മനുഷ്യജാലിക സര്‍ക്കുലര്‍

സര്‍ക്കുലര്‍ നമ്പര്‍:  7 - 2011 - 2013
പ്രിയ സുഹ്യത്തേ,
അസ്സലാമുഅലൈകും
`രാഷ്ട്ര രക്ഷക്ക്‌ സൗഹ്യദത്തിന്റെ കരുതല്‍' എന്ന പ്രമേയവുമായി ജനു : 26 ന്‌ നടക്കുന്ന മനുഷ്യജാലികയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുന്നു ണ്ടാവുമല്ലോ.
മനുഷ്യജാലികയുമായി ബന്ധപ്പെട്ട്‌്‌ താഴെപറയുന്ന നിര്‍ദ്ദേശങ്ങള്‍ സമയബന്ധിതവും കൃത്യവുമായും നടപ്പില്‍ വരുത്തുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക.
വിഷയം :
സ്വാതന്ത്ര്യാനന്തര മുസ്‌ലീം ജീവിതാവസ്ഥയും അവരുടെ അവകാശങ്ങളും ബാധ്യതകളും.
സ്വഭാവം:
1. മുന്‍നിരയില്‍ ബാനറിനു തൊട്ടുപിറകില്‍ ജില്ലാ ഭാരവാഹികള്‍.
2. തെരഞ്ഞെടുക്കപ്പെട്ട വിഖായ വളണ്ടിയര്‍മാര്‍. ഇവര്‍ ദേശിയ പതാകയുടെ കളറുകളുളള തൊപ്പി ധരിച്ചാണ്‌ അണിനിരക്കേണ്ടത്‌. (കുങ്കുമം,വെളള,പച്ച) പ്രകടനം സമാപിച്ചാല്‍ വേദിക്കു തൊട്ടുമുമ്പില്‍ വലിയൊരു ദേശിയ പതാകയെപ്പോലെ തോന്നിക്കുംവിധം തൊപ്പിയുടെ നിറം ക്രമീകരിച്ച്‌ ഇരിക്കുക.
3. ത്വലബാവിംഗ്‌ (വെളുത്ത തൊപ്പിയോ,തലപ്പാവോധരിക്കണം).
4. കാമ്പസ്‌വിംഗ്‌.
5. മനുഷ്യജാലികക്ക്‌ അഭിവാദ്യങ്ങള്‍ എന്നെഴുതിയ ബാനറിനു പിറകില്‍ മറ്റുസാധാരണ പ്രവര്‍ത്തകര്‍ ബഹുജനങ്ങള്‍ അണിനിരക്കുക.
പ്രത്യേകം ശ്രദ്ധിക്കുക :- 
ദേശിയ പതാകയുടെ രൂപം ഗ്രൗണ്ടില്‍ നേരത്തെ വരച്ചുവെക്കണം. അന്നേദിവസം ഉച്ചക്കുമുമ്പോ തലേദിവസമോ വിഖായ വളണ്ടിയര്‍മാര്‍ ദേശിയ പതാകാ മാതൃകയുടെ ഇരുത്തത്തിന്‌ റിഹേഴ്‌സല്‍ നടത്തി കൃത്യതയും ഭംഗിയും ഉറപ്പ്‌വരുത്തേണ്ടതാണ്‌്‌.
$ നേരത്തെ ഓര്‍ഡര്‍ ചെയ്‌താല്‍ ആവശ്യമായ തൊപ്പികള്‍ ഇ.സ. യില്‍ നിന്നും ലഭിക്കുന്നതാണ്‌.



സമയക്രമം:
4.20 - പ്രാര്‍ത്ഥന
4.30 - പ്രകടനം ആരംഭം
5.15 - സ്വാഗതം (5മിനുട്ട്‌) ജന.സെക്രട്ടറി
അദ്ധ്യക്ഷന്‍ : പ്രതിജ്ഞ ചൊല്ലിക്കൊടുക്കല്‍ (3മിനുട്ട്‌്‌) പ്രസിഡന്റ്‌ .
ദേശിയോദ്‌ഗ്രഥന ഗാനാലാപനം: (5 മിനുട്ട്‌്‌ )
തെരഞ്ഞെടുക്കപ്പെട്ട 5 പേര്‍. ഇവരുടെ വേഷം യൂണീഫോമായിരിക്കണം. (വെളള പൈജാമയും, വെളള തൊപ്പിയും മാത്രം)
ഉദ്‌ഘാടനം: -15 മിനുട്ട്‌.
2 പ്രമുഖരുടെ പ്രസംഗം (5 മിനുട്ട്‌്‌ വീതം)
പ്രമേയ പ്രഭാഷണം : സംസ്ഥാന കമ്മറ്റി പ്രതിനിധി (30മിനുട്ട്‌)
നന്ദി : കണ്‍വീനര്‍ (2മിനുട്ട്‌)
പ്രചാരണം:
$നല്ല പ്രചരണം നല്‍കുക.
$ പോസ്റ്റര്‍, ചുവരെഴുത്ത്‌, ഫ്‌ളക്‌സ്‌ ബോര്‍ഡ്‌, ബാനര്‍ എന്നിവയിലെ എംബ്ലം, ഫോണ്ട്‌ എന്നിവയില്‍ ഏകീകരണം നിര്‍ബന്ധമയും പാലിക്കുക.
ഒരോ ഘടകങ്ങളും നടത്തേണ്ടപ്രചാരണ പരിപാടികള്‍: 
ജില്ല : പ്രചാരണ സന്ദശേ യാത്ര, സെമിനാര്‍.
മേഖല: ബൈക്ക്‌്‌ റാലി.
ക്ലസ്റ്റര്‍: പദയാത്ര.
ശാഖ: പ്രഭാതഭേരി, ചുമരെഴുത്ത്‌, പൊതുസമ്മേളനം.
കാമ്പസ്‌വിംഗ്‌:

പ്രത്യേകം ശ്രദ്ധിക്കുക: 
33 കേന്ദ്രങ്ങളില്‍ നടക്കുന്ന മനുഷ്യജാലികയില്‍ നിന്ന്‌ തെരഞ്ഞടുക്കപ്പെടുന്ന ഏറ്റവും മികച്ച 3 കേന്ദ്രങ്ങള്‍ക്ക്‌ സംസ്ഥാന കമ്മറ്റി അവാര്‍ഡ്‌ നല്‍കുന്നതാണ്‌.
$ സംഘാടനം, അച്ചടക്കം, ക്രിയാത്‌മക, സമയനിഷ്‌ട, സമഗ്രത തുടങ്ങിയവ അവാര്‍ഡ്‌ നിര്‍യത്തില്‍ പരിഗണിക്കും. പ്രത്യേകം നിശ്‌ചയിക്കപ്പെട്ട നിരീക്ഷകന്മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌ നടക്കുക.
$ സ്വാഗതം, പ്രതിജ്ഞ, മുദ്രവാക്യം, വേദിക്കുമുന്നിലെ ദേശിയ പതാകയുടെ മാതൃക തുങ്ങിയ മികവുറ്റതാക്കാന്‍ ആവശ്യമായ മുന്നൊരുക്കം നിര്‍ബന്ധമായും നടത്തിയിരിക്കേണ്ടതാണ്‌.
$ നിശ്‌ചയിക്കപ്പെട്ട മുദ്രവാക്യം മാത്രമേ റാലിയില്‍ വിളിക്കാവൂ.
$ റാലിയില്‍ പരമാവധി വെളള വസ്‌ത്രം ധരിക്കാനും തലമറക്കാനും നിര്‍ദ്ദേശം നല്‍കുക.
സഹകരണ പ്രതീക്ഷയോടെ,
സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍  
(പ്രസിഡന്റ,്‌എസ്‌.കെ.എസ്‌.എസ്‌.എഫ്‌.) (
ഓണംപിളളി മുഹമ്മദ്‌ ഫൈസി
ജനറല്‍ സെക്രട്ടറി, എസ.്‌കെ.എസ്‌.എസ.്‌എഫ്‌) ്‌
അബ്ദുറഹീം ചുഴലി
(കണ്‍വീനര്‍, മനുഷ്യജാലിക)
എസ.്‌കെ.എസ്‌.എസ.്‌എഫ്‌, സംസ്ഥാനസമിതി