുവന്‍ പത്രങ്ങളും വന്‍ പ്രാധാന്യപൂര്‍വമാണ് സമസ്ത സമ്മേളന പരിപാടികള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്.
രാവിലെ മുതല്‍ തന്നെ വിദൂരസ്ഥലങ്ങളില്‍ നിന്നുള്ളവര്‍ ബസ്സുകളിലും ചെറുവാഹനങ്ങളിലുമായി ഒഴുകിയെത്തി. നാലുമണി ആയപ്പോഴേക്കും വാഹനങ്ങളുടെ ബാഹുല്യവും ജനങ്ങളുടെ ഇടതടവില്ലാത്ത ഒഴുക്കും കുന്നുംപുറം, വി.കെ.പടി, തലപ്പാറ, കൊളപ്പുറം, കക്കാട്, വേങ്ങര, വെന്നിയൂര്‍ ഭാഗങ്ങളെ വീര്‍പ്പുമുട്ടിച്ചു. പോലീസും സമ്മേളന വളണ്ടിയര്‍മാരും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും വാഹനക്കുരുക്ക് അഴിക്കുവാന്‍ പലപ്പോഴും പാടുപെട്ടു. വാഹനങ്ങളുടെ നീണ്ടനിരകള്‍ പോക്കറ്റ് റോഡുകളും തൊട്ടടുത്തുള്ള വീട്ടുവളപ്പുകളും കൈയടക്കി. വാഹനങ്ങളിലെത്തിയവര്‍ കിലോമീറ്ററുകള്‍ക്കപ്പുറം വണ്ടിനിര്‍ത്തി സമ്മേളന നഗരിയിലേക്ക് നടന്നെത്തുകയായിരുന്നു.

ദേശീയപാതയിലൂടെയുള്ള വാഹനഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടത് യാത്രികരെയും വലച്ചു. കോട്ടയ്ക്കല്‍ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ മിക്കവയും തലപ്പാറനിന്ന് ചെമ്മാട് വഴിയാണ് പോയത്. വാഹനങ്ങള്‍ പലസ്ഥലങ്ങളിലും നിര്‍ത്തിയിട്ടതും വാഹനക്കുരുക്കിനിടയാക്കി.

സമ്മേളനനഗരിയില്‍ 20ന് ഒരുക്കിയ സാക്ഷ്യം എക്‌സിബിഷന്‍ കാണുവാന്‍ ആദ്യംമുതലേ ആളുകള്‍ എത്തിക്കൊണ്ടിരുന്നു. മുഖ്യരക്ഷാധികാരിയായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ തുടങ്ങിയ സമ്മേളനത്തില്‍ കൊടിമരജാഥകള്‍, ഖബര്‍ സിയാറത്ത്, പതാകജാഥ, പുസ്തക പ്രകാശനം, സുവനീര്‍, വിദ്യാഭ്യാസ ചര്‍ച്ചകള്‍, പലതരത്തിലുള്ള വിജ്ഞാനസദസ്സുകള്‍, ദിക്‌റ് ദുആ മജ്‌ലിസ്, ഉദ്‌ബോധന സമ്മേളനങ്ങള്‍, മഹല്ല് സംഗമം തുടങ്ങിയ വിഷയങ്ങളുമായി പണ്ഡിതരും പ്രവര്‍ത്തകരും ദിനരാത്രങ്ങളില്‍ ഒത്തുകൂടി. കമനീയമായി ഒരുക്കിയ ഓലപ്പന്തലിനുള്ളിലായിരുന്നു സമ്മേളനങ്ങള്‍. അതുകൊണ്ട് വിശ്വാസികള്‍ക്ക് ചൂടില്‍നിന്നും രക്ഷനേടാനായി. പ്രാഥമിക സൗകര്യത്തിനും നമസ്‌കരിക്കുന്നതിനും ഭക്ഷണം തുടങ്ങിയുള്ള എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിരുന്നു.
ഞായറാഴ്ച സമ്മേളന നഗരിയിലേക്ക് പ്രവര്‍ത്തകര്‍ക്ക് എത്തുവാന്‍ ദേശീയപാതയില്‍ നിന്ന് നഗരിയിലേക്ക് പലകയടിച്ച് താത്കാലിക റോഡുണ്ടാക്കിയിരുന്നു.
വളണ്ടിയര്‍മാരുടെയും പ്രവര്‍ത്തകരുടെയും തദ്ദേശവാസികളുടെയും നിസ്സീമ സഹകരണവും ഒത്തുകൂടലും സമ്മേളന നടത്തിപ്പ് കുറ്റമറ്റതാക്കി.
ചില സ്വകാര്യ ചനെലുകളില്‍ തത്സമയ  പ്രക്ഷേപണവും ഉണ്ടായിരുന്നു

25 ലക്ഷം വിശ്വാസികളുടെ സംഗമത്തോടെ സമസ്ത സമ്മേളനം ഇന്ന് സമാപിക്കും

ചാനലുകളിലും കെ.ഐ.സി.ആറിലും തല്‍സമയ സംപ്രേഷണം
വാഹനങ്ങള്‍ക്ക് ട്രാഫിക് പോലീസിന്‍റെ കര്‍ശന നിയന്ത്രണം

കൂരിയാട് (വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍): സത്യ സാക്ഷികളാകാനുള്ള ആഹ്വാനവുമായി കൂരിയാട് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ 85-ാം വാര്‍ഷിക ചതുര്‍ദിന മഹാസമ്മേളനം ചുരുങ്ങിയത് 25 ലക്ഷം വിശ്വാസികളുടെ മഹാ സംഗമത്തോടെ ഇന്ന് സമാപിക്കും. നാടിന്റെ നാനാഭാഗത്തുനിന്ന് ഒഴുകിയെത്തുന്ന പരലക്ഷങ്ങള്‍ സമാപന സംഗമത്തിന് സാക്ഷികളാവും.ഇരുപത്തിയഞ്ച് ലക്ഷത്തിലധികം പേരെ ഉള്‍കൊള്ളിക്കുന്ന സമാപന സമ്മേളന നഗരിയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. 
ആധുനിക ലോകത്ത് ഇസ്‌ലാമിന്റെ പ്രസക്തിയും ബഹുസ്വര സമൂഹത്തില്‍ മുസ്‌ലിമിന്റെ കടമയും യഥാര്‍ഥ ഇസ്‌ലാമിനെ ഉള്‍കൊണ്ട സമസ്തയുടെ പ്രവര്‍ത്തനങ്ങളുമടക്കം പന്ത്രണ്ടോളം കാലിക പ്രസക്തമായ വിഷയങ്ങളാണ് നാല് ദിവസങ്ങ ളിലായി സമ്മേളന നഗരിയില്‍ ചര്‍ച്ചക്ക് വിധേയമായത്. മുപ്പതിനായിരം സ്ഥിരം പ്രതിനിധി കളായിരുന്നു ചര്‍ച്ചയില്‍ പങ്കാളികളായത്. ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രമുഖ ചിന്തകരും പ്രഭാഷകരും വിവിധ സെഷനുകളില്‍ വിഷയം അവതരിപ്പിച്ചു.
സമ്മേളന നഗരിയില്‍ ഇന്ന് രാവിലെ മുതല്‍ രണ്ടു വേദികളിലായി മുഅല്ലിം സംഗമം, പ്രവാസി സംഗമം, ദേശീയ വിദ്യാര്‍ത്ഥി സംഗമം, ദഅ്‌വാ നവലോക സാധ്യതകള്‍, സിവില്‍ സര്‍വ്വീസ് സാധ്യതകള്‍, കുരുന്നുകൂട്ടം, എംപ്ലോയ്‌സ് മീറ്റ്, കന്നട, അറബി, തമിഴ് ഭാഷാ സംഗമങ്ങള്‍ അരങ്ങേറും.
വൈകിട്ട് ഏഴിന് ആരംഭിക്കുന്ന സമാപന മഹാസമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. സമസ്ത പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും.. യു.എ.ഇ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലിയ്യുല്‍ ഹാശിമിയാണ് മുഖ്യാതിഥി..
കോട്ടുമല ടി.എം ബാപ്പുമുസ്ലിയാര്‍, പാറന്നൂര്‍ പി,.പി. ഇബ്രാഹീം മുസ്‌ലിയാര്‍, കേന്ദ്ര മാനവ വിഭവശേഷി സഹ മന്ത്രി ഇ. അഹമ്മദ്, സംസ്ഥാന ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലികുട്ടി, പത്മശ്രീ എം.എ യൂസുഫ് അലി, ടി.കെ.എം ബാവ മുസ്‌ലിയാര്‍, പ്രൊഫ.ആലിക്കുട്ടി മുസ്‌ലിയാര്‍, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സി.കെ.എം.സാദിഖ് മുസ്‌ലിയാര്‍, എം.എ. മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, അബ്ദുസ്സമദ് പൂകോട്ടൂര്‍, റഹ്മത്തുല്ല ഖാസിമി മുത്തേടം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് തുടങ്ങിയവര്‍ പ്രസംഗിക്കും.
സമാപന സമ്മേളനത്തിന്റെ തല്‍സമയ സംപ്രേഷണം ഞായറാഴ്ച രാത്രി ഏഴ് മുതല്‍ 11 മണി വരെ ദര്‍ശന ടി.വിയിലും 10.30 മുതല്‍ 11 മണി വരെയും 11.30 മുതല്‍ 12 മണി വരെയും പീപ്പിള്‍ ചാനലിലും സംപ്രേഷണം ചെയ്യും. എസ്.കെ.എസ്.എസ്.എഫിന്റെ ഐ.ടി സെല്ലിനു കീഴിലുള്ള കേരള ഇസ്‌ലാമിക് ക്ലാസ് റൂമില്‍ ബൈലെക്‌സ് മെസഞ്ചറിലൂടെ മുഴുവന്‍ പരിപാടികളും തുടര്‍ന്ന് ചര്‍ച്ചകളും ലൈവായി നടക്കുന്നുണ്ട്. ഇതിന്‍റെ തല്‍സമയ പ്രക്ഷേപണം 24 മണിക്കൂറും ഇന്റര്‍നെറ്റ്‌ റേഡിയോ വഴി മൊബൈലിലും ലഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
സമ്മേളനതിലെക്കുള്ള കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ വാഹനത്തിരക്ക് നിയന്ദ്രിക്കാന്‍ തന്നെ, നന്നെ പാടുപെട്ട  ട്രാഫിക്‌ പോലീസ് വിഭാഗം  സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്ന വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെ ടുത്തി:കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ തലപ്പാറ വഴി കൊളപ്പുറത്ത് ആളെ ഇറക്കി സമീപത്തെ മൈതാനിയില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. തൃശൂര്‍ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ ചങ്കുവെട്ടി കോഴിച്ചെന വഴി കാച്ചടിയില്‍ (കക്കാട് ജംഗ്ഷന് മുമ്പ്) പാര്‍ക്ക് ചെയ്യേണ്ട താണ്. പരപ്പനങ്ങാടി ഭാഗത്ത് നിന്നുവരുന്നവ ചെമ്മാട്, തലപ്പാറ വഴി കൊളപ്പുറത്ത് ആളെ ഇറക്കി മൈതാനിയില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. മലപ്പുറം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ വേങ്ങര വഴി മണ്ണില്‍പിലാക്കല്‍ ആളെ ഇറക്കി ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.

'സാക്ഷ്യം 2012' ഇന്ന് ഒരു മണി വരെ

സാക്ഷ്യം പ്രദര്‍ശനം കാണാനെതിയരവുടെ  നീണ്ട നിര റോഡിലെത്തിയപ്പോള്‍ 
കൂരിയാട്: സമസ്ത 85ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയില്‍ 20ാം തിയ്യതി മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന 'സാക്ഷ്യം 2012' ഇന്ന് ഉച്ചക്ക് ഒരു മണി വരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂവെന്ന് എക്‌സിബിഷന്‍ ജനറല്‍ കണ്‍വീനര്‍ eസി.എം കുട്ടി സഖാഫി അറിയിച്ചു. 

സമസ്ത സമ്മേളനം; ഇന്നത്തെ (26, ഞായര്‍ ) പരിപാടികള്‍

06.00am to 06.30am: ഉദ്‌ബോധനം - ആനമങ്ങാട്‌ മുഹമ്മദ്‌ കുട്ടി ഫൈസി
സെഷന്‍ - 1 ``മുഅല്ലിം സംഗമം''
07.30am to 07.40am: മുഖവുര - പുറങ്ങ്‌ മൊയ്‌തീന്‍ മുസ്‌ലിയാര്‍
07.40am to 08.00am: ഉദ്‌ഘാടനം - ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി കൂരിയാട്‌ (ജനറല്‍ സെക്രട്ടറി, എസ്‌.കെ.ജെ.എം.സി.സി)
08.00am to 08.40am: 1) ഓണംപിള്ളി മുഹമ്മദ്‌ ഫൈസി
(മനോഹരകല, മുഅല്ലിംകളുടെ ബാധ്യത)
08.40am to 09.20am: 2) കൊട്ടപ്പുറം അബ്‌ദുല്ല മാസ്റ്റര്‍
(മുഅല്ലിം, മാനേജ്‌മെന്റ്‌കൂട്ടായ്‌മ)
വേദിയില്‍ : കെ.കെ. മുഹമ്മദ്‌ സാഹിബ്‌, യു.ശാഫി ഹാജി, എസ്‌.കെ.ഹംസ ഹാജി, കെ.ഇ. മുഹമ്മദ്‌ മുസ്‌ലിയാര്‍ , ചക്ക്‌മക്കി അബ്ബാസ്‌ ഹാജി, ടി.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ , കെ.എഛ്‌. കോട്ടപ്പുഴ, കല്ലടുക്ക ഇസ്‌മാഈല്‍ ഹാജി, അബൂബക്കര്‍ ഹാജി കല്ലട്‌ക്ക, മൊയ്‌തുട്ടി സാഹിബ്‌(റിട്ട. (ഡി.ഐ.ജി), പൊട്ടച്ചിറ ബിരാന്‍ ഹാജി, കെ.പി.കുഞ്ഞിമൂസ, എ.സി.അബ്‌ദുല്ല ഹാജി തിരുവള്ളൂര്‍ , ബീമാപള്ളി റശീദ്‌, അബ്‌ദുല്‍ഖാദിര്‍ അല്‍ഖാസിമി ബമ്പ്രാണ, ഉസ്‌മാന്‍ ഫൈസി, പി.എം.ഇബ്രാഹീം ദാരിമി കടബ, അബ്‌ദുല്‍കരീം മുസ്‌ലിയാര്‍ തൊടുപുഴ, ഗഫൂര്‍ അന്‍വരി, മുജീബ്‌ ഫൈസി.
സെഷന്‍ -2 ``ദഅ്‌വ നവലോക സാധ്യതകള്‍ ''
09.30am to 09.40am: മുഖവുര - മൊയ്‌തീന്‍കുട്ടി ഫൈസി വാക്കോട്‌
09.40am to 10.00am: ഉദ്‌ഘാടനം - മൂസക്കുട്ടി ഹസ്രത്ത്‌ (ദാറുസ്സലാം അറബിക്‌ കോളേജ്‌, നന്തി)
10.00am to 10.50am: 1) മുസ്‌തഫ ഹുദവി ആക്കോട്‌ (ദഅ്‌വയുടെ ഇസ്‌ലാമിക രീതി ശാസ്‌ത്രം)
10.50am to 11.30am: 2) സലാം ഫൈസി ഒളവട്ടൂര്‍ (ഇസ്‌ലാമിക്‌ ദഅ്‌വ, ഐ.ടി.സാധ്യത)
11.30am to 12.10pm: 3) സാലിം ഫൈസി കൊളത്തൂര്‍ (ഇസലാമിക്‌ ദഅ്‌വ - മാനവസമൂഹത്തില്‍ )
വേദിയില്‍ : സുലൈമാന്‍ ദാരിമി ഏലങ്കുളം, കെ.സി.മുഹമ്മദ്‌ ഫൈസി കൊടുവള്ളി, ഇബ്രാഹീം ഫൈസി പേരാല്‍ , അബ്‌ദുല്ല ഫൈസി സിദ്ധാപുരം, എസ്‌.മുഹമ്മദ്‌ ദാരിമി വയനാട്‌, പി.കെ.കെ.ബാവ, പി.ബി.അബ്‌ദുറസാഖ്‌ എം.എല്‍ .എ, എന്‍ .എ.എം.നെല്ലിക്കുന്ന്‌ എം.എല്‍ .എ, കെ.പി.അബ്‌ദുറഹിമാന്‍ മുസ്‌ലിയാര്‍ ഉഗ്രപുരം, എ.ടി.എം.കുട്ടി മൗലവി ഉള്ളണം,
വേദി- 1 (ഓഡിറ്റോറിയം) - ``പ്രവാസി''
07.30am to 07.40am: മുഖവുര - ഹംസഹാജി മൂന്നിയൂര്‍
07.40am to 08.00am: ഉദ്‌ഘാടനം - ചെര്‍ക്കുളം അബ്‌ദുല്ല
08.00am to 08.40am: 1) മാന്നാര്‍ ഇസ്‌മാഈല്‍ കുഞ്ഞി ഹാജി മസ്‌കത്ത്‌
(ഗള്‍ഫിലെ കേരളീയ ഇസ്‌ലാമിക ചലനങ്ങള്‍ )
08.40am to 09.30am: 2) ഡോ.അബ്‌ദുറഹിമാന്‍ ഒളവട്ടൂര്‍ (പ്രവാസികള്‍ ചില വിചാരപ്പെടലുകള്‍ )
വേദിയില്‍ : അബ്‌ദുല്ല മുസ്‌ലിയാര്‍ പുറങ്ങ്‌, സി.പി.സൈതലവി, അബ്‌ദുല്‍വാഹിദ്‌, സുബൈര്‍ ഫൈസി, അബൂബക്കര്‍ അല്‍ഖാസിമി ഖത്തര്‍ , സൈതലവി ഹാജി, ജോഹാര്‍ ബാറു മലേഷ്യ, എ.കെ.കമാല്‍ ഹാജി, അഡ്വ: സുബൈര്‍ തിരുവനന്തപുരം, മൂസ ഫൈസി ആലപ്പുഴ, കബീര്‍ ദാരിമി തിരുവനന്തപുരം, സൈനുല്‍ആബിദീന്‍ മളാഹിരി മാര്‍ത്താണ്ഡം, കെ.കെ.എസ്‌.തങ്ങള്‍ വെട്ടിച്ചിറ, ഒ.എം.ശരീഫ്‌ ദാരിമി കോട്ടയം.
വേദി- 2 (ഓഡിറ്റോറിയം) - കുരുന്നുകൂട്ടം
09.30am to 09.40am: മുഖവുര - ശംസാദ്‌ സലീം
09.40am to 10.00am: ഉദ്‌ഘാടനം - സയ്യിദ്‌ അബ്ബാസ്‌ അലി ശിഹാബ്‌ തങ്ങള്‍
10.00am to 10.30am: 1) എസ്‌.വി.മുഹമ്മദലി (വിദ്യാഭ്യാസത്തിന്‌ മതിലുകളോ)
10.30am to 11.00am: 2) ശാഹുല്‍ ഹമീദ്‌ മാസ്റ്റര്‍ (പഠനം പഠനമാവണം)
11.00am to 11.30am: 3) അഹമദ്‌ വാഫി കക്കാട്‌ (വിദ്യാഭ്യാസം - നമ്മുടെ അവകാശം)
11.30am to 12.00pm: 4) അലി കെ.വയനാട്‌ (കുട്ടികളുടെ ഒരുദിനം)
വേദി - 3 ``ദേശീയ വിദ്യാര്‍ത്ഥിസംഗമം''
09.30am to 09.40am: മുഖവുര - റഹീം ചുഴലി
09.40am to 10.00am: ഉദ്‌ഘാടനം - സയ്യിദ്‌ ബശീര്‍ അലി ശിഹാബ്‌ തങ്ങള്‍
10.00am to 10.30am: 1) പ്രൊ. നവാസ്‌ നിസാര്‍
10.30am to 11.00am: 2) ഡോ. സുബൈര്‍ ഹുദവി, ചേകന്നൂര്‍
വേദിയില്‍ : ഡോ. അമീര്‍ അലി ബാംഗ്ലൂര്‍ , മുസ്‌തഫ സാഹിബ്‌ ചെന്നൈ, ശഫീഖ്‌ റഹ്‌മാനി അലീഗഡ്‌, ജാബിര്‍ ഹുദവി ജെ.എന്‍.യു, അബ്‌ദുല്‍ജലീല്‍ ഇഫ്‌ലു ഹൈദര്‍ അമ്മദ്‌, കുഞ്ഞിമോന്‍ ഹാജി ചെന്നൈ.
വേദി- 4 ``സിവില്‍സര്‍വ്വീസ്‌''
09.00am to 09.10am: മുഖവുര - മോയിന്‍കുട്ടി മാസ്റ്റര്‍
09.10am to 09.30am: ഉദ്‌ഘാടനം - ഡോ. അബൂബക്കര്‍ സിദ്ദീഖ്‌ ഐ.എ.എസ്‌
09.30am to 10.00am 1) ഡോ.എന്‍ .എ.എം.അബ്‌ദുല്‍ ഖാദിര്‍ (സിവില്‍ സര്‍വ്വീസ്‌ സാധ്യതകള്‍ )
വേദിയില്‍ : ഡോ. അബ്‌ദുറഊഫ്‌ (പ്രിന്‍സിപ്പള്‍ എം.ഇ.എ.), ഡോ. എ.ബുഖാരി (ഡയരക്ടര്‍ എം.ഇ.എ.), യു.മുഹമ്മദ്‌ അലി, ഡോ.മുസ്‌തഫ (കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി), ഡോ.ഫൈസല്‍ ഹുദവി (അലിഗഢ്‌ യൂണിവേഴ്‌സിറ്റി സെന്റര്‍ , മലപ്പുറം)
വേദി - 5 ``എംപ്ലോയീസ്‌ മീറ്റ്‌''
11.30am to 11.40pm: മുഖവുര - പി.ടി.മുഹമ്മദ്‌
പ്രസീഡിയം- ഡോ.പി.എം.കുട്ടി, ഡോ. നാട്ടിക മുഹമ്മദലി
11.50am to 12.20pm: ക്ലാസ്‌ 1) ഡോ. പി.നസീര്‍ (ഡയരക്ടര്‍ മൈനോരിറ്റി വെല്‍ഫയര്‍ )
സംവരണവും ന്യൂനപക്ഷ പ്രാതിനിധ്യവും
12.20pm to 12.50pm: ക്ലാസ്‌ 2) മുസ്‌തഫ മാസ്റ്റര്‍ മുണ്ടുപാറ
(ഉദ്യോഗസ്ഥരും സാമൂഹ്യ പ്രതിബദ്ധതയും)
വേദിയില്‍ : ഡോ. യു.വി.കെ.മുഹമ്മദ്‌, പ്രൊ.ഓമാനൂര്‍ മുഹമ്മദ്‌, എ.എം.പരീദ്‌ എറണാകുളം
വേദി - 6 ``ഭാഷാ സംഗമങ്ങള്‍ ''
11.30am to 12.00pm 1. അറബിക്‌ - ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍
12.00pm to 12.30pm: 2. കര്‍ണാടക - റശീദ്‌ ദാരിമി എച്ച്‌.ഡി.കോട്ട
12.30pm to 01.00pm: 3. തമിഴ്‌ - മുഹമ്മദ്‌ ഹനീഫ്‌ ബാഖവി കോയമ്പത്തൂര്‍
01.00pm to 01.30pm: 4. ഉറുദു - അബ്‌ദുറശീദ്‌ പയ്യനാട്‌
സമാപന മഹാസമ്മേളനം (7.00pm)
ഖിറാഅത്ത്‌ :
പ്രാര്‍ത്ഥന :
അദ്ധ്യക്ഷന്‍ : റഈസുല്‍ ഉലമാ: കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍
(പ്രസിഡണ്ട്‌, സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ)
സ്വാഗതം; കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍
(ജനറല്‍ കണ്‍വീനര്‍, സ്വാഗതസംഘം)
ഉദ്‌ഘാടനം: സയ്യിദ്‌ ഹൈദറലി ശിഹാബ്‌ തങ്ങള്‍
(മുഖ്യരക്ഷാധികാരി, സ്വാഗതസംഘം)
മുഖ്യാതിഥി: സയ്യിദ്‌ അലിയ്യുല്‍ ഹാശിമി
(മതകാര്യ ഉപദേഷ്ടാവ്‌, യു.എ.ഇ.പ്രസിഡണ്ട്‌)
അവാര്‍ഡ്‌ ദാനം: പത്മശ്രീ. എം.എ.യൂസുഫ്‌ അലി
മുഖ്യപ്രഭാഷണം: സൈനുല്‍ ഉലമാ: ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍
(ജനറല്‍സെക്രട്ടറി, സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ)
പ്രസംഗം: ശൈഖുനാ ടി.കെ.എം.ബാവ മുസ്‌ലിയാര്‍, ശൈഖുനാ പാറന്നൂര്‍ പി.പി.ഇബ്രാഹീം മുസ്‌ലിയാര്‍ , ഇ.അഹമ്മദ്‌ (കേന്ദ്രവിദേശകാര്യ, മാനവ വിഭവശേഷി സഹമന്ത്രി), പി.കെ.കുഞ്ഞാലിക്കുട്ടി (വ്യവസായ-ഐടി-വഖഫ്‌ മന്ത്രി, കേരള), പി.കെ.പി.അബ്‌ദുസ്സലാം മുസ്‌ലിയാര്‍ , പ്രൊ.ആലിക്കുട്ടി മുസ്‌ലിയാര്‍ , എം.ടി.അബ്‌ദുല്ല മുസ്‌ലിയാര്‍ , സയ്യിദ്‌ ജിഫ്രി മുത്തുകോയ തങ്ങള്‍ , സി.കെ.എം.സാദിഖ്‌ മുസ്‌ലിയാര്‍ , എം.എം.മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍ , അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ , റഹ്‌മത്തുല്ലാഹ്‌ ഖാസിമി മുത്തേടം, അബ്‌ദുല്‍ഹമീദ്‌ ഫൈസി അമ്പലക്കടവ്‌
നന്ദി: പി.പി.മുഹമ്മദ്‌ ഫൈസി 

സമസ്ത സമ്മേളനം; അബൂദാബിയിലും ദുബായിലും തത്സമയ പ്രദര്‍ശനം

യു... : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 85-ാം വാര്‍ഷിക സമ്മേളനത്തിന്‍റെ ഐതിഹാസിക സമാപന സമ്മേളന പരിപാടി തത്സമയം ദര്‍ശിക്കാന്‍ അബൂദാബിയിലും ദുബായിലും സൗകര്യം ഒരുക്കി.
അബൂദാബി ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍ററില്‍ ഇന്ന് (26) വൈകുന്നേരം 5 മണി മുതല്‍ കേരള ഇസ്‍ലാമിക് ക്ലാസ് റൂം വഴി എല്‍.സി.ഡി. യിലൂടെ ദര്‍ശിക്കാം.
ദുബൈ സുന്നി സെന്‍റര്‍ ഓഡിറ്റോറിയത്തിലും ദുബൈ കെ.എം.സി.സി. ഓഡിറ്റോറിയത്തിലും സമ്മേളനം ഇന്ന് വൈകുന്നേരം 5 മണി മുതല്‍ ലൈവായി കാണിക്കും.
എസ്.കെ.എസ്.എസ്.എഫ്. .ടി. സെല്ലിന് കീഴിലുള്ള കേരള ഇസ്‍ലാമിക് ക്ലാസ് റൂമില്‍ ബൈലക്സ് മെസഞ്ചറിലൂടെ മുഴുവന്‍ പരിപാടികളും തത്സമയം ലഭിക്കും.

ചെമ്പരിക്ക ഖാസി സി.എം ഉസ്‌താദ്‌ കൊലപാതകം; അന്വേഷണം സി.ബി.ഐയുടെ പ്രത്യേക ടീമിനെ ഏല്‍പ്പിക്കണം : സമസ്‌ത

വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍ , കൂരിയാട്‌ : സമസ്‌ത കേന്ദ്ര മുശാവറ ഉപാധ്യാക്ഷനും നിരവധി മഹല്ലുകളുടെ ഖാസിയു മായിരുന്ന ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകം സി.ബി.ഐയുടെ പ്രത്യേക ടീമിനെ ഏല്‍പ്പിച്ച്‌ പുനരന്വേഷണം നടത്തണമെന്ന്‌ സമസ്‌ത 85ാം വാര്‍ഷിക മഹാ സമ്മേളനം പ്രമേയം മുഖേന ആവശ്യപ്പെട്ടു. 
കൊലപാതകത്തിന്റെ തെളിവുകള്‍ നശിപ്പിച്ച ലോക്കല്‍ പോലീസിനെയും ക്രൈംബ്രാഞ്ചിനെയും സംരക്ഷിക്കുന്ന തലത്തിലുള്ള അന്വേഷണമാണ്‌ സി.ബി.ഐ ഇതുവരെ നടത്തിയത്‌ . കൊലപാതകത്തിന്റെ സാഹചര്യ തെളിവുകള്‍ ചൂണ്ടിക്കാട്ടിയിട്ടും സമ്മര്‍ദ്ധങ്ങള്‍ക്ക്‌ വഴങ്ങി അന്വേഷണം വഴിതിരിച്ചു വിട്ട്‌ അവസാനിപ്പിക്കാനുള്ള ശ്രമവും കൊപാതകം നടന്ന്‌ രണ്ടുവര്‍ഷമായിട്ടും പ്രതികളെ നിയമത്തിന്‌ മുമ്പില്‍ കൊണ്ടുവരാന്‍ സാധിക്കാത്തതും പ്രതിഷേധാര്‍ഹമാണെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

സമസ്‌ത സമ്മേളനത്തിന്‌ യു. എ. ഇ പ്രവാസികളും

വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍ , കൂരിയാട്‌ : സമസ്‌ത 85ാം വാര്‍ഷിക സമ്മേളനത്തില്‍ സംബന്ധിക്കാനായി യു.എ.ഇയില്‍ നിന്നുള്ള എണ്‍പത്തഞ്ചംഗ പ്രവാസി പ്രതിനിധി സംഘം കരിപ്പൂരിലിറങ്ങി. യു. എ. ഇ യുടെ വിവിധ എമിറേറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന സമസ്‌ത, എസ്‌. കെ. എസ്‌. എഫ്‌ നേതാക്കളോടൊപ്പമാണ്‌ പ്രതിനിധി സംഘമെത്തിയത്‌. സംഘത്തിന്‌ സഈദ്‌ ഫൈസി, ഷുഐബ്‌ തങ്ങള്‍ , അലവിക്കുട്ടി ഹുദവി, റസാഖ്‌ വളാഞ്ചേരി, നുഅ്‌മാന്‍ , ഹുസൈന്‍ ദാരിമി, അബ്‌ദുല്ലാ ബാഖവി, മുത്തുക്കോയ തങ്ങള്‍ , അബ്‌ദുശ്ശുക്കൂര്‍ ഹുദവി എന്നിവര്‍ നേതൃത്വം നല്‌കി.

സമസ്‌ത 85ാം വാര്‍ഷിക സമ്മേളനത്തില്‍ സംഘടനാ സെഷന്‍ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യുന്നു

സമസ്‌ത പ്രാമാണിക നിലപാടുള്ള പ്രസ്ഥാനം : സി.ഹംസ

സമസ്‌ത 85ാം വാര്‍ഷിക സമ്മേളനത്തിലെ
മൂന്നാം ദിവസം `സ്‌മരണ' സെഷനില്‍
വിഷയമവതരിപ്പിച്ച്‌ സി. ഹംസ പ്രസംഗിക്കുന്നു 
വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍ , കൂരിയാട്‌ : സൂക്ഷ്‌മതയുടെ പര്യായങ്ങളായ മദ്‌ഹബിന്റെ ഇമാമുമാരുടെ ചിന്താ സരണിയാണ്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ പിന്തുടരുന്നതെന്നും സമസ്‌തയുടെ നിലപാടുകള്‍ക്ക്‌ പ്രമാണങ്ങളുടെയും യുക്തിയുടെയും പിന്‍ബലമുണ്ടെന്നും സി. ഹംസ പറഞ്ഞു. സമസ്‌ത 85ാം വാര്‍ഷിക സമ്മേളനത്തിലെ മൂന്നാം ദിവസം `സ്‌മരണ' സെഷനില്‍ വിഷയമവതരിപ്പിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
പ്രവാചകരുടെ കാല ശേഷം ജീവിച്ച പ്രതിഭാധനരായ പൂര്‍വികരുടെ വഴികളില്‍ നിന്നും സമുദായം ക്രമേണ വ്യതിചലിക്കുകയാണ്‌ . അത്തരം മാറ്റങ്ങള്‍ക്കെതിരെ പണ്ഡിതന്‍മാര്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്‌ . ഖൂര്‍ആനെയും ഹദീസിനെയും യുക്തിയുടെ മാനദണ്ഡഡമുപയോഗിച്ച്‌ മനസിലാക്കുകയാണ്‌ പുത്തനാശയക്കാര്‍ ചെയ്‌തത്‌ . ഖുര്‍ആന്‍ ലളിതമാണെന്നാണ്‌ അവരുടെ ന്യായം. എന്നാല്‍ ഖുര്‍ആന്‍ അവതീര്‍ണ്ണമായ പശ്ചാത്തലത്തില്‍ മാത്രമേ ലളിതമായിട്ടുള്ളൂ. പില്‍കാലത്ത്‌ ഖുര്‍ആനികാശയങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ അത്‌ ആഴത്തില്‍ അറിഞ്ഞ പൂര്‍വികരെ അനുധാവനം ചെയ്യുക തന്നെ വേണം. പാരമ്പര്യത്തിന്റ തനിമയില്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും പുതിയ തലമുറ ഇസ്‌ലാമില്‍ നിന്നകലുന്നത്‌ ഇസ്‌ലാം ആസ്വാദ്യകരമായി അവതരിപ്പിക്കപ്പെടാത്തത്‌ കൊണ്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 
വാക്കോട്‌ മൊയ്‌തീന്‍ ഫൈസി ആമുഖ പ്രഭാഷണവും ജലീല്‍ ഫൈസി പുല്ലങ്കോട്‌ ഉദ്‌ഘാടനവും നിര്‍വഹിച്ചു. ടി.കെ മുഹമ്മദ്‌ കുട്ടി ഫൈസി, സി. ജെ.എസ്‌ ഫൈസി, സി. മമ്മുട്ടി എം.എല്‍.എ സംബന്ധിച്ചു.

മുടി വിവാദം; കാന്തപുരം ഒറ്റപ്പെട്ടു : ഹമീദ്‌ ഫൈസി അമ്പലക്കടവ്‌

വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍ , കൂരിയാട്‌ : വ്യാജ കേശവിവാദത്തോടെ ഒപ്പം നിന്നവരും കാന്തപുരത്തെ കൈയൊഴിഞ്ഞിരിക്കുകയാണെന്ന്‌ എസ്‌ .വൈ. എസ്‌ ജന.സെക്രട്ടറി അബ്ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ . സമസ്‌ത 85-ാം വാര്‍ഷികത്തിന്റെ ആദര്‍ശം സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം സംസ്ഥാന സമിതി അംഗം ടി.കെ ഹംസ ദേശാഭിമാനിയിലെഴുതിയ `മുടി വിവാദത്തിലെ രാഷ്‌ട്രീയം' എന്ന ലേഖനത്തെ പരാമര്‍ശിച്ചാണ്‌ ഫൈസി ഇങ്ങനെ പ്രതികരിച്ചത്‌ . താന്‍ പ്രഖ്യാപിത എ.പി സുന്നിയാണെന്ന്‌ പറഞ്ഞിരുന്ന ടി.കെ ഹംസ കാന്തപുരവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ്‌ . എന്നാല്‍ മുടി വിവാദത്തിന്റെ പൊരുളറിഞ്ഞതോടെ അദ്ദേഹം നിലപാട്‌ മാറ്റുകയായിരുന്നു. തങ്ങള്‍ രാഷ്‌ട്രീയത്തില്‍ ഇടപെട്ടില്ലെന്ന കാന്തപുരത്തിന്റെ അവകാശവാദം കളവും മാന്യതക്ക്‌ നിരക്കാത്തതുമാണെന്ന്‌ ലേഖനത്തില്‍ പരാമര്‍ശമുണ്ട്‌ . തിരുകേശം കത്തില്ലെന്ന്‌ വാദമുണ്ടെങ്കില്‍ തന്ത്രപരമായി ഒഴിഞ്ഞുമാറാതെ മുടി കത്തിച്ച്‌ പരിശോധന നടത്താന്‍ തയ്യാറാവണമെന്ന ഹംസയുടെ നിര്‍ദ്ദേശത്തോട്‌ കാന്തപുരം പ്രതികരിക്കണമെന്ന്‌ ഫൈസി ആവശ്യപ്പെട്ടു.
ആദര്‍ശം സെഷനില്‍ സുന്നി ആചാരങ്ങള്‍ എന്ന വിഷയം സയ്യിദ്‌ ജിഫ്രി മുത്തുകോയ തങ്ങള്‍ അവതരിപ്പിച്ചു. ദീനിന്റെ അടിസ്ഥാനം ബഹുമാനമാണെന്നും സുന്നികളുടെ മുഴുവന്‍ ആചാരങ്ങളും മുന്‍കാല പണ്ഡിതന്‍മാര്‍ ചെയ്‌തു പോന്നതാണെന്നും അദ്ദേഹം പറഞ്ഞു. എം.ടി അബൂബകര്‍ ദാരിമി തൗഹീദ്‌ എന്ന വിഷയം അവതരിപ്പിച്ചു. ഏകദൈവവിശ്വാസം ഇസ്‌ലാമിന്റെ മൗലിക തത്വമാണെന്നും ജമാഅത്തുകാരും മുജാഹിദുകളും യഥാര്‍ഥ തൗഹീദിനെ വികലമാക്കുന്ന നിലപാടാണ്‌ സ്വീകരിച്ചെതെന്നും അദ്ദേഹം പറഞ്ഞു. കെ.എ റഹ്മാന്‍ ഫൈസി സ്വാഗതം പറഞ്ഞു. 

`സാക്ഷ്യം 2012' ഇന്ന്‌ ഒരു മണി വരെ

വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍ , കൂരിയാട്‌ : സമസ്‌ത 85ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച്‌ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയില്‍ 20ാം തിയ്യതി മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന `സാക്ഷ്യം 2012' ഇന്ന്‌ ഉച്ചക്ക്‌ ഒരു മണി വരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂവെന്ന്‌ എക്‌സിബിഷന്‍ ജനറല്‍ കണ്‍വീനര്‍ സി.എം കുട്ടി സഖാഫി അറിയിച്ചു. 

സമസ്‌ത സമ്മേളനം; വാഹന റൂട്ട്‌

വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍ , കൂരിയാട്‌ : സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ 85ാം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്ന വാഹനങ്ങള്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തി. കോഴിക്കോട്‌ ഭാഗത്ത്‌ നിന്നും വരുന്ന വാഹനങ്ങള്‍ തലപ്പാറ വഴി കൊളപ്പുറത്ത്‌ ആളെ ഇറക്കി സമീപത്തെ മൈതാനിയില്‍ പാര്‍ക്ക്‌ ചെയ്യേണ്ടതാണ്‌ . തൃശൂര്‍ ഭാഗത്ത്‌ നിന്നും വരുന്ന വാഹനങ്ങള്‍ ചങ്കുവെട്ടി കോഴിച്ചെന വഴി കാച്ചടിയില്‍ (കക്കാട്‌ ജംഗ്‌ഷന്‌ മുമ്പ്‌ ) പാര്‍ക്ക്‌ ചെയ്യേണ്ടതാണ്‌ . പരപ്പനങ്ങാടി ഭാഗത്ത്‌ നിന്നുവരുന്നവ ചെമ്മാട്‌, തലപ്പാറ വഴി കൊളപ്പുറത്ത്‌ ആളെ ഇറക്കി മൈതാനിയില്‍ പാര്‍ക്ക്‌ ചെയ്യേണ്ടതാണ്‌ . മലപ്പുറം ഭാഗത്ത്‌ നിന്ന്‌ വരുന്ന വാഹനങ്ങള്‍ വേങ്ങര വഴി മണ്ണില്‍പിലാക്കല്‍ ആളെ ഇറക്കി ഗ്രൗണ്ടില്‍ പാര്‍ക്ക്‌ ചെയ്യേണ്ടതാണ്‌ .

സമസ്‌ത സമ്മേളനം ഇന്ന്‌ സമാപിക്കും

വലക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍ , മലപ്പുറം : ആത്മ വിശുദ്ധിയുടെ സത്യസന്ദേശം പകര്‍ന്ന്‌ നാലു ദിവസമായി കൂരിയാട്‌ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ 85-ാം വാര്‍ഷിക മഹാസമ്മേളനം ഇന്ന്‌ സമാപിക്കും. നാടിന്റെ നാനാഭാഗത്തുനിന്ന്‌ ഒഴുകിയെത്തുന്ന പരലക്ഷങ്ങള്‍ സമാപന സംഗമത്തിന്‌ സാക്ഷികളാവും.

ഇരുപത്തിയഞ്ച്‌ ലക്ഷത്തിലധികം പേരെ ഉള്‍കൊള്ളിക്കുന്ന സമാപന സമ്മേളന നഗരിയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ആധുനിക ലോകത്ത്‌ ഇസ്‌ലാമിന്റെ പ്രസക്തിയും ബഹുസ്വര സമൂഹത്തില്‍ മുസ്‌ലിമിന്റെ കടമയും യഥാര്‍ഥ ഇസ്‌ലാമിനെ ഉള്‍കൊണ്ട സമസ്‌തയുടെ പ്രവര്‍ത്തനങ്ങളുമടക്കം പന്ത്രണ്ടോളം കാലിക പ്രസക്തമായ വിഷയങ്ങളാണ്‌ നാല്‌ ദിവസങ്ങളിലായി സമ്മേളന നഗരിയില്‍ ചര്‍ച്ചക്ക്‌ വിധേയമായത്‌. മുപ്പതിനായിരം സ്ഥിരം പ്രതിനിധികളായിരുന്നു ചര്‍ച്ചയില്‍ പങ്കാളികളായത്‌. ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രമുഖ ചിന്തകരും പ്രഭാഷകരും വിവിധ സെഷനുകളില്‍ വിഷയം അവതരിപ്പിച്ചു.
സമ്മേളന നഗരിയില്‍ ഇന്ന്‌ രാവിലെ മുതല്‍ രണ്ടു വേദികളിലായി മുഅല്ലിം സംഗമം, പ്രവാസി സംഗമം, ദേശീയ വിദ്യാര്‍ത്ഥി സംഗമം, ദഅ്‌വാ നവലോക സാധ്യതകള്‍ , സിവില്‍ സര്‍വ്വീസ്‌ സാധ്യതകള്‍ , കുരുന്നുകൂട്ടം, എംപ്ലോയ്‌സ്‌ മീറ്റ്‌, കന്നട, അറബി, തമിഴ്‌ ഭാഷാ സംഗമങ്ങള്‍ അരങ്ങേറും. 
വൈകിട്ട്‌ ഏഴിന്‌ ആരംഭിക്കുന്ന സമാപന മഹാസമ്മേളനം പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. സമസ്‌ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. സമസ്‌ത പ്രസിഡന്റ്‌ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. യു.എ.ഇ മതകാര്യ ഉപദേഷ്‌ടാവ്‌ സയ്യിദ്‌ അലിയ്യുല്‍ ഹാശിമിയാണ്‌ മുഖ്യാതിഥി.
കോട്ടുമല ടി.എം ബാപ്പുമുസ്ലിയാര്‍ , പാറന്നൂര്‍ പി,.പി. ഇബ്രാഹീം മുസ്‌ലിയാര്‍ , കേന്ദ്ര മാനവ വിഭവശേഷി സഹ മന്ത്രി ഇ. അഹമ്മദ്‌, സംസ്ഥാന ഐ.ടി വകുപ്പ്‌ മന്ത്രി പി.കെ കുഞ്ഞാലികുട്ടി, പത്മശ്രീ എം.എ യൂസുഫ്‌ അലി, ടി.കെ.എം ബാവ മുസ്‌ലിയാര്‍ , പ്രൊഫ.ആലിക്കുട്ടി മുസ്‌ലിയാര്‍ , പി.കെ.പി അബ്‌ദുസ്സലാം മുസ്‌ലിയാര്‍ , എം.ടി അബ്‌ദുല്ല മുസ്‌ലിയാര്‍ , സയ്യിദ്‌ ജിഫ്രി മുത്തുക്കോയ തങ്ങള്‍ , സി.കെ.എം.സാദിഖ്‌ മുസ്‌ലിയാര്‍ , എം.എ. മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, അബ്‌ദുസ്സമദ്‌ പൂകോട്ടൂര്‍ , റഹ്‌മത്തുല്ല ഖാസിമി മുത്തേടം, അബ്ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ തുടങ്ങിയവര്‍ പ്രസംഗിക്കും.

ഇസ്‌ലാമിനെ പൊതുസമൂഹത്തില്‍ അവഹേളിച്ചവര്‍ മറുപടി പറയണം : അബ്‌ദുര്‍റഹ്‌മാന്‍ രണ്ടത്താണി

വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍ , കൂരിയാട്‌ : മതപരമായ കാര്യങ്ങള്‍ പരസ്‌പരവും പൊതുവേദികളിലും ചര്‍ച്ച ചെയ്‌തു കഴിഞ്ഞിട്ടും സത്യം അംഗീകരിക്കാതെ പൊതുസമൂഹത്തില്‍ ഇസ്‌ലാമും പ്രവാചകരും അവഹേളിക്കപ്പെടുന്ന സാഹചര്യം സൃഷ്‌ടിച്ചവര്‍ വ്യക്തമായ മറുപടി നല്‍കണമെന്ന്‌ അബ്‌ദുര്‍റഹ്‌മാന്‍ രണ്ടത്താണി എം. എല്‍ . എ ആവശ്യപ്പെട്ടു. സമസ്‌ത 85-ാം വാര്‍ഷിക സമ്മേളനത്തിലെ സംഘടനാ സെഷനില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പണ്ഡിതന്മാരും രാഷ്‌ട്രീയ നേതൃത്വവും തമ്മിലുള്ള ക്രിയാത്മകമായ ബന്ധമാണ്‌ കേരള മുസ്‌ലിംകളുടെ ശക്തി. മുസ്‌ലിംകളുടെ അഭിമാനകരമായ അസ്‌തിത്വം നിലനില്‍ക്കാന്‍ ഇത്‌ തകരാതെ സംരക്ഷിക്കേണ്ടത്‌ അനിവാര്യമാണ്‌ .

കൈരളിയുടെ ഇസ്‌ലാമിക പൈതൃകം ഉയര്‍ത്തിപ്പിടിച്ച്‌ മലേഷ്യന്‍ പ്രതിനിധികള്‍

സമസ്‌ത 85ാം വാര്‍ഷിക സമ്മേളനത്തിനെത്തിയ മലേഷ്യന്‍ സംഘം സമസ്‌ത നേതാക്കള്‍ക്കൊപ്പം
വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍ , കൂരിയാട്‌ : കേരളീയ തനിമയും ഇസ്‌ലാമിക പൈതൃകവും ഉയര്‍ത്തിപ്പിടിച്ച്‌ മലേഷ്യന്‍ പ്രതിനിധികള്‍ സമ്മേളന നഗരിയിലെത്തി. ഹുസൈന്‍ ഹാജി ജുഹോര്‍ ബറുവിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചോളം വരുന്ന നേതൃസംഘം ഇന്നലെ രാത്രിയോടെയാണ്‌ സമ്മേളനത്തില്‍ പങ്ക്‌ കൊള്ളാന്‍ കൂരിയാട്‌ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയിലെത്തിയത്‌ . അമ്പത്തിനാല്‌ വര്‍ഷം മുമ്പ്‌ ആരംഭിച്ച മലബാര്‍ മുസ്‌ലിം ജമാഅത്തിന്റെ ഇപ്പോഴത്തെ അധ്യക്ഷന്‍ മൊയ്‌തീന്‍ ഹാജിയാണ്‌ . പ്രാരംഭ ഘട്ടം മുതലേ സമസ്‌തയുമായും കേരളത്തിലെ പണ്ഡിതരുമായും സുദൃഢമായ ആത്മബന്ധം നിലനിര്‍ത്തിപ്പോരുന്നു. സമസ്‌തയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ സജീവമായാണ്‌ ഇപ്പോള്‍ മലേഷ്യയില്‍ നടക്കുന്നതെന്നും നിലവില്‍ ജമാഅത്തിന്‌ കീഴിലുള്ള പതിനാറ്‌ മദ്രസകള്‍ സമസ്‌തയുടെ പാഠ്യപദ്ധതിയനുസരിച്ചാണ്‌ പ്രവര്‍ത്തിക്കുന്നതെന്നും ജമാഅത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ കൂടിയായ ഹുസൈന്‍ ഹാജി ജുഹോര്‍ ബറു പറഞ്ഞു. മലേഷ്യയിലെ മലപ്പുറമാണ്‌ ജുഹോര്‍ ബറു. നഗരിയിലേക്ക്‌ വന്നപ്പോള്‍ ആദ്യത്തെ ദൃശ്യം തന്നെ എന്നെ തൊട്ടുണര്‍ത്തിയത്‌ ഹജ്ജ്‌ കാലത്തെ അറഫയുടെ ചിത്രവും ഭക്തിനിര്‍ഭരമായ അന്തരീക്ഷവുമാണ്‌. കുഞ്ഞുഹാജി ജോഹോര്‍ ബറു പറഞ്ഞു.
സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്‌ കീഴില്‍ ആയിരത്തോളം മലേഷ്യന്‍ വിദ്യാര്‍ത്ഥികളാണ്‌ ഇപ്പോള്‍ മതവിദ്യ നുകര്‍ന്നുകൊണ്ടിരിക്കുന്നത്‌. മലേഷ്യന്‍ സര്‍ക്കാരിന്‌ കീഴില്‍ മത-ഭൗതിക പഠനത്തിനുള്ള പൂര്‍ണ സൗകര്യങ്ങളും സജ്ജീകരണങ്ങളുമുണ്ടായിട്ടും കൈരളിയുടെ തന്മയത്വവും മലയാളത്തിന്റെ ഭാഷാസൗന്ദര്യവും നിലനിര്‍ത്താന്‍ രാത്രിയടക്കം മൂന്ന്‌ ഷിഫ്‌റ്റുകളിലായാണ്‌ സമസ്‌തയുടെ മദ്രസകള്‍ പ്രവര്‍ത്തിക്കുന്നത്‌. ഇര്‍ശാദിയ്യ മദ്രസ പ്രസിഡണ്ട്‌ യൂസുഫ്‌ ജോഹോര്‍ , റങ്കീര മദ്രസ വൈസ്‌ പ്രസിഡണ്ട്‌ സുലൈമാന്‍ ഹാജി, സൈദലവി ഹാജി സിങ്കപ്പൂര്‍ , ഉമര്‍ ബിന്‍ മൊയ്‌തീന്‍ തുടങ്ങിയവരാണ്‌ സംഘത്തെ നയിക്കുന്നത്‌ . സമ്മേളനം വീക്ഷിച്ച്‌ ആത്മനിര്‍വൃതി കൊള്ളാന്‍ മലേഷ്യ കൂടാതെ സഊദി അറേബ്യ, യു.എ.ഇ, ഈജിപ്‌ത്‌, സുഡാന്‍ തുടങ്ങിയ രാഷ്‌ട്രങ്ങളില്‍ നിന്നും ലക്ഷദ്വീപ്‌, അന്തമാന്‍, കര്‍ണാടക, തമിഴ്‌നാട്‌ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ നഗരിയിലെത്തിച്ചേര്‍ന്നിട്ടുണ്ട്‌ .

മതസംഘടനകള്‍ക്ക്‌ വാണിഭ സ്വഭാവം നല്ലതല്ല : സി. മമ്മുട്ടി എം.എല്‍ .എ

സമസ്‌ത 85ാം വാര്‍ഷിക സമ്മേളനത്തിലെ മൂന്നാം ദിവസം `സ്‌മരണ' സെഷനില്‍
സി.മമ്മുട്ടി എം.എല്‍ .എ പ്രസംഗിക്കുന്നു
വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍ , കൂരിയാട്‌ : ഇസ്‌ലാമിക പാരമ്പര്യം പുതുതലമുറക്ക്‌ അതേപടി പകര്‍ന്നു നല്‍കാന്‍ സമസ്‌തക്ക്‌ മാത്രമേ സാധിക്കുന്നുള്ളൂവെന്ന്‌ സി. മമ്മുട്ടി എം.എല്‍ .എ. 
കൂരിയാട്‌ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്‌ത 85ാം വാര്‍ഷിക സമ്മേളനത്തിലെ മൂന്നാം ദിവസം `സ്‌മരണ' സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ്‌ പല സംഘടനകളുടെയും താല്‍പര്യം കച്ചവടമാണ്‌ . കച്ചവടക്കണ്ണോടെയാണ്‌ അവര്‍ പല കാര്യങ്ങളെയും സമീപിക്കുന്നത്‌. എന്നാല്‍ മതവിദ്യാഭ്യാസവും ശിക്ഷണവും നല്‍കി ഒരു സമുദായത്തെ മുഴുവന്‍ സംസ്‌കരിച്ചെടുത്ത പ്രസ്ഥാനമാണ്‌ സമസ്‌ത. വ്യവസ്ഥാപിതമായ മഹല്ല്‌ സമ്പ്രദായവും മദ്‌റസാ സംവിധാനവും സമസ്‌തക്ക്‌ മാത്രം അവകാശപ്പെട്ടതാണ്‌ .

അതീവ ഗുരുതരമായ സാമൂഹിക സാംസ്‌കാരിക പരിസരത്തിലൂടെയാണ്‌ വര്‍ത്തമാന കാലം മുന്നോട്ട്‌ പോവുന്നതെന്നും പണ്ഡിതന്‍മാര്‍ ഉണര്‍ന്ന്‌ ചിന്തിക്കുകയും പ്രവര്‍ത്തികുകയും ചെ.യ്യേണ്ട സാഹചര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.

Tomorrow Human Flowing to Varakkal Mullakkoya Thangal Nagar


വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറിലെ കര്‍മ്മ സജ്ജരായ കേരള-ഇസ്‌ലാമിക്-ക്ലാസ്സ്‌--റൂം ലൈവ് ടീം അംഗങ്ങള്‍

http://3.bp.blogspot.com/-KbNdImGmcH0/T0g8NR9oXaI/AAAAAAAAA1c/vAXIHNEBd4k/s1600/SAM_1435.JPG

http://1.bp.blogspot.com/-ib_UrC95K9Q/T0hCJLWeusI/AAAAAAAAA7M/Hjv-W2QY3jA/s1600/SAM_1513.JPG

http://2.bp.blogspot.com/-Vt1plhc3vc0/T0hDqEUtz9I/AAAAAAAAA9E/xzl8IfEso8o/s1600/SAM_1569.JPG



ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ്; SKSSF വിമോചന യാത്ര ഏപ്രില്‍ 18-29

Click here for large image : http://www.4shared.com/photo/WBm0KGS3/vimochana_yathra_logo.html

കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമസ്ത സന്ദേശ ലീഡേഴ്സ് റാലിയില്‍ നിന്ന് . . .


സപ്ലിമെന്‍്

SKSSF കന്മനം യൂണിറ്റ് പ്രസിദ്ധീകരിച്ച സമസ്ത 85-ാം വാര്‍ഷിക സമ്മേളന പ്രചാരണ സപ്ലിമെന്‍്

സമസ്ത സമ്മേളനം; ഇന്നത്തെ (25, ശനി) പരിപാടികള്‍

06.00am to 06.30am: ഉദ്‌ബോധനം - വില്ല്യാപ്പള്ളി ഇബ്രാഹീം മുസ്‌ലിയാര്‍
മഹല്ല്‌ സംഗമം
ക്ലാസ്‌ - 1 ``സ്‌മരണ''
07.30am to 07.40am: മുഖവുര - മുസ്ഥഫ മാസ്റ്റര്‍ മുണ്ടുപാറ
07.40am to 08.00am: ഉദ്‌ഘാടനം - ജലീല്‍ ഫൈസി പുല്ലങ്കോട്‌
08.00am to 08.40am: 1) പി.പി. മുഹമ്മദ്‌ ഫൈസി (സമസ്‌ത നയിച്ചവര്‍ )
08.40am to 09.20am: 2) സി.ഹംസ (മഹാന്മാര്‍ തീര്‍ത്ത മഹത്‌ ചിന്തകള്‍ )
വേദിയില്‍ : പാണക്കാട്‌ സയ്യിദ്‌ റശീദ്‌ അലി ശിഹാബ്‌ തങ്ങള്‍ , സൈനുല്‍ ആബിദീന്‍ തങ്ങള്‍ , ഇബ്രാഹീം മുണ്ടത്തടുക്ക, ടി.കെ.മുഹമ്മദ്‌ കുട്ടി ഫൈസി, സി.ജെ.എസ്‌. തങ്ങള്‍ കുറ്റിയാടി, കെ.കെ.എസ്‌. തങ്ങള്‍ തൃശൂര്‍ , സി.മോയിന്‍കുട്ടി എം.എല്‍ .എ, സി.മമ്മുട്ടി എം.എല്‍ .എ, ഷാഫി പറമ്പില്‍ എം.എല്‍ .എ.
ക്ലാസ്‌ - 2 ``ആദര്‍ശം''
10.00am to 10.10am: മുഖവുര - കെ.എ.റഹ്‌മാന്‍ ഫൈസി
10.10am to 10.50am: 1) സയ്യിദ്‌ മുഹമ്മദ്‌ ജിഫ്രി മുത്തുകോയ തങ്ങള്‍ (സുന്നി ആചാരങ്ങള്‍ )
10.50am to 11.30am: 2) അബൂബക്കര്‍ ദാരിമി എം.ടി. (തൗഹീദ്‌ )
11.30am to 12.20pm: 3) അബ്‌ദുല്‍ഹമീദ്‌ ഫൈസി (സുന്നത്തും ബിദ്‌അത്തും)
വേദിയില്‍ : എം.കെ.എ.കുഞ്ഞിമുഹമ്മദ്‌ മുസ്‌ലിയാര്‍ , ചെമ്പിട്ടപള്ളി കെ.കെ.അബ്‌ദുറഹിമാന്‍ മുസ്‌ലിയാര്‍ , ഉമര്‍ മുസ്‌ലിയാര്‍ കാപ്‌, എം.കെ. മൊയ്‌തീന്‍കുട്ടി മുസ്‌ലിയാര്‍ കോട്ടുമല, എം.പി.കുഞ്ഞമ്മദ്‌ മുസ്‌ലിയാര്‍ മാരായമംഗലം, പി.പി.അഹ്‌മദ്‌ കോയ മുസ്‌ലിയാര്‍ , കൊടുവള്ളി ഫഖ്‌റുദ്ദീന്‍ ബാഖവി ബീമാപള്ളി.
ക്ലാസ്‌ - 3 ``സംഘടന''
02.30pm to 02.40pm: മുഖവുര - പുത്തനഴി മൊയ്‌തീന്‍ഫൈസി
02.40pm to 03.00pm: ഉദ്‌ഘാടനം - ഇബ്രാഹീം കുഞ്ഞ്‌ (പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി)
03.00pm to 03.50pm: 1) നാസിര്‍ ഫൈസി കൂടത്തായി (സമസ്‌ത സാധിച്ച കര്‍മ്മങ്ങള്‍ )
04.20pm to 05.10pm: 2) സലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ (അധാര്‍മ്മികത: മൗനം പാടില്ല.)
വേദിയില്‍ : അബ്‌ദുറഹിമാന്‍ കല്ലായി, മാണിയൂര്‍ അഹ്‌മദ്‌ മുസ്‌ലിയാര്‍ , കെ.ടി.അബ്‌ദുല്ല മുസ്‌ലിയാര്‍ , ആര്‍ .വി.കുട്ടി ഹസന്‍ ദാരിമി, കെ.പി.മുഹമ്മദ്‌ ഹാജി ഗൂഡല്ലൂര്‍ , അബൂബക്കര്‍ ബാഖവി മലയമ്മ, അഡ്വ.ശംസുദ്ദീന്‍ എം.എല്‍ .എ, അബ്‌ദുറഹിമാന്‍ രണ്ടത്താണി എം.എല്‍ .എ., അബ്ബാസ്‌ ഫൈസി പുത്തിഗെ, മഹ്‌മൂദ്‌ സഅദി.
ക്ലാസ്‌ - 4 ``സമസ്‌ത''
07.00pm to 07.10pm: മുഖവുര - ഉമര്‍ ഫൈസി മുക്കം
07.10pm to 07.30pm: ഉദ്‌ഘാടനം - പി.പി.ഉമര്‍ മുസ്‌ലിയാര്‍ , കൊയ്യോട്‌
07.30pm to 08.20pm: 1) എം.എം.മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍
(സമസ്‌ത: സമൂഹത്തിന്‌ ബോധ്യമായ പണ്ഡിത സഭ)
08.20pm to 09.10pm: 2) സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ (സമസ്‌തയും വിമര്‍ശനങ്ങളും)
വേദിയില്‍ : യു.എം.അബ്‌ദുറഹിമാന്‍ മുസ്‌ലിയാര്‍ , വി.പി.സൈതുമുഹമ്മദ്‌ നിസാമി, കാളാവ്‌ സൈതലവി മുസ്‌ലിയാര്‍ , ഹബീബ്‌ ഫൈസി കോട്ടോപാടം, അബ്‌ദുല്‍ ലത്വീഫ്‌ മുസ്‌ലിയാര്‍ കായംകുളം, അലവി ഫൈസി കുളപ്പറമ്പ്‌, അബ്‌ദുല്ല മുസ്‌ലിയാര്‍ മേലാക്കം, അശ്‌റഫ്‌ ഫൈസി കണ്ണാടിപ്പറമ്പ്‌, ഇബ്രാഹീം മുസ്‌ലിയാര്‍ എളേറ്റില്‍ .

ഡി.വി.ഡി. പുറത്തിറങ്ങി

 

വെങ്ങപ്പള്ളി അക്കാദമി ഹിഫ്‌ള്‌ കോളേജിന്‌ തറക്കല്ലിട്ടു

വെങ്ങപ്പള്ളി അക്കാദമി ഹിഫ്‌ള്‌ കോളേജിന്‌
പാണക്കാട്‌ സയ്യിദ്‌ റശീദലി ശിഹാബ്‌ തങ്ങള്‍
തറക്കല്ലിടുന്നു
 
വെങ്ങപ്പള്ളി : വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക്‌ അക്കാദമിയുടെ കീഴില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഉമറലി ശിഹാബ്‌ തങ്ങള്‍ സ്‌മാരക തഹ്‌ഫീളുല്‍ ഖുര്‍ആന്‍ കോളേജിന്റെ തറക്കല്ലിടല്‍ കര്‍മ്മം ഭക്തി നിര്‍ഭരമായ ചടങ്ങില്‍ പാണക്കാട്‌ സയ്യിദ്‌ റശീദലി ശിഹാബ്‌ തങ്ങള്‍ നിര്‍വ്വഹിച്ചു. സമസ്‌ത ജില്ലാ പ്രസിഡണ്ട്‌ കെ ടി ഹംസ മുസ്‌ലിയാര്‍ അദ്ധ്യക്ഷനായിരുന്നു. ശഹീറലി ശിഹാബ്‌ തങ്ങള്‍, ഇസ്‌മാഈല്‍ ബാഖവി, കെ എം ആലി, എം എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, പി കെ ഹുസൈന്‍ ഫൈസി, സി പി മുഹമ്മദ്‌കുട്ടി ഫൈസി, പി സുബൈര്‍, ടി ഹനീഫ, വി സി മൂസ മാസ്റ്റര്‍, മുഹമ്മദ്‌ ദാരിമി വാകേരി സംബന്ധിച്ചു. സി പി ഹാരിസ്‌ ബാഖവി സ്വാഗതവും എടപ്പാറ കുഞ്ഞമ്മദ്‌ നന്ദിയും പറഞ്ഞു.

ബഹാഉദ്ദീന്‍ നദ്‌വിക്ക്‌ അല്‍ഹുദാ എക്‌സലന്‍സി അവാര്‍ഡ്‌

കൂരിയാട്‌ : ആഗോള മുസ്‌ലിം പണ്ഡിത സഭാംഗവും ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലറും സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി യുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി അല്‍ഹുദാ എക്‌സലന്‍സി അവാര്‍ഡിന്‌ അര്‍ഹനായി. അല്‍ഐന്‍ സുന്നി സെന്റര്‍ എല്ലാ വര്‍ഷവും കേരളത്തിലെ ഏറ്റവും മികച്ച ഇസ്‌ലാമിക സമുദ്ധാരകന്‌ ഏര്‍പ്പെടുത്തിയ അവാര്‍ഡാണിത്‌.
നാല്‌ പതിറ്റാണ്ടിലധികമായി കേരളത്തില്‍ വിദ്യാഭ്യാസ-ഇസ്‌ലാമിക പ്രചരണ രംഗത്തും സമസ്‌തയുടെയും കീഴ്‌ഘടകങ്ങളുടെയും വേദികളിലും സക്രിയമായ ഇടപെടലുകള്‍ നടത്തുകയും അന്താരാഷ്‌ട്ര മതപ്രബോധന രംഗത്ത്‌ സജീവ സാന്നിധ്യമായി തുടരുകയും ചെയ്യുന്ന വ്യക്തിയാണ്‌ നദ്‌വി. നിലവില്‍ മുസ്‌ലിം സമുദായത്തില്‍ കണ്ടുവരുന്ന ആത്മീയ ചൂഷണപരമായ പ്രവണതകള്‍ക്കെതിരെ ഏറ്റവും രൂക്ഷമായും സൂക്ഷമായും പ്രതികരിച്ച ഉന്നത വ്യക്തിത്വമാണദ്ദേഹം. ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ അക്കാദമിയെ യൂണിവേഴ്‌സിറ്റിയായി അപ്‌ഗ്രേഡ്‌ ചെയ്യുന്നതിലും അന്താരാഷ്‌ട്ര അംഗീകാരം നേടിയെടുക്കുന്നതിലും മുഖ്യ ചാലകശക്തിയായി വര്‍ത്തിച്ച അദ്ദേഹം പ്രഭാഷണ-തൂലികാരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിച്ചിട്ടുണ്ടെന്ന്‌ ജൂറി വിലയിരുത്തി. ഹൈദരലി തങ്ങള്‍ സമ്മേളന നഗരിയില്‍ വെച്ച്‌ അവാര്‍ഡ്‌ ദാനം നിര്‍വഹിക്കും.
അന്താരാഷ്‌ട്ര തലത്തില്‍ നിരവധി അംഗീകാരങ്ങള്‍ നേടിയ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി ജാമിഅ നൂരിയ്യ, ദാറുല്‍ ഉലൂം ലഖ്‌നൗ, അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റി, അല്‍ അസ്‌ഹര്‍ യൂണിവേഴ്‌സിറ്റി കൈറോ എന്നിവിടങ്ങളില്‍ പഠനം നടത്തിയിട്ടുണ്ട്‌. യൂറോപ്യന്‍ ആഫ്രിക്കന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ വിവിധ പണ്ഡിത സമ്മേളനങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്‌. ഒ.ഐ.സി യുടെ പ്രത്യേക ക്ഷണം സ്വീകരീച്ച്‌ സെനഗലിലെ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക്‌ കോണ്‍ഫറന്‍സിലും ലിബിയന്‍ പ്രസിഡണ്ടിന്റെ ക്ഷണ പ്രകാരം ലിബിയയിലെയും മൗറിത്താനിയയിലെയും അന്താരാഷ്‌ട്ര കോണ്‍ഫറന്‍സിലും പങ്കെടുത്തിട്ടുണ്ട്‌ . 
കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ നിന്ന്‌ പി.എച്ച്‌.ഡിയും പോസ്റ്റ്‌ ഡോക്‌ടറല്‍ ഫെലോഷിപ്പും നേടിയ ഇദ്ദേഹം 2007ല്‍ ദുബൈ ഗവണ്‍മെന്റിന്റെ ഹോളി ഖുര്‍ആന്‍ അവാര്‍ഡ്‌ പ്രഭാഷണ പരിപാടികളിലേക്കും 2009-ല്‍ യു.എ.ഇ പ്രസിഡണ്ടിന്റെ റമദാന്‍ പ്രഭാഷണ പ്രോഗ്രാമിലേക്കും ക്ഷണിക്കപ്പെട്ടിരുന്നു. കുവൈത്തിന്റെ അല്‍മഹബ്ബ എക്‌സെലന്‍സി അവാര്‍ഡ്‌, ജൈഹൂന്‍ ടി.വി അവാര്‍ഡ്‌ എന്നിവയും നേടിയിട്ടുണ്ട്‌. അമേരിക്ക, ഇംഗ്ലണ്ട്‌, ജര്‍മനി, സ്വിറ്റ്‌സര്‍ലാന്‍ഡ്‌, ഫ്രാന്‍സ്‌, തുര്‍ക്കി, മലേഷ്യ തുടങ്ങി 35ഓളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്‌ . 

സമസ്ത സമ്മേളനത്തില്‍ നിന്ന് . . .

സമസ്‌ത സമ്മേളനം നവോത്ഥാനം വര്‍ത്തമാനം സെഷന്‍
 ദുബൈ ഗവണ്‍മെന്റ്‌ ചീഫ്‌ സ്‌കോളര്‍
ഡോ. ഖുതുബ്‌ അബ്ദുല്‍ ഹമീദ്‌ ഖുത്‌ബ്‌ ഉദ്‌ഘാടനം ചെയ്യുന്നു
 

സമ്മേളനം അലങ്കോലപ്പെടുത്താന്‍ വിഘടിതരുടെ ഗൂഢശ്രമം

കൂരിയാട്‌ : (വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍ ) സമസ്‌ത സമ്മേളനം അലങ്കോലപ്പെടുത്താന്‍ വിഘടിത വിഭാഗക്കാരുടെ ആസൂത്രിത നീക്കം. നഗരിയില്‍ ഈ വിഭാഗത്തിന്റെ ചുവരെഴുത്ത്‌ വികൃതമാക്കിയെന്ന്‌ പറഞ്ഞ്‌ കൂരിയാട്ടെ പത്തോളം വരുന്ന വിഘടിത വഭാഗത്തിലെ യുവാക്കള്‍ ക്യാമ്പ്‌ ഹാളിലേക്ക്‌ ഇരച്ചുകയറി ആക്രോശിക്കുകയും അക്രമാസക്തരാവുകയും ചെയ്യുകയായിരുന്നു. 
വിവരമറിഞ്ഞയുടനെ വളണ്ടിയേഴ്‌സ്‌ സമയോചിതമായി ഇടപെട്ട്‌ പ്രശ്‌നം പരിഹരിക്കാന്‍ തുനിഞ്ഞപ്പോഴേക്കും സംഘത്തിലെ എട്ട്‌ ആളുകള്‍ ഓടിരക്ഷപ്പെട്ടു. മറ്റു രണ്ടു പേരെ നാട്ടുകാര്‍ പോലീസിലേല്‍പിച്ചു. സമ്മേളനം തുടങ്ങിയത്‌ മുതല്‍ വിഘടിതര്‍ ക്യാമ്പ്‌ സൈറ്റും പരിസരവും നിരന്തരം വീക്ഷിക്കുകയും കോലാഹലങ്ങളുണ്ടാക്കി സമ്മേളനം വഷളാക്കാന്‍ ശ്രമിക്കുന്നതായും നാട്ടുകാര്‍ പറയുന്നു. 

സമസ്‌ത സമ്മേളനം; ചാനലുകളില്‍ പ്രത്യേക പരിപാടി

കൂരിയാട്‌ : (വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍ ) സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ 85ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച്‌ ചാനലുകളില്‍ പ്രത്യേക പരിപാടികള്‍ സംപ്രേഷണം ചെയ്യും. ദര്‍ശന ടി.വിയില്‍ ഇന്നും നാളെയും(ശനി, ഞായര്‍ ) രാവിലെ 9.30 മതല്‍ 10 മണി വരെയും ഇന്ന്‌ (ശനി) രാത്രി 10 മണി മുതല്‍ 10.30 വരെ യും സമ്മേളനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ സംപ്രേഷണം ചെയ്യും. സമാപന സമ്മേളനത്തിന്റെ തല്‍സമയ സംപ്രേഷണം ഞായറാഴ്‌ച രാത്രി ഏഴ്‌ മുതല്‍ 11 മണി വരെ ദര്‍ശന ടി.വിയിലും 10.30 മുതല്‍ 11 മണി വരെയും 11.30 മുതല്‍ 12 മണി വരെയും പീപ്പിള്‍ ചാനലിലും സംപ്രേഷണം ചെയ്യും. എസ്‌.കെ.എസ്‌.എസ്‌.എഫിന്റെ ഐ.ടി സെല്ലിനു കീഴിലുള്ള കേരള ഇസ്‌ലാമിക്‌ ക്ലാസ്‌ റൂമില്‍ ബൈലെക്‌സ്‌ മെസഞ്ചറിലൂടെ മുഴുവന്‍ പരിപാടികളും തല്‍സമയം ലഭിക്കുമെന്ന്‌ സ്വാഗതസംഘം ഓഫീസില്‍ നിന്ന്‌ അറിയിച്ചു.

സമസ്‌ത ഊതിയാല്‍ പറക്കുന്ന അപ്പൂപ്പന്‍ താടിയല്ല : സി.പി മുഹമ്മദ്‌ എം.എല്‍.എ

സമസ്‌ത വാര്‍ഷികത്തോടനുബന്ധിച്ച്‌ നടക്കുന്ന
പ്രതിനിധി ക്യാമ്പിലെ നവോത്ഥാന സെഷനില്‍
സി.പി മുഹമ്മദ്‌ എം.എല്‍.എ പ്രസംഗിക്കുന്നു
 
കൂരിയാട്‌ : (വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍ ) സുഗന്ധം പ്രസരിക്കുന്ന പൂമരം പോലെയാണ്‌ സമസ്‌തയുടെ സാന്നിധ്യമെന്ന്‌ സി.പി. മുഹമ്മദ്‌ എം.എല്‍ .എ അഭിപ്രായപ്പെട്ടു. സമസ്‌ത വാര്‍ഷികത്തോടനുബന്ധിച്ച്‌ നടക്കുന്ന പ്രതിനിധി ക്യാമ്പിലെ നവോത്ഥാന സെഷനില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള മുസ്‌ലിംകളുടെ നാനോന്മുഖ നേട്ടത്തിന്റെ പ്രധാന കാരണം സമസ്‌തയുടെ സാന്നിധ്യമാണ്‌. ലോകത്ത്‌ എവിടെയും മദ്രസാ പ്രസ്ഥാനമെന്ന ഒന്നില്ല. ഇന്ത്യയില്‍ കേരള മൊഴികെയുള്ള സംസ്ഥാനങ്ങളിലുമില്ല. മദ്രസാ പ്രസ്ഥാനത്തിലൂടെ സമുദായത്തിന്റെ അടിത്തട്ടിലേക്ക്‌ ആഴ്‌ന്നിറങ്ങിയ ഈ പ്രസ്ഥാനം ആരെങ്കിലും ഊതിയാല്‍ പറക്കുന്ന അപ്പൂപ്പന്‍ താടിയല്ല-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.മുഹമ്മദുണ്ണി ഹാജി എം.എല്‍ .എ സംബന്ധിച്ചു.

സമസ്‌തയുടെ പണ്ഡിതന്‍മാര്‍ തട്ടിപ്പറിയാത്തവര്‍ : എം.ഐ. ഷാനവാസ്‌ എം.പി

സമസ്‌ത 85ാം വാര്‍ഷിക സമ്മേളനത്തിന്റെ
ഭാഗമായി നടന്ന പഠന ക്യാമ്പിലെ നവോത്ഥാനം
സെഷനില്‍ എം.ഐ ഷാനവാസ്‌ എം.പി സംസാരിക്കുന്നു.
കൂരിയാട്‌ : (വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍ ) പൊതുസമൂഹത്തിനിടയില്‍ അവഹേളിക്കപ്പെടാത്ത വിധം ഇസ്‌ലാം കേരളത്തില്‍ പരിരക്ഷിക്കപ്പെട്ടുവെന്നതാണ്‌ സമസ്‌തയുടെ പ്രവര്‍ത്തനങ്ങളുടെ പ്രത്യേകതയെന്ന്‌ എം.ഐ ഷാനവാസ്‌ എം.പി അഭിപ്രായപ്പെട്ടു. 

സമസ്‌ത 85ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന പഠന ക്യാമ്പില്‍ നവോത്ഥാനം സെഷനില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്‌തയുടെ പണ്ഡിതര്‍ സാത്വികരാണ്‌. തട്ടിപ്പും വെട്ടിപ്പും കുതുകാല്‍ വെട്ടും അവര്‍ക്കറിയില്ല. അവരുടെ പദങ്ങള്‍ പോലും പരിധി വിടാറില്ല. അനുഗ്രഹീതരായ ഈ പണ്ഡിത നേതൃത്വവും പാണക്കാട്‌ തറവാടും ഈ രാജ്യത്തിന്റെ വിളക്കാണ്‌-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
കാലമേല്‍പ്പിക്കുന്ന ഗൗരവമേറിയ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കലാണ്‌ മുസ്‌ലിം സമുദായത്തിന്റെ ബാധ്യത. ഈ കടമ നിര്‍വഹിക്കുന്നതില്‍ ജാഗ്രത കാണിക്കുകയാണ്‌ നമ്മുടെ ഉത്തരവാദിത്തം-ഷാനവാസ്‌ ഓര്‍മപ്പെടുത്തി. 
രാജ്യത്തെ മുസ്‌ലിംകള്‍ പിന്നോക്കക്കാരണ്‌. ഒട്ടേറെ പഠന റിപ്പോര്‍ട്ടുകള്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌ . പിന്നാക്കാവസ്ഥ പരിഹരിക്കാനായി അര്‍ഹമായത്‌ ചോദിച്ചുവാങ്ങാന്‍ നമുക്ക്‌ അവകാശമുണ്ട്‌ . എന്റെ മണ്ഡലമായ വയനാടിനെ മുസ്‌ലിം സെക്‌ടര്‍ ഡവലപ്പ്‌മെന്റില്‍ ഉല്‍പ്പെടുത്തി 104 കോടി രൂപയുടെ പദ്ധതി വകയിരുത്തിയത്‌ ഇതിന്റെ ഭാഗമായാണെന്ന്‌ അദ്ദേഹം വിശദീകരിച്ചു.

വിസ്‌മയങ്ങളുടെ നേര്‍സാക്ഷ്യമായി `സാക്ഷ്യം '12'

കൂരിയാട്‌ : (വരക്കല്‍ മുല്ലക്കോയ തങ്ങള്‍  നഗര്‍ ) മലയാള മുസ്‌ലിമിന്റെ ഗമനവീഥികളെ ചാരുതയാര്‍ന്ന ഭാവനാവൈഭവത്തോടെ അടയാളപ്പെടുത്തുന്ന സാക്ഷ്യം'12 സന്ദര്‍ശകരുടെ ആധിക്യം കൊണ്ട്‌ ശ്രദ്ധേയമാകുന്നു. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ 85ാം വാര്‍ഷിക മഹാസമ്മേളനത്തോടനുബന്ധിച്ച്‌ സമ്മേളന നഗരിയോടുചേര്‍ന്ന്‌ സജ്ജീകരിക്കപ്പെട്ട പ്രദര്‍ശനം അഞ്ചു ദിവസം പിന്നിടുമ്പോള്‍ അര ലക്ഷത്തലധികം പേര്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. പണ്ഡിതര്‍ , ചിന്തകര്‍ , അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരാണ്‌ ദിനേന സന്ദര്‍ശനത്തിനെത്തുന്നത്‌ .
ആഴമേറിയ ആശയങ്ങളും അനുഭവവേദ്യമായ ആവിഷ്‌കാരങ്ങളുമാണ്‌ എക്‌സിബിഷനെ ശ്രദ്ധേയമാക്കുന്നത്‌ . അന്ധകാരം നിറഞ്ഞ ആറാം നൂറ്റാണ്ടില്‍ തുടങ്ങി നിംനോന്നതികളുടെ വിവിധ ഘട്ടങ്ങള്‍ പിന്നിട്ട്‌ സമസ്‌തയിലെത്തി നില്‍ക്കുന്ന കേരളീയ ഇസ്‌ലാമിക ചരിത്രത്തിന്റെ സഞ്ചാര പഥങ്ങളെ ശാസ്‌ത്രീയമായി പുനരവതരിപ്പിക്കുന്ന പ്രദര്‍ശനം അനിര്‍വചനീയമായ ആത്മസംതൃപ്‌തിയും ചരിത്രാവബോധവുമാണ്‌ സന്ദര്‍ശകന്‌ പകര്‍ന്നുനല്‍കുന്നത്‌. ആറാം നൂറ്റാണ്ടിന്റെ ഭയാനകതയിലൂടെ കടന്ന്‌ മാലിക്‌ദീനാറിന്റെ കപ്പലില്‍ ചരിത്രപ്പെരുമ പേറുന്ന കൊടുങ്ങല്ലൂര്‍ പള്ളിയില്‍ വലതുകാല്‍ വെച്ച്‌ കേറുന്ന സന്ദര്‍ശകന്‌ തന്റെ അഭിമാനം പേറുന്ന ചരിത്രത്തില്‍ സ്വയം അലിഞ്ഞില്ലാതാവുന്ന പ്രതീതി ജനിക്കുന്നു. മനസ്സ്‌ നിറഞ്ഞ്‌ നില്‍ക്കുമ്പോള്‍ പൊന്നാനി പള്ളിയുടെ പൊന്‍മിനാരങ്ങള്‍ ദൃശ്യമാവുകയായി. മഖ്‌ദൂമുമാരിലൂടെ സാധിച്ച വിദ്യാഭ്യാസ വിസ്‌ഫോടനത്തിന്റെ ലിഖിത സാക്ഷ്യങ്ങള്‍ അനുവാചകന്‌ പകരുന്ന അറിവും നിറവും പ്രദര്‍ശനത്തിന്റെ സവിശേഷതയാണ്‌ . തുടര്‍ന്ന്‌ സമസ്‌തയിലെത്തി പ്രബോധന പാതയിലെ ശ്രദ്ധേയ സംഭവങ്ങള്‍ , വ്യക്തികള്‍ , സമസ്‌ത നയിച്ച നവോത്ഥാന മുന്നേറ്റങ്ങള്‍ തുടങ്ങി നിരവധി കൂട്ടുകള്‍ കൊണ്ട്‌ സമ്പന്നമാണ്‌ പ്രദര്‍ശനത്തിന്റെ ഓരോ പവലിയനും.
ആദര്‍ശ പ്രാസ്ഥാനിക സാക്ഷ്യങ്ങള്‍ക്കൊപ്പം സമൂഹം, ശാസ്‌ത്രം, സംസ്‌കാരം, പഠനം, ഗവേഷണം അനുഭവം തുടങ്ങിയ മേഖലകളും തന്മയത്വത്തോടെ സന്ദര്‍ശകരെ സ്വികരിക്കാനൊരുങ്ങി നില്‍ക്കുന്നുണ്ട്‌ . വിശുദ്ധ ഖുര്‍ആന്‍ വര്‍ത്തമാന ശാസ്‌ത്രവിദ്യയുടെ അടിസ്ഥാനമായി മാറുന്ന വിസ്‌മയ സത്യം സചിത്രം സമര്‍ത്ഥിക്കുന്ന ഹൃദ്യമായ സ്റ്റാളുകള്‍ ഓരോ സന്ദര്‍ശകന്റെയും ഹൃദയാന്തരങ്ങളില്‍ ചലനം സൃഷ്‌ടിക്കുമെന്നത്‌ തീര്‍ച്ച. കൂടെ ശാസ്‌ത്ര ഗവേഷക വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ കൗതുകകരമായ വിവിധ പരീക്ഷണങ്ങളുടെ പ്രദര്‍ശനങ്ങളും എക്‌സിബിഷന്‌ ഏറെ മിഴിവേകുന്നു.
അതിവിശിഷ്‌ടമായ കലാചാതുരിയില്‍ തീര്‍ത്ത കഅ്‌ബാ മന്ദിരം മറ്റൊരു ആകര്‍ഷണമാണ്‌. ഇബ്‌റാഹീം മഖാമും ഹിജ്‌റ്‌ ഇസ്‌മാഈലും ഹജറുല്‍ അസ്‌വദും യാഥാര്‍ഥ്യത്തിന്റെ ലാവണ്യത്തോടെ മുന്നില്‍ നില്‍ക്കുമ്പോള്‍ സന്ദര്‍ശകന്‍ അറിയാതെ ആത്മീയതയുടെ ദിവ്യയാനത്തില്‍ ഒരു വേള ആത്മായനം നടത്തും. കാവനൂര്‍ മജ്‌മഅ്‌ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ഈ ദൃശ്യ വിസ്‌മയമാണ്‌ ഏറെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്‌.
ആത്മീയതയുടെ മധുനുകര്‍ന്ന്‌ ഇനിയെത്തുന്നത്‌ വിരല്‍ തുമ്പ്‌ കൊണ്ട്‌ വിസ്‌മയം തീര്‍ക്കുന്ന അന്ധസഹോദരങ്ങളുടെ വിസ്‌മയ പ്രകടനത്തിലാണ്‌. സൃഷ്‌ടാവിന്റെ സംവിധാനത്തില്‍ കാഴ്‌ച മറഞ്ഞ്‌ പോയ ഈ മനുഷ്യ ഹൃദയങ്ങളുടെ ഉള്‍ക്കരുത്തും മാത്സര്യ മനോഭാവവും കാഴ്‌ചയുള്ളവരെ വിസ്‌മയിപ്പിക്കും. വിരലുപയോഗിച്ച്‌ ഖുര്‍ആനടക്കം ഗ്രന്ഥങ്ങള്‍ അതിവേഗതയില്‍ പാരായണം ചെയ്‌ത്‌ ഓരോ സന്ദര്‍ശകനെയും പിടിച്ചുനിര്‍ത്തുകയാണ്‌ ഈ ആയിരം അകക്കണ്ണുള്ള സഹോദരങ്ങള്‍ .
കാല്‌, കൈ തുടങ്ങി ശരീരത്തിന്റെ വിവിധ വശങ്ങള്‍ കൊണ്ട്‌ വിവിധ ഭാഷകള്‍ ലാവണ്യത്തോടെ എഴുതുന്ന അബ്ദുല്ല പുല്‍പറമ്പ്‌ വിസ്‌മയിപ്പിക്കുന്ന പ്രകടനങ്ങളാണ്‌ പിന്നീട്‌ സന്ദര്‍ശകനെ വരവേല്‍ക്കുന്നത്‌. എല്ലാം കണ്ട്‌ അത്ഭുതം കൂറുന്നവര്‍ക്ക്‌ ഒരു ചാരിതാര്‍ത്ഥ്യത്തിന്റെ ശൈക്ക്‌ ഹാന്‍ഡ്‌ കൊടുക്കാന്‍ പവലിയനില്‍ സുസ്‌മേര വദനനായി നില്‍ക്കുന്നുണ്ട്‌.
വിസ്‌മയത്തിന്റെയും ആത്മവിചാരത്തിന്റെയും പരകോടിയിലെത്തുന്ന സന്ദര്‍ശകനെ വീണ്ടും വീണ്ടും പ്രീതിപ്പെടുത്താന്‍ ഇനിയുമുണ്ട്‌ ഒരു കൂട്ടം കാഴ്‌ചവിരുന്നുകള്‍. മമ്പുറം തങ്ങളുടെ തലപ്പാവ്‌, വിവിധ നാണയങ്ങള്‍ , ഗൃഹാതുരതയുണര്‍ത്തുന്ന മാപ്പിളസംസ്‌കാരത്തന്റെ തിരുശേഷിപ്പുകള്‍ , വിവിധ പ്രാമാണിക ഗ്രന്ഥങ്ങളുടെ കൈയെഴുത്തു പ്രതികള്‍ , പട്ടിക്കാട്‌ എം.ഇ.എ എഞ്ചിനീയറിംഗ്‌ കോളേജ്‌, ക്രസന്റ്‌ സ്‌കൂള്‍ തുടങ്ങി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളൊരുക്കുന്ന വിസ്‌മയക്കാഴ്‌ചകള്‍ , എസ്‌. കെ. എസ്‌. എസ്‌.എഫ്‌ കരിയര്‍ വിഭാഗം ട്രന്റ്‌ ഒരുക്കിയ കരിയര്‍ ഗാലറി തുടങ്ങി പഠിക്കാനും പകര്‍ത്താനും ഒരായിരം രസക്കൂട്ടുകളാല്‍ സമ്പന്നമാണ്‌ സാക്ഷ്യം 12.
20ന്‌ 11 മണിക്ക്‌ സാമൂഹ്യ ക്ഷേമവകുപ്പ്‌ മന്ത്രി ഡോ. എം.കെ മുനീറാണ്‌ എക്‌സിബിഷന്‍ ഉദ്‌ഘാടനം ചെയ്‌തത്‌. നാലാം ദിനം പിന്നിടുന്ന പ്രദര്‍ശനം ഇതിനകം മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. ഇരുപത്‌ രൂപയുടെ കൂപ്പണ്‍മുഖേനെയാണ്‌ പ്രവേശന മനുവദിക്കുന്നത്‌. മദ്‌റസാവിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രത്യേക ഇളവനുവദിച്ചിട്ടുണ്ട്‌. 26 വരെ നീളുന്ന എക്‌സിബിഷന്‍ രാവിലെ ഒമ്പതുമുതല്‍ രാത്രി എട്ടുവരെയാണ്‌ സന്ദര്‍ശകര്‍ക്കായി തുറക്കുന്നത്‌. ആവിഷ്‌കാരത്തിന്റെ വ്യതിരിക്തത കൊണ്ടും സന്ദര്‍ശകരുടെ റെക്കോഡ്‌ കടന്ന ആധിക്യം കൊണ്ടും സാക്ഷ്യം 12 ചരിത്രത്തില്‍ മറ്റൊരു വിസ്‌മയമായി മാറുമെന്ന്‌ ഓരോ സന്ദര്‍ശകനും സാക്ഷ്യപ്പെടുത്തുമ്പോഴും സാക്ഷ്യം കാത്തിരിക്കുകയാണ്‌ ഇനിയും കൗതുകം വറ്റാത്ത മലയാളത്തിലെ ഒരായിരം പ്രബുദ്ധ സാക്ഷികളെയും കാത്ത്‌.... 

സുരക്ഷിത ഭാവിക്ക്‌ സമസ്‌തക്ക്‌ കരുത്തു പകരണം : അബ്ദുസ്സമദ്‌ സമദാനി എം.എല്‍.എ

വരക്കല്‍ മുല്ലക്കോയ നഗര്‍ , കൂരിയാട്‌ : ന്യൂനപക്ഷ പ്രശ്‌നങ്ങളില്‍ ഇടപെടാനും ചര്‍ച്ച ചെയ്യാനും ഏറ്റവും അവകാശപ്പെട്ട പ്രസ്ഥാനമാണ്‌ സമസ്‌തയെന്നും ശരീഅത്ത്‌ വിവാദം പോലുള്ള ന്യൂനപക്ഷ പ്രശ്‌നങ്ങളില്‍ ശംസുല്‍ ഉലമ, കെ.കെ ഹസ്‌റത്ത്‌, കെ.ടി മാനു മുസ്ലിയാര്‍ തുടങ്ങിയവരുടെ ജാഗ്രതയും ഇടപെടലുകളും വിസ്‌മരിക്കാനാവില്ലെന്നും സമുദായത്തിന്റെ സുരക്ഷിത ഭാവിക്ക്‌ സമസ്‌തക്ക്‌ കരുത്തു പകരണമെന്നും എം. പി അബ്‌ദുസ്സമദ്‌ സമദാനി എം.എല്‍.എ പറഞ്ഞു. സമസ്‌ത 85ാം വാര്‍ഷിക സമ്മേളനത്തിന്റെ ന്യൂനപക്ഷം അവകാശങ്ങള്‍ അധികാരങ്ങള്‍ എന്ന സെഷനില്‍ വിഷയമവതരിപ്പിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ന്യൂനപക്ഷ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങളെ ന്യൂനപക്ഷ പ്രീണനമായി ചിത്രീകരിക്കുന്നത്‌ ശരിയല്ല. ഇന്ത്യന്‍ ബഹുസ്വരതയുടെ നിര്‍മാണത്തില്‍ ന്യൂനപക്ഷങ്ങള്‍ വഹിക്കുന്ന പങ്ക്‌ വളരെ വലുതാണ്‌. 800 വര്‍ഷം മുസ്‌ലിംകള്‍ ഇന്ത്യ ഭരിച്ചപ്പോഴും അവര്‍ ന്യൂനപക്ഷമായിരുന്നു. ആ കാലഘട്ടം ഇന്ത്യയുടെ നിര്‍മാണ ഘട്ടമായിരുന്നു. ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നത്‌ പരിഷ്‌കൃത സമൂഹത്തിന്റെ സ്വഭാവമാണെന്നും അതില്‍ സമസ്‌ത വഹിക്കുന്ന പങ്ക്‌ നിസ്‌തുലമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ന്യൂനപക്ഷ സമുദായമാവുക എന്നത്‌ അഭിമാനമായോ അവസരങ്ങള്‍ നേടിയെടുക്കാനുള്ള അവസരമായോ കാണരുതെന്നും ന്യൂനപക്ഷാവസ്ഥയില്‍ നിന്നും കരകയറാനാണ്‌ നാം ശ്രമിക്കേണ്ടതെന്നും ആദൃശേരി ഹകീം ഫൈസി പറഞ്ഞു. അഹ്‌മദ്‌ തേര്‍ളായി ആമുഖ പ്രഭാഷണം നടത്തി.
ഇ.ടി മുഹമ്മദ്‌ ബശീര്‍ എം.പി, അഡ്വ. സൈതാലിക്കുട്ടി ഹാജി, മൊയ്‌തീനബ്ബ മംഗലാപുരം, എം.എ ചേളാരി, എഞ്ചിനീയര്‍ മാമുക്കോയ ഹാജി, ഹസന്‍ ശരീഫ്‌ കുരിക്കള്‍, അഹ്‌മദ്‌ ഉഖൈല്‍ കൊല്ലം, എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ പങ്കെടുത്തു.

സമസ്ത സമ്മേളനത്തില്‍ നിന്ന് . . .

സമസ്‌ത 85ാം വാര്‍ഷിക സമ്മേളനത്തില്‍
`ന്യൂനപക്ഷം അവകാശങ്ങളും അധികാരങ്ങളും' എന്ന
 സെഷന്‍ ഇ.ടി മുഹമ്മദ്‌ ബഷീര്‍ എം.പി ഉദ്‌ഘാടനം ചെയ്യുന്നു

സമസ്‌ത 85ാം വാര്‍ഷിക സമ്മേളനത്തില്‍
`ന്യൂനപക്ഷം അവകാശങ്ങളും അധികാരങ്ങളും' എന്ന
 സെഷനില്‍ എം.പി അബ്ദുസ്‌മദ്‌ സമാദാനി എം.എല്‍.എ
പ്രസംഗിക്കുന്നു.

സമസ്‌ത 85ാം വാര്‍ഷിക സമ്മേളനത്തില്‍
`കാലികം ' സെഷനില്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍
വിഷയാവതരണം നടത്തുന്നു

പൗരാണികതയുടെ അടയാളപ്പെടുത്തലായി ചെറുജാഥകള്‍

വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍ : കേരളത്തിലെ ആധികാരിക പണ്ഡിതസഭയുടെ 85ാം വാര്‍ഷിക സമ്മേളനത്തിന്റെ സന്ദേശമറിയിച്ചു കൊണ്ടുള്ള ചെറുജാഥകള്‍ പൗരാണികതയുടെ ഓര്‍മപ്പെടുത്തലുകളായി. നാടിന്റെ വിവിധ ദിക്കുകളില്‍ നിന്നു 15ഓളം ചെറുജാഥകളാണ് സമ്മേളന നഗരി ലക്ഷ്യമാക്കിയെത്തിയത്. ഓരോ ജാഥയിലും പണ്ഡിതസഭയുടെ പ്രായത്തെ പ്രതിനിധീകരിക്കുന്ന 85 അംഗങ്ങളാണുണ്ടായിരുന്നത്. ചേറൂര്‍ പുളിയം പറമ്പ്, മമ്പുറം, കക്കാട്, വലിയോറ, മമ്പുറം തുടങ്ങി ചരിത്രമുറങ്ങുന്ന വിവിധ പ്രദേശങ്ങളില്‍ നിന്നാണ് ചെറുജാഥകളെത്തിയത്.

സി.എം ഉസ്താദ് ആണ്ടുനേര്‍ച്ച മാര്‍ച്ച്‌ 2നു അബൂദാബിയില്‍


അബുദാബി: സമസ്ത കേരള ജംയ്യത്തുല്‍  ഉലമ കേന്ദ്ര മുശാവറാ  ഉപാധ്യക്ഷനും മംഗലാപുരം-ചെമ്പരിക്ക ഖാസിയും മലബാര്‍ ഇസ്‌ലാമിക് കോമ്പ്ലക്സ്, സഅദിയ്യ എന്നിവയുടെ സ്ഥാപകനും പ്രഗല്‍ഭ ഇസ്ലാമിക് ജോതിശാസ്ത്ര പണ്ടിതനുമായിരുന്ന ശഹീദേ മില്ലത്ത് ഖാസി സി.എം അബ്ദുളള മൌലവി ആണ്ടു നേര്‍ച്ചയും   അനുസ്മരണ സമ്മേളനവും മാര്‍ച്ച്  2നു അബൂദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ വെച്ച് നടത്താന്‍  എസ്.കെ.എസ്.എസ്.എഫ് അബുദാബി - കാസറഗോഡ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ഒന്നാം നിലയില്‍ വൈകുന്നേരം 6.30ന് ഖത്തം ദുആയോടെ പരിപാടി ആരംഭിക്കും.  ശേഷം നടക്കുന്ന അനുസ്മരണ സമ്മേളനം പി.കെ അഹ്മദ് ബാല്ലകടപ്പുറത്തിന്റെ അധ്യക്ഷതയില്‍ സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഖലീലുറഹ്മാന്‍ ഖാഷിഫി തൈക്കടപ്പുറം അനുസ്മരണ പ്രഭാഷണം നടത്തും. 
ഇസ്ലാമിക്‌ സെന്റര്‍ പ്രസിഡന്റ്‌ ബാവ ഹാജി, അബുദാബി സുന്നി സെന്റെര്‍ പ്രസിഡന്റ്‌ ഡോ.അബ്ദുറഹ്മാന്‍ ഒളവട്ടൂര്‍,   എസ്.കെ.എസ്.എസ്.എഫ്  അബുദാബി സ്റ്റേറ്റ് പ്രസിഡന്റ്‌ ഹാരിസ് ബാഖവി കടമേരി എന്നിവര്‍ പ്രസംഗിക്കും. മൌലാനാ സഅദ്  ഫൈസി, പള്ളാര്‍ മുഹമ്മദ്‌ മുസ്ലിയാര്‍, കെ.വി ഹംസ മൌലവി, അബ്ദുല്‍ അസീസ്‌ മൌലവി പെരിന്തല്‍മണ്ണ എന്നിവര്‍ ആണ്ടുനേര്‍ച്ചക്ക് നേത്രത്വം നല്‍കും. സമീര്‍ അസ്അദി കമ്പാര്‍ സ്വാഗതവും ഷമീര്‍ മാസ്റ്റര്‍ പരപ്പ നന്ദിയും പറയും.

സമസ്ത സമ്മേളനം; ഇന്നത്തെ (24, വെള്ളി) പരിപാടികള്‍

06.00am to 06.45am: ഉദ്‌ബോധനം - സലാം ബാഖവി തൃശൂര്‍
(സൂറത്തുല്‍ കഹ്‌ഫ്‌, സ്വലാത്ത്‌ - പഠനം)
ക്ലാസ്‌ - 1 ``കാലികം''
09.00am to 09.10am: മുഖവുര - സി.എം.കുട്ടി സഖാഫി
09.10am to 09.40am: പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ (മുസ്‌ലിം ലോകവും ചലനവും)
ക്ലാസ്‌ - 2 ``ന്യൂനപക്ഷം അവകാശങ്ങളും അധികാരങ്ങളും''
02.30pm to 02.40pm: മുഖവുര - അബൂബക്കര്‍ ഫൈസി മലയമ്മ
02.40pm to 03.00pm: ഉദ്‌ഘാടനം - ഇ.ടി.മുഹമ്മദ്‌ ബഷീര്‍ എം.പി.
03.00pm to 03.40pm: 1) എം.പി.അബ്‌ദുസ്സമദ്‌ സമദാനി
(ന്യൂനപക്ഷങ്ങള്‍, അധികാരങ്ങള്‍ അവകാശങ്ങള്‍ )
03.40pm to 04.10pm: 2) അബ്‌ദുല്‍ഹഖീം ഫൈസി ആദൃശ്ശേരി
(മസ്‌ലിം ന്യൂനപക്ഷം ഇന്ത്യന്‍ സാഹചര്യത്തില്‍ )
വേദിയില്‍ : പാണക്കാട്‌ സയ്യിദ്‌ ബശീര്‍ അലി ശിഹാബ്‌ തങ്ങള്‍ , അഡ്വ: സൈതാലിക്കുട്ടി ഹാജി, മൊയ്‌തീനബ്ബ മംഗലാപുരം, എം.എ. ചേളാരി, സി.ടി.അഹമ്മദലി, ഇബ്രാഹീം മാസ്റ്റര്‍ സുണ്ടിക്കൊപ്പ, ബശീര്‍ ഹാജി ഗോണികൊപല്‍, എഞ്ചിനീയര്‍ മാമുക്കോയ ഹാജി, ഹസ്സന്‍ ശരീഫ്‌ കുരിക്കള്‍, അഹ്‌മദ്‌ ഉഖൈല്‍ കൊല്ലം, എം.എം.ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, സി.പി.മുഹമ്മദ്‌ എം.എല്‍ .എ., വര്‍ക്കല കഹാര്‍ എം.എല്‍ .എ
ക്ലാസ്‌ - 3 ``നവോത്ഥാനം''
04.30pm to 04.40pm: മുഖവുര - അഹ്‌മദ്‌ തെര്‍ളായി
04.40pm to 05.00pm: ഉദ്‌ഘാടനം - എ.പി.മുഹമ്മദ്‌ മുസ്‌ലിയാര്‍ കുമരംപുത്തൂര്‍
05.00pm to 06.00pm: 1) സലീം ഫൈസി ഇര്‍ഫാനി (ഇസ്‌മത്തുല്‍ അമ്പിയാഅ്‌ )
07.10pm to 08.10pm: 2) മുസ്‌തഫ അശ്‌റഫി കക്കുപടി (വ്യതിയാനയത്തിന്റെ വഴികള്‍)
08.10pm to 09.30pm: 3) റഹ്‌മത്തുള്ള ഖാസിമി, മുത്തേടം (നവോത്ഥാനത്തിന്റെ അവകാശികള്‍ )
വേദിയില്‍ : കുഞ്ഞമ്മു സേട്ട്‌ അന്തമാന്‍ , ഇപ്പ മുസ്‌ലിയാര്‍ , കെ.പി.സി.തങ്ങള്‍ , ടി.കെ. ഇബ്രാഹീം കുട്ടി മുസ്‌ലിയാര്‍ , കെ.സി.അഹ്‌മദ്‌ കുട്ടി മൗലവി, വി മോയിമോന്‍ ഹാജി, ഹാജി പി.കെ. മുഹമ്മദ്‌ 

ഖാഫില ജിദ്ദ ഇ -സപ്ലിമെന്‍റ് പുറത്തിറങ്ങി

ജിദ്ദ : സമസ്ത സമ്മേളനത്തോടനുബന്ധിച്ചു സമകാലികങ്ങളില്‍ സപ്ലിമെന്‍റുകള്‍ യഥേഷ്ടം. സമസ്തയുടെ കീഴ് ഘടകങ്ങളും പോഷക സംഘടനകളും നാട്ടിലും പ്രവാസ ലോകത്തുമായി പുറത്തിറക്കുന്ന സപ്ലിമെന്‍റുകളില്‍ നിന്നും വ്യത്യസ്തമായ ഒരു സപ്ലിമെന്റ് ആണ് കേരള ഇസ്ലാമിക് ക്ലാസ് റൂം പ്രവര്‍ത്തകരുടെ ജിദ്ദാ സൌഹൃദ കൂട്ടായ്മ "ഖാഫില ജിദ്ദ " ഒരു ക്കിയിട്ടുള്ളത്. പ്രവര്‍ത്തന മണ്ഡലം ഇലക്ട്രോണിക് മാധ്യമ രംഗമായത് കൊണ്ട് തന്നെ ഒരു ഇ- സപ്ലിമെന്‍റ് എന്ന ആശയമാണ് നാം തെരഞ്ഞെടുത്തിരിക്കുന്നത്. സമ്മേളനത്തില്‍ നേരില്‍ പങ്കെടുക്കാന്‍ കഴിയാത്ത മഹാ ഭൂരിപക്ഷം വരുന്ന നമുക്ക് സമ്മേളനത്തിന് ആശംസകള്‍ അര്‍പ്പിക്കാന്‍ വേണ്ടി ഒരുക്കിയ അവസരം. ഇതുമായി സഹകരിച്ച എല്ലാവര്‍ക്കും ഖാഫില ജിദ്ദ യുടെ അഭിനന്ദനങ്ങള്‍.
- ഖാഫില ജിദ്ദ പ്രവര്‍ത്തകര്‍

സുവനീര്‍ പ്രകാശനത്തില്‍ നിന്നും . . .


ക്യാമ്പ്‌ സമയനിഷ്‌ഠ കൊണ്ട്‌ ശ്രദ്ധേയം

കൂരിയാട്‌ : സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി ക്യാമ്പില്‍ പങ്കെടുക്കുന്ന കാല്‍ ലക്ഷം പ്രതിനിധികളുടെ ഫൈനല്‍ രജിസ്‌ട്രേഷന്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച്‌ സമയ നിഷ്‌ഠയോടെ ആരംഭിച്ച സമ്മേളന പ്രതിനിധി ക്യാമ്പ്‌ സമയ ക്രമീകരണങ്ങള്‍ കൊണ്ട്‌ ഏറെ ശ്രദ്ധേയമായി. തികഞ്ഞ അച്ചടക്കത്തോടെയും ഗൗരവമേറിയ വിഷയ വൈവിധ്യങ്ങളോടെയും നടക്കുന്ന ക്യാമ്പിന്‌ നേതൃത്വം നല്‍കുന്നത്‌ എസ്‌.വൈ.എസ്‌ സെക്രട്ടറി അബ്‌ദുസ്സമദ്‌ പൂക്കോട്ടൂരാണ്‌. 

എണ്‍പത്തിയഞ്ചാം വാര്‍ഷികത്തിന്‌ എണ്‍പത്തിയഞ്ച്‌ പ്രസിദ്ധീകരണങ്ങള്‍

കൂരിയാട്‌  : ഗഹനവും ലളിതവുമായ രചനകളിലൂടെ സമൂഹത്തിന്‌ വൈജ്ഞാനികാവബോധം നല്‍കിയ സമസ്‌തയുടെ എട്ടര പതിറ്റാണ്ടിന്റെ നിറസ്‌മരണകളോടെ നടക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ എണ്‍പത്തഞ്ച്‌ കൃതികളുടെ പ്രകാശനം നടക്കും. പ്രമുഖ സുന്നി പ്രസിദ്ധീകരണങ്ങളായ മുഅല്ലിം പബ്ലിഷിങ്‌ ബ്യൂറോ `ഇസ' എസ്‌.വൈ.എസ്‌ സംസ്ഥാന കമ്മിറ്റി, സ്വദ ദാറുസ്സ്വലാഹ്‌, ബഹ്‌ജത്ത്‌ കടമേരി, ദാറുല്‍ഹിദായ എടപ്പാള്‍ , ബദ്‌രിയ്യ വേങ്ങര, ദാറുസ്സലാം നന്തി തുടങ്ങിയവരുടെ മുപ്പതോളം കൃതികളാണ്‌ ഇന്നലെ സമ്മേളന നഗരിയില്‍ പ്രകാശിതമായത്‌. 

ക്ഷേമനിധി പദ്ധതി വിപുലീകരിക്കണം : സമസ്‌ത

കൂരിയാട്‌ : കേരളത്തിലെ ഒരു ലക്ഷത്തോളം വരുന്ന മദ്‌റസാധ്യാപകര്‍ക്ക്‌ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പലിശരഹിത ക്ഷേമനിധി പദ്ധതി ഇതര ക്ഷേമ നിധി പദ്ധതികള്‍ പോലെ പൂര്‍ണ്ണമായി ഗ്രാന്റ്‌ ഇന്‍ എയ്‌ഡില്‍ ഉള്‍പെടുത്തി ഫണ്ട്‌ വകയിരുത്തണമെന്നും എം.എസ്‌.ആര്‍ ഉള്ള അധ്യാപകര്‍ക്കും പള്ളി ജീവനക്കാരായ ഇമാം, മുദരിസ്‌, മുഅദ്ദിന്‍ , അറബിക്‌ കോളജ്‌ അധ്യാപകര്‍ എന്നിവരെക്കൂടി പദ്ധതിയില്‍ ഉള്‍പെടുത്തി ഗുണഭോക്താക്കളാക്കണമെന്നും വിദ്യാഭ്യാസ സെഷന്‍ അംഗീകരിച്ച പ്രമേയം മുഖേന സര്‍ക്കാറിനോട്‌ ആവശ്യപ്പെട്ടു. 

ആത്മീയ വാണിഭം : സാമൂദായിക രാഷ്‌ട്രീയ സംഘടനകള്‍ നിലപാട്‌ വ്യക്തമാക്കണം

പ്രമേയം :

കേരളത്തിന്റെ സാമൂഹിക ചരിത്രത്തില്‍ മുമ്പൊരിക്കലും ഇല്ലാത്ത വിധം ആത്മീയതയെ ചൂഷണം ചെയ്‌ത്‌ വ്യാജകേശം വാണിജ്യ താല്‌പര്യത്തിന്‌ ഉപയോഗപ്പെടുത്തിയ കാന്തപുരത്തെയും സംഘത്തെയും വിമര്‍ശിക്കുന്നതിന്‌ പകരം പുണ്യ നബിയുടെ തിരുശേഷിപ്പുകളെ അവമതിക്കുന്ന പരാമര്‍ശം നടത്തി വിശ്വാസികളെ വ്രണപ്പെടുത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറിയൂടെ പ്രസ്‌താവന അങ്ങേയറ്റം അപലപനീയമാണ്‌. പൊതുസമൂഹത്തിനിടയില്‍ പ്രവാചകനെ നിന്ദിക്കുന്നതിനും ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുന്നതിനും അവസരമൊരുക്കിയ കാന്തപുരം സമൂദായത്തിന്‌ കളങ്കമാണ്‌. വ്യാജമുടി ഉപയോഗിച്ചുള്ള സാമ്പത്തിക ചൂഷണത്തെ തുറന്നെതിര്‍ക്കാന്‍ സമൂഹ നന്മ ആഗ്രഹിക്കുന്ന മുഴുവന്‍ സാമുദായിക രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും തയ്യാറാവണം. മതപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത്‌ പണ്ഡിതന്‍മാരാണ്‌. എന്നാല്‍ ആത്മീയ വാണിഭം പോലുള്ള സാമൂഹിക തിന്മകളെ എതിര്‍ക്കാന്‍ സമുദായ താല്‌പര്യം ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാവരും ബാധ്യസ്ഥരാണ്‌. കാന്തപുരം കൈവശം വെച്ച മുടി വ്യാജമാണെന്ന്‌ തെളിഞ്ഞിരിക്കെ കാന്തപുരം ഗ്രൂപ്പിലെ ആത്മാഭിമാനമുള്ള അവശേഷിക്കുന്ന പ്രവര്‍ത്തകര്‍ പ്രസ്‌തുത സംഘടനയില്‍ നിന്ന്‌ പുറത്തു വരണം- ഈ സമ്മേളനം ആവശ്യപ്പെടുന്നു.

അവതാരകന്‍ : കെ. മോയിന്‍കുട്ടി
അനുവാദകന്‍ :  ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി 

സമസ്ത 85-ാം വാര്‍ഷിക മഹാ സമ്മേളനത്തില്‍ നിന്നും . . .

സമസ്‌ത 85ാം വാര്‍ഷിക സമ്മേളനത്തിന്‌ തുടക്കം കുറിച്ച്‌
നഗരിയില്‍ സമസ്‌ത ട്രഷറര്‍ പി.പി. ഇബ്രാഹീം മുസ്‌ലിയാര്‍
പതാക ഉയര്‍ത്തുന്നു

സമസ്‌ത 85ാം വാര്‍ഷിക സമ്മേളനം
പാണക്കാട്‌ സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങള്‍
ഉദ്‌ഘാടനം ചെയ്യുന്നു

സമസ്‌ത 85ാം വാര്‍ഷിക സമ്മേളനത്തിന്റെ
ഉദ്‌ഘാടന സെഷനിലെ മുഖ്യാതിഥി
ദുബൈ ഔഖാഫ്‌ അസി. ഡയറക്‌ടര്‍ ജനറല്‍
ഉമര്‍ മുഹമ്മദ്‌ ശരീഫ്‌ അല്‍ ഖതീബ്‌ പ്രസംഗിക്കുന്നു

നാടും നഗരവും മലപ്പുറത്തേക്ക്..! കൂരിയാടില്‍ ശുഭ്ര സാഗരം!!

പ്രൗഢം, ഉജ്ജ്വലം; സമസ്ത സംഗമത്തിന് ആയിരങ്ങള്‍


വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍(കൂരിയാട്‌, തിരൂരങ്ങാടി) : കേരളത്തിന്റെ വിവിധഭാഗങ്ങളിലും പുറത്തുംനിന്നെത്തിയ ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ കൂരിയാട് വരയ്ക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയുടെ 85-ാം വാര്‍ഷികത്തിന് ഗംഭീര തുടക്കം. സമസ്ത ട്രഷറര്‍ പി.പി. ഇബ്രാഹിം മുസ്‌ലിയാര്‍ പാറന്നൂര്‍ പതാക ഉയര്‍ത്തിയതോടെയാണ് നാലുദിവസത്തെ സമ്മേളനത്തിന് തുടക്കമായത്.

'സത്യസാക്ഷികളാവുക' എന്ന ശീര്‍ഷകത്തില്‍ നടന്ന പ്രഥമ സെഷന്‍ പി.കെ.പി. അബ്ദുല്‍സലാം മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ ആമുഖഭാഷണം നടത്തി. 'സത്യസാക്ഷ്യത്തിന്റെ ആദര്‍ശാവിഷ്‌കാരം' എന്ന വിഷയം എം.പി. മുസ്തഫല്‍ ഫൈസി അവതരിപ്പിച്ചു. 'സമസ്ത സാധിച്ച കര്‍മങ്ങള്‍' എന്ന വിഷയം നാസ്വിര്‍ ഫൈസി കൂടത്തായി അവതരിപ്പിച്ചു.

ഉച്ചയ്ക്കുശേഷം വിദ്യാഭ്യാസ സെഷന്‍ ലക്ഷദ്വീപ് ഖാസി സയ്യിദ് മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനംചെയ്തു. പ്രാഥമിക മദ്രസകള്‍ ഉയര്‍ത്തിയ ഉത്കൃഷ്ട പരിസരം, പള്ളി ദര്‍സുകള്‍ സംരക്ഷിച്ച സാംസ്‌കാരിക പൈതൃകം എന്നീ വിഷയങ്ങള്‍ യഥാക്രമം പിണങ്ങോട് അബൂബക്കര്‍, എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ എന്നിവര്‍ അവതരിപ്പിച്ചു.

'സക്കാത്ത് വിപുല വായന' എന്ന വിഷയം എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ അവതരിപ്പിച്ചു. അരിപ്ര അബ്ദുറഹിമാന്‍ ഫൈസി ആമുഖഭാഷണം നിര്‍വഹിച്ചു. 'തസ്വവ്വുഫ് ചിന്തകളും പഠനങ്ങളും' സെഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. 'തസവ്വുഫ് സത്യസാക്ഷ്യത്തിന്റെ ഉറവ' എന്ന വിഷയം എ. മരക്കാര്‍ ഫൈസിയും 'ത്വരീഖത്ത് സത്‌സരണിയുടെ സാക്ഷ്യം' എന്ന വിഷയം പനങ്ങാങ്ങര ഹൈദര്‍ ഫൈസിയും അവതരിപ്പിച്ചു. കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ മുഖവുരഭാഷണം നടത്തി.

രാത്രി ദിക്‌റ് ദുആ സദസ്സിന് വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, പി. കുഞ്ഞാണി മുസ്‌ലിയാര്‍ എന്നിവര്‍ നേതൃത്വംനല്‍കി.

വെള്ളിയാഴ്ച രാവിലെ 'കാലികം' സെഷനില്‍ 'മുസ്‌ലിം ലോകവും ചലനങ്ങളും' എന്ന വിഷയം പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അവതരിപ്പിക്കും. 'മുസ്‌ലിം ന്യൂനപക്ഷം ഇന്ത്യന്‍ സാഹചര്യത്തില്‍' എന്ന വിഷയം അബ്ദുല്‍ഹക്കീം ഫൈസി ആദൃശ്ശേരി അവതരിപ്പിക്കും. എം.പി. അബ്ദുസമദ് സമദാനി, ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി തുടങ്ങിയവര്‍ പങ്കെടുക്കും. രാവിലെ ഏഴിന് മംഗലാപുരം ഖാസി ത്വാഖ അഹമ്മദ് മൗലവി അല്‍ അസ്ഹരി പ്രസംഗിക്കും. ക്യാമ്പിന് അബ്ദുസമദ് പൂക്കോട്ടൂരാണ് നേതൃത്വം നല്‍കുന്നത്.

മദ്രസാധ്യാപകര്‍ക്ക് പ്രഖ്യാപിച്ച പലിശരഹിത ക്ഷേമനിധി പദ്ധതി പൂര്‍ണമായി ഗ്രാന്റ് ഇന്‍ എയ്ഡില്‍ ഉള്‍പ്പെടുത്തി ഫണ്ട് വകയിരുത്തണമെന്നും എം.എസ്.ആര്‍ ഉള്ള അധ്യാപകര്‍ക്കും പള്ളി ജീവനക്കാരായ ഇമാം, മുദരിസ്, മുഅദ്ദിന്‍, അറബിക് കോളേജ് അധ്യാപകര്‍ എന്നിവര്‍ക്കുംകൂടി പദ്ധതി ബാധകമാക്കണമെന്നും വിദ്യാഭ്യാസ സെഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.