Saturday, April 30, 2011

ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി സമ്മേളനം 150 ഹുദവികള്‍ ബിരുദം ഏറ്റുവാങ്ങും

മലപ്പുറം : ചെമ്മാട്‌ ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി മഹാസമ്മേളനത്തില്‍ 150 ഹുദവി യുവ പണ്ഡിതന്മാര്‍ ബിരുദം ഏറ്റുവാങ്ങും. ദാറുല്‍ ഹുദാ വിഭാവനം ചെയ്യുന്ന 12 വര്‍ഷത്തെ മതഭൗതിക സമന്വയ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയാണ്‌ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവപണ്ഡിതര്‍ പ്രബോധന വീഥിയിലിറങ്ങുന്നത്‌. സമ്മേളനത്തോടനുബന്ധിച്ച്‌ നടക്കുന്ന ചടങ്ങില്‍ ദാറുല്‍ ഹുദാ ചാന്‍സലര്‍ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ബിരുദ ദാനവും പ്രോ.ചാന്‍സലര്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ബിരുദ ദാന പ്രഭാഷണവും നടത്തും. 

കര്‍ണാടക, ആന്ധ്രപ്രദേശ്‌, മഹാരാഷ്‌ട്ര, ബീഹാര്‍, ഉത്തര്‍പ്രദേശ്‌ തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ദാറുല്‍ ഹുദാ നാഷണല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട്‌ ഫോര്‍ കണ്ടംപററി ഇസ്‌ലാമിക്‌ സ്റ്റഡീസില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളും സമ്മേളനത്തില്‍ ബിരുദം ഏറ്റുവാങ്ങും. സയ്യിദലവി മൗലദ്ദവീല ഹിഫ്‌സുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്ന്‌ പഠനം പൂര്‍ത്തിയാക്കിയ ഹാഫിളീങ്ങളേയും സമ്മേളനത്തില്‍ ആദരിക്കും.

ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി: ഫിഖ്‌ഹ്‌ സെമിനറുകള്‍ ജന ശ്രദ്ധ നേടുന്നു

മലപ്പുറം : ചെമ്മാട്‌ ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച്‌ വിവിധ ജില്ലകളില്‍ നടത്തപ്പെട്ട ഫിഖ്‌ഹ്‌ സെമിനാറുകള്‍ ശ്രദ്ധേയമായി. വിദ്യാര്‍ത്ഥികളും സാധാരണക്കാരുമടക്കം വലിയ ജനക്കൂട്ടമാണ്‌ പരിപാടികളില്‍ പങ്കെടുത്തത്‌. ആനുകാലിക വിഷയങ്ങളിലെ ഇസ്‌ലാമിക കര്‍മ്മ ശാസ്‌ത്ര സമീപനങ്ങള്‍ ചര്‍ച്ച ചെയ്‌ത സെമിനാറുകളില്‍ അവയവ-രക്ത ദാനം, ഹെയര്‍ ഫിക്‌സിംങ്‌ ആന്റ്‌ കളറിംഗ്‌, ഷെയര്‍ ആന്റ്‌ നെറ്റ്‌ മാര്‍ക്കറ്റിംഗ്‌ എന്നീ വിഷയങ്ങളില്‍ ജഅ്‌ഫര്‍ ഹുദവി ഇന്ത്യനൂര്‍, മുസ്ഥഫ ഹുദവി അരൂര്‍, ജഅ്‌ഫര്‍ ഹുദവി കൊളത്തൂര്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു.

കണ്ണൂര്‍ ഇസ്‌ലാമിക്‌ സെന്ററില്‍ നടന്ന കോണ്‍ഫറന്‍സ്‌ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. സയ്യിദ്‌ ഹാശിം കുഞ്ഞി തങ്ങള്‍, പി.കെ.പി. അബ്‌ദുസ്സലാം മുസ്‌ലിയാര്‍, മാണിയൂര്‍ അഹ്‌മദ്‌ മുസ്‌ലിയാര്‍, പി.പി. ഉമര്‍ മുസ്‌ലിയാര്‍, മുസ്ഥഫ ഹുദവി ആക്കോട്‌ സംസാരിച്ചു. 

തൃശൂരിലെ ചാവക്കാട്‌ വ്യപാര ഭവനില്‍ നടന്ന സംഗമം ദാറുല്‍ ഹുദാ വൈസ്‌ ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ നദ്‌വി ഉദ്‌ഘാടനം ചെയ്‌തു. എസ്‌.എം.കെ. തങ്ങള്‍, തൊഴിയൂര്‍ കുഞ്ഞി മുഹമ്മദ്‌ മുസ്‌ലിയാര്‍, ശറഫുദ്ദീന്‍ ഹുദവി വെന്‍മോനാട്‌, കെ.സി മുഹമ്മദ്‌ ബാഖവി, ഇസ്‌ഹാഖ്‌ ബാഖവി ചെമ്മാട്‌, ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍, ജാബിര്‍ തൃക്കരിപ്പൂര്‍, ത്രീസ്റ്റാര്‍ കുഞ്ഞി മുഹമ്മദ്‌ ഹാജി സംസാരിച്ചു. കോഴിക്കോട്‌ വടകരയിലെ താഴക്കാട്‌ സുബ്‌ലുസ്സലാം മദ്‌റസയില്‍ നടന്ന സെമിനാര്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. സി.എസ്‌.കെ. തങ്ങള്‍, ചേലക്കാട്‌ മുഹമ്മദ്‌ മുസ്‌ലിയാര്‍, സുലൈമാന്‍ സഖാഫി മാറാക്കര പ്രസംഗിച്ചു. 

ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി; ഹുദവീസ്‌ ഹെറാള്‍ഡിന്‌ ഉജ്ജ്വല തുടക്കം

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച്‌ ഹുദവീസ്‌ അസോസിയേഷന്‍ ഫോര്‍ ഡിവോട്ടിഡ്‌ ഇസ്‌ലാമിക്‌ ആക്‌ടിവിറ്റീസ്‌ (ഹാദിയ) സംഘടിപ്പിക്കുന്ന ഹുദവീസ്‌ ഹെറാള്‍ഡിന്‌ പാലക്കാട്‌ മഞ്ഞക്കുളം മഖാം സിയാറത്തോടെ ഉജ്ജ്വല തുടക്കമായി. മഞ്ഞക്കുളം മഖാം ജുമുഅ മസ്‌ജിദ്‌ ഖത്വീബും ജന്നത്തുല്‍ ഉലൂം പ്രിന്‍സിപ്പളുമായ ഹുസൈന്‍ മന്നാനി പുലാമന്തോള്‍ ജാഥാ ക്യാപ്‌റ്റനും ഹാദിയാ പ്രസിഡന്റുമായ സയ്യിദ്‌ മുഹമ്മദ്‌ ഫൈസ്വല്‍ ഹുദവി തളിപ്പറമ്പിന്‌ പതാക കൈമാറി. ഹുസൈന്‍ മന്നാനി ജാഥാ കാപ്‌റ്റന്‍ സയ്യിദ്‌ ഫൈസല്‍ ഹുദവി തളിപ്പറമ്പിന്‌ പതാക കൈമാറി ജാഥയുടെ ഉദ്‌ഘാടനകര്‍മം നിര്‍വഹിച്ചു. വി.ജഅ്‌ഫര്‍ ഹുദവി ഇന്ത്യനൂര്‍, അന്‍വര്‍ ഹുദവി പുല്ലൂര്‍, ശറഫുദ്ദീന്‍ ഹുദവി ചെമ്മാട്‌, അബ്‌ദുല്‍ ജബ്ബാര്‍ ഹുദവി കോട്ടുമല, സിറാജ്‌ ഹുദവി ചെറുവണ്ണൂര്‍, ജംശീര്‍ ഹുദവി കാക്കൂര്‍, ജഅ്‌ഫര്‍ ഹുദവി പുവത്താണി എന്നിവര്‍ സംസാരിച്ചു. സമ്മേളന സന്ദേശ വിളംബര യാത്ര മഖാം സിയാറത്തിന്‌ ശേഷം പാലക്കാട്‌, മുണ്ടൂര്‌, കരിമ്പ, മണ്ണാര്‍ക്കാട്‌, ആര്യമ്പാവ്‌, കരിങ്കല്ലത്താണി, തൂത, ചെര്‍പ്പുളശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിന്‌ ശേഷം വല്ലപ്പുഴയില്‍ സമാപിച്ചു.

ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി: പൊളിറ്റിക്കല്‍ ഡിബേറ്റ്‌ ശനിയാഴ്‌ച (ഇന്ന്‌)

മലപ്പുറം : ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി സമ്മേളന പ്രചരണാര്‍ഥം മലപ്പുറം ഹാദിയ ചാപ്‌റ്റര്‍ തുറന്ന സംവാദം സംഘടിപ്പിക്കുന്നു. `മലബാറിലെ മുസ്‌ലിം വിദ്യഭ്യാസ മുന്നേറ്റവും പിന്നാക്കവും; ഉത്തരവാദിത്വം ആര്‍ക്ക്‌?' എന്ന വിഷയത്തില്‍ ഏപ്രില്‍ 30 ശനിയാഴ്‌ച വൈകുന്നേരം നാല്‌ മണിക്ക്‌ കോട്ടപ്പടി ബസ്റ്റാന്റിന്‌ എതിര്‍വശം കെമിസ്റ്റ്‌ ഭവന്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ്‌ സംവാദം നടക്കുന്നത്‌. അബ്‌ദുറഹ്‌മാന്‍ രണ്ടത്താണി എം.എല്‍.എ, ഡി.വൈ.എഫ്‌.ഐ കമ്മറ്റി മെമ്പറും കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ്‌ അംഗവുമായ സി.എച്ച്‌ ആശിഖ്‌, സി.ജി സെക്രട്ടറി പ്രഫസര്‍ അഷ്‌റഫ്‌ തുടങ്ങിയവര്‍ പങ്കെടുക്കും. സി.എച്ച്‌ സെന്റര്‍ ഡയറക്‌ടര്‍ റഷീദ്‌ മോഡറേറ്ററായിരിക്കും. ഡോ. ബഹാഉദ്ദീന്‍ ഹുദവി മേല്‍മുറി വിഷയമവതരിപ്പിക്കും.

സമസ്ത 85 -ാം വാര്‍ഷിക മഹാസമ്മേളനം


- ഉസ്മാന്‍ എടേത്തില്‍ -

ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‌ വന്‍ തിരക്ക്‌

തിരൂരങ്ങാടി : മെയ്‌ 6,7,8 തിയ്യതികളില്‍ നടക്കുന്ന ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെ ഓണ്‍ലൈന്‍ ക്യാമ്പ്‌ രജിസ്‌ട്രേഷന്‌ വന്‍ തിരക്ക്‌. സംസ്ഥാനത്തെ വിവിധ എഞ്ചിനീയറിംഗ്‌-മെഡിക്കല്‍ കോളേജുകള്‍, ദര്‍സ്‌-അറബിക്‌ കോളേജുകള്‍ തുടങ്ങിയ വ്യത്യസ്‌ത മേഖലകളില്‍ നിന്നുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ ഇതിനകം ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്‌തു.  മെയ്‌ 3 വരെയാണ്‌ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുള്ളത്‌. രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ www.dhiusilverjubilee.com-ല്‍ നിന്നും രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിച്ച്‌ നേരിട്ട്‌ അപേക്ഷിക്കുകയോ ഫോം ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ silverjubileecamp@gmail.com എന്ന വിലാസത്തിലേക്ക്‌ മെയില്‍ ചെയ്യുകയോ ചെയ്യാം. ദാറുല്‍ ഹുദാ ഓഫിസില്‍ തപാല്‍ വഴിയോ നേരിട്ടോ എത്തിച്ചും ക്യാമ്പില്‍ അംഗമാകാം. പൊതുജനങ്ങള്‍ക്കായുള്ള മെയിന്‍ ക്യാമ്പ്‌, പ്ലസ്‌ടു തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള ടീനേജ്‌ ക്യാമ്പ്‌ എന്നിവക്ക്‌ വെവ്വേറെ അപേക്ഷിക്കണം.

ഖുര്‍ആന്‍ സ്റ്റഡിസെന്‍റര്‍ വാര്‍ഷികം മെയ് 20ന്


കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴിലുള്ള ഖുര്‍ആന്‍ സ്റ്റഡി സെന്‍ററിന്‍റെ രണ്ടാം വാര്‍ഷിക സമ്മേളനം മെയ് 20ന് അബ്ബാസിയ്യ റിഥം ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനും ചിന്തകനും യുവ പ്രഭാഷകനുമായ സംസാറുല്‍ ഹഖ് ഹുദവി മന്പാട് മുഖ്യപ്രഭാഷണം നടത്തും. രണ്ടാം ബാച്ചിന്‍റെ ഫൈനല്‍ പരീക്ഷ മെയ് ആദ്യവാരം അബ്ബാസിയ്യ ദാറുത്തര്‍ബിയ മദ്റസയില്‍ വെച്ച് നടക്കുന്നതാണ്. വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും പ്രസ്തുത സമ്മേളനത്തില്‍ വെച്ച് നടക്കും.
- അബ്ദുല്‍ ഗഫൂര്‍ ഫൈസി, പൊന്മള, വര്‍ക്കിംഗ് സെക്രട്ടറി, കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ -

ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി: ദോഹാ സെമിനാര്‍ ശ്രദ്ധേയമായി


ദോഹ : ദാറുല്‍ ഹുദാ രജത ജൂബിലി പ്രചരണാര്‍ത്ഥം ഹാദിയ ഖത്തര്‍ ചാപ്‌റ്റര്‍ ദോഹയില്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാര്‍ ശ്രദ്ധേയമായി. നൂറുകണക്കിന്‌ പ്രവാസി മലയാളികള്‍ പങ്കെടുത്ത സെമിനാര്‍ കേരളാ ഇസ്‌ലാമിക്‌ സെന്റര്‍ പ്രസിഡന്റ്‌ എ.വി അബൂബക്കര്‍ ഖാസിമി ഉദ്‌ഘാടനം ചെയ്‌തു. മാനവിക നന്മയും മനുഷ്യ സമൂഹത്തിന്റെ ക്രിയാത്മക വളര്‍ച്ചയുമായിരിക്കണം വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യമെന്ന്‌ ദാറുല്‍ ഹുദാ വൈസ്‌ ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ സെമിനാറില്‍ മുഖ്യഭാഷണം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മത-ഭൗതിക സമന്വയത്തിലൂന്നിയ പാഠ്യപദ്ധതി വിജയകരമായി നടപ്പാക്കിയതിലൂടെ കേരളീയ ഇസ്‌ലാമിക വിദ്യാഭ്യാസ രംഗത്ത്‌ വലിയൊരു വിടവാണ്‌ ദാറുല്‍ ഹുദാക്ക്‌ നികത്താനായതെന്നും അദ്ദേഹം പറഞ്ഞു. 

`വിദ്യാഭ്യാസം ലക്ഷ്യമാവേണ്ടത്‌' എന്ന വിഷയത്തില്‍ വക്‌റ ഭവന്‍സ്‌ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഡോ. മാനുവല്‍, ദാറുല്‍ ഹുദാ ചെലുത്തിയ സാമൂഹിക സ്വാധീനം എന്ന വിഷയത്തില്‍ റഈസ്‌ അഹ്‌മദ്‌, സിജി വൈസ്‌ ചെയര്‍മാന്‍ മുഹമ്മദ്‌ ഫൈറൂസ്‌ എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. ഫൈസല്‍ ഹുദവി പട്ടാമ്പി, മജീദ്‌ ഹുദവി പുതുപ്പറമ്പ്‌, ഇസ്‌മാഈല്‍ ഹുദവി സംസാരിച്ചു. ഹാദിയ ഖത്തര്‍ ചാപ്‌റ്റര്‍ സംഘടിപ്പിച്ച `ക്വിസില്ല-2011' മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ മുഹമ്മദ്‌ ജാസിഫ്‌ (എഡ്‌മാക്‌), ഉമര്‍ അബ്‌ദുല്‍ ഖാദര്‍ (മാപ്‌ ഖത്തര്‍) എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ ഡോ. ബഹാഉദ്ദീന്‍ നദ്‌വിയും എ.വി അബൂബക്കര്‍ ഖാസിമിയും വിതരണം ചെയ്‌തു. 

പ്രവാചക തിരുകേശവുമായി ഉയര്‍ന്ന ദുരൂഹതകള്‍ നീക്കണം : റിയാദ് ഇസ്‍ലാമിക് സെന്‍റര്‍

റിയാദ് : സൂക്ഷിക്കാന്‍ നാല്‍പ്പത് കോടിയുടെ പള്ളി പണിയുന്ന തിരുകേശത്തെ സംബന്ധിച്ചുള്ള ദുരൂഹതകള്‍ ഇല്ലാതാക്കണമെന്ന് റിയാദ് ഇസ്‍ലാമിക് സെന്‍റര്‍ ആവശ്യപ്പെട്ടു. ദല്‍ഹിയിലെ ബറക്കാത്തി സാദാത്തീങ്ങള്‍ നല്‍കിയെന്ന് അവകാശപ്പെട്ട തിരുകോശം ദല്‍ഹിയില്‍ തന്നെയുള്ളതുകൊണ്ടും അബൂദാബിയില്‍ ഖസറജി കുടുംബം നല്‍കിയ മുടിയുടെ സനദായി കാരന്തൂര്‍ മര്‍ക്കസില്‍ വായിച്ചത് മുടിയുടെ സനദല്ലെന്നും ഖസ്റജി കുടുംബ സനദാണെന്നും വ്യക്തമായ സാഹചര്യത്തില്‍ തിരുകോശത്തിന്‍റെ യഥാര്‍ത്ഥ സനദ് പരസ്യപ്പെടുത്തി വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് റിയാദ് ഇസ്‍ലാമിക് സെന്‍റര്‍ ആവശ്യപ്പെട്ടു. മുസ്തഫ ബാഖവി പെരുമുഖം, എന്‍.സി. മുഹമ്മദ് കണ്ണൂര്‍, അലവിക്കുട്ടി ഒളവട്ടൂര്‍, അബൂബക്കര്‍ ബാഖവി മാരായമംഗലം, ഫവാസ് ഹുദവി, അബ്ദുറസാഖ് വളകൈ, ഹംസ മൂപ്പന്‍, സൈതാലി വലന്പൂര്‍, അബൂബക്കര്‍ ഫൈസി, ഹബീബുള്ള പട്ടാന്പി തുടങ്ങിയവര്‍ പങ്കെടുത്തു.
- അബൂബക്കര്‍ ഫൈസി -

സമ്മേളനങ്ങള്‍ വന്‍ വിജയമാക്കും

പാപ്പിനിശ്ശേരി വെസ്റ്റ്‌ : ഈ വരുന്ന ഏപ്രില്‍ 28 വ്യഴാഴ്‌ച്ച പാപ്പിനിശ്ശേരി അസ്‌അദാബദില്‍ നടക്കുന്ന അസ്‌അദിയ്യ: സ്വലാത്ത്‌ വാര്‍ഷികവും, മെയ്‌ 5,6,7, തീയ്യതികളില്‍ ചെമ്മാട്‌ നടക്കുന്ന ദാറുല്‍ ഹുദാ സില്‍ വര്‍ ജൂബില്‍ സമ്മേളനവും മെയ്‌ 11 നു കോഴിക്കോട്‌ നടക്കുന്ന സമസ്‌ത മധ്യ മേഖല ഉലമാ കോണ്‍ഫ്രന്‍സിലും പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച്‌ വിജയിപ്പിക്കുവാന്‍ അസ്‌അദിയ്യ: ഫൗണ്ടേഷന്‍ യോഗം തീരുമാനിച്ചു. അബ്ദുന്നസിര്‍ അസ്‌അദി ഹൈത്തമിയുടെ അദ്യക്ഷതയില്‍ ചേര്‍ന്ന യോഗം അബ്ദുല്‍ ഖാദര്‍ അസ്‌അദി ഉദ്‌ഘാടനം ചെയ്‌തു. . ബശീര്‍ അസ്‌അദി, അയ്യൂബ്‌ അസ്‌അദി, മുഹമ്മദലി അസ്‌അദി പ്രസംഗിച്ചു. നിയാസ്‌ അസ്‌അദി സ്വാഗതവും റാശിദ്‌ അസ്‌അദി നന്ദിയും പറഞ്ഞു.

ദാറുല്‍ ഹുദാ ദുബൈ ഫീഡര്‍ കോണ്‍ഫറന്‍സിന്‌ ഉജ്ജ്വല സമാപ്‌തി


ദുബൈ : ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച്‌ ഹാദിയ യു.എ.ഇ ചാപ്‌റ്റര്‍ ദുബൈയില്‍ സംഘടിപ്പിച്ച ഫീഡര്‍ കോണ്‍ഫറന്‍സിന്‌ ഉജ്ജ്വല സമാപനം. ദുബൈ ജംഇയ്യത്തുല്‍ ഇസ്‌ലാഹ്‌ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നൂറുകണക്കിന്‌ പ്രവാസി മലയാളികള്‍ പങ്കുകൊണ്ടു. വെള്ളിയാഴ്‌ച രാവിലെ ഒമ്പത്‌ മണിക്ക്‌ ആരംഭിച്ച കോണ്‍ഫറന്‍സിലെ തബ്‌സ്വിറ സെഷനില്‍ സിംസാറുല്‍ ഹഖ്‌ ഹുദവി വിഷയമവതരിപ്പിച്ചു. സമകാലിക സംഭവവികാസങ്ങളെ ഖുര്‍ആനികാധ്യാപനങ്ങളുടെ വെളിച്ചത്തില്‍ വിശകലന വിധേയമാക്കുന്നതായിരുന്നു തബ്‌സ്വിറ സെഷന്‍ . 

ജുമുഅ നമസ്‌കാരാനന്തരം നടന്ന തര്‍ബിയ സെഷന്‌ അബ്‌ദുല്‍ ബാരി ഹുദവി കൂടല്ലൂര്‍ നേതൃത്വം നല്‍കി. ക്രിയാത്മകവും ഫലപ്രദവുമായ പാരന്റിംഗ്‌ സാധ്യതകളെക്കുറിച്ച്‌ ഗൗരവതരമായ സംവാദത്തിന്‌ ഈ സെഷന്‍ വേദിയായി. തുടര്‍ന്നു നടന്ന തൗഇയ സെഷനില്‍ ശംസുദ്ദീന്‍, ഡോ. കാസിം എന്നിവര്‍ സാമ്പത്തികാസൂത്രണം, ആരോഗ്യസംരക്ഷണം എന്നീ വിഷയങ്ങളവതരിപ്പിച്ചു. ആരോഗ്യപരിപാലനം, ധനവിനിയോഗം തുടങ്ങിയ മേഖലകളില്‍ പ്രവാസികള്‍ക്കിടയില്‍ സംഭവിക്കുന്ന വീഴ്‌ചകളെയും അവയുടെ പരിഹാരമാര്‍ഗ്ഗങ്ങളെയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക്‌ ഇവര്‍ നേതൃത്വം നല്‍കി.

വൈകീട്ട്‌ ഏഴു മണിക്ക്‌ നടന്ന സമാപന സമ്മേളനം പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. ദാറുല്‍ ഹുദാ വൈസ്‌ ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ദുബൈ ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ്‌ ഓര്‍ഗനൈസിംഗ്‌ കമ്മിറ്റിയിലെ ഡോ. ആരിഫ്‌ അബ്‌ദുല്‍ കരീം ജല്‍ഫാര്‍ മുഖ്യാതിഥിയായിരുന്നു. സയ്യിദ്‌ ഹാമിദ്‌ കോയമ്മ തങ്ങള്‍, അബ്‌ദുസ്സലാം ബാഖവി, അബ്‌ദുല്‍ ഗഫൂര്‍ മൗലവി, അബ്‌ദുല്‍ ജലീല്‍ ദാരിമി, അലിബാവ ഫൈസി തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

ഹാദിയ യുടെ ആഭിമുഖ്യത്തില്‍ കരിയര്‍ എക്സ്പോ സംഘടിപ്പിച്ചു


ദാറുല്‍ ഹുദാ പ്രചരണാര്‍ത്ഥം തൃക്കരിപ്പൂരില്‍ ഹാദിയ സംഘടിപ്പിച്ച കരിയര്‍ എക്സ്പോ ഉദ്ഘാടനം തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബശീര്‍ നിര്‍വ്വഹിക്കുന്നു.

മന്‍സൂര്‍ ഡി.എം. കളനാട് -

ശഫീഖ്‌ ഹുസൈന്‍ ഹുദവിക്ക്‌ മലേഷ്യയില്‍ നിന്ന്‌ ഡോക്‌ടറേറ്റ്‌

ക്വലാലംപൂര്‍ : ദാറുല്‍ ഹുദാ ആദ്യ ബാച്ചിലെ പൂര്‍വവിദ്യാര്‍ത്ഥിയും പെരിന്തല്‍മണ്ണ താഴെക്കോട്‌ സ്വദേശിയുമായ ശഫീഖ്‌ ഹുസൈന്‍ ഹുദവിക്ക്‌ ഡോക്‌ടറേറ്റ്‌. മലേഷ്യയിലെ വിശ്വപ്രസിദ്ധ ഇസ്‌ലാമിക സര്‍വകലാശാലയായ ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റിയില്‍ നിന്നാണ്‌ ഡോക്‌ടറേറ്റ്‌ ലഭിച്ചത്‌. ഏ പ്രപോസ്‌ഡ്‌ ഫ്രേംവര്‍ക്ക്‌ ഫോര്‍ ദ കരിക്കുല ഓഫ്‌ ഇസ്‌ലാമിക്‌ എജുക്കേഷന്‍: ഇംപ്ലിക്കേഷന്‍ ഫോര്‍ ദ കരിക്കുല ഓഫ്‌ ഇസ്‌ലാമിക്‌ റിലീജിയസ്‌ ഹയര്‍ എജുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ്‌ ഇന്‍ കേരള, ഇന്ത്യ (A proposed Framework for the Curricula of Islamic education: Implication for the Curricula of Islamic Religious Higher Education Institutions in Kerala, India) എന്ന വിഷയത്തിലായിരുന്നു ഗവേഷണ പ്രബന്ധം.

വിഖ്യാത എഴുത്തുകാരനും ഗ്രന്ഥകര്‍ത്താവുമായ ഡോ. റൊസ്‌നാനി ഹാശിമിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ ഗവേഷണ പ്രബന്ധം, ജോര്‍ദാനിലെ യര്‍മൂക്‌ യൂനിവേഴ്‌സിറ്റി പ്രഫസര്‍ ഡോ. മുഹമ്മദ്‌ തൗഫീഖ്‌ ആരിഫ്‌ അല്‍ അത്താരി, ഐ.ഐ.യു.എം അസോസിയേറ്റ്‌ പ്രഫസര്‍ ഡോ. അദ്‌നാന്‍ അബ്‌ദുര്‍റശീദ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്‌ധ സമിതിയാണ്‌ മൂല്യനിര്‍ണയം നടത്തിയത്‌. മലേഷ്യയിലെ ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റിയില്‍ നിന്ന്‌ പി.എച്ച്‌.ഡി നേടുന്ന ആദ്യ മലയാളിയാണ്‌ ശഫീഖ്‌ ഹുദവി.

സമസ്ത എന്ന പദം ഉപയോഗിക്കാന്‍ വിഘടിതര്‍ക്ക് അധികാരമില്ല : ചെറുശ്ശേരി ഉസ്താദ്

കാസര്‍കോട് : തെരഞ്ഞെടുപ്പ് വരുന്പോള്‍ വോട്ടുബാങ്ക് രാഷ്ട്രീയം ലക്ഷ്യം വെച്ച് സഹായിച്ചവരെ സഹായിക്കുമെന്ന് പ്രഖ്യാപിക്കുകയും തെരഞ്ഞെടുപ്പിന് ശേഷം വിജയിച്ചവരുടെ കൂടെ നിന്നുകൊണ്ട് ഞങ്ങളാണ് വിജയിപ്പിച്ചതെന്ന് പറയുകയും ചെയ്യുന്ന വിലകുറഞ്ഞ രാഷ്ട്രീയ നയം സമസ്തക്കില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‍ലിയാര്‍ പ്രസ്താവിച്ചു. സമസ്ത എന്ന പദം ഉപയോഗിക്കാന്‍ എന്തുകൊണ്ടും പൂര്‍ണ്ണ അധികാരമുള്ളത് കണ്ണിയത്തും ശംസുല്‍ ഉലമയും നേതൃത്വം നല്‍കിയ പണ്ഡിത സഭയുടെ അനുയായികള്‍ക്ക് മാത്രമാണെന്നും വിഘടിതര്‍ക്ക് ആ പദം ഉപയോഗിക്കാന്‍ അധികാരമില്ലെന്നും ചെറുശ്ശേരി കൂട്ടിച്ചേര്‍ത്തു. ബെളിഞ്ചം യൂണിറ്റ് SKSSF ഇസ്‍ലാമിക് സെന്‍റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
- ജാഫര്‍ മുഹമ്മദ് -

അനുസ്‌മരണം നടത്തി

പാപ്പിനിശ്ശേരി വെസ്റ്റ്‌ : സമസ്‌ത കണ്ണൂര്‍ ജില്ലാ മുശാവറ മെമ്പറും ജാമിഅ: അസ്‌അദിയ്യ: ഇസ്‌ലാമിയ്യ: ജനറല്‍ ബോഡി മെമ്പറുമായ അരിയില്‍ ഇബ്രാഹിം മുസ്‌ലിയാര്‍ അനുസ്‌മരണവും ദുആ സദസ്സും അസ്‌അദിയ്യ: ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ അസ്‌അദിയ്യ: ക്യാമ്പസില്‍ നടന്നു. അല്‍ അസ്‌അദി അബ്ദുന്നാസിര്‍ ഹെത്തമിയുടെ അദ്യക്ഷതയില്‍ മുഹമ്മദ്‌ അസ്‌അദി പുറവൂര്‍ ഉദ്‌ഘാടനം ചെയ്‌തു. ഖുര്‍ആന്‍ പാരായണ ദുആ സദസ്സിനു ശൗക്കത്തലി അസ്‌അദി നേതൃത്വം നല്‍കി. ബഷീര്‍ അസ്‌അദി, റഹീസ്‌ അസ്‌അദി, കുഞ്ഞഹമ്മദ്‌ അസ്‌അദി, അല്‍ അസ്‌അദി അബ്ദുല്ല നദ്‌വി പ്രസംഗിച്ചു. നിയാസ്‌ അസ്‌അദി സ്വാഗതവും റാശിദ്‌ അസ്‌അദി നന്ദിയും പറഞ്ഞു.

വേങ്ങര മാട്ടില്‍ പള്ളി പുനര്‍നിര്‍മ്മാണം ഹൈദരലി തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു


മാട്ടില്‍ ബസാര്‍ : വേങ്ങര മാട്ടില്‍ മഹല്ലിലെ മാട്ടില്‍ ജുമാ മസ്‍ജിദ് പുനരുദ്ധാരണ ഉദ്ഘാടനം പാണക്കാട്സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. പരപ്പനങ്ങാടി കക്കാട് വേങ്ങര റൂട്ടില്‍ വേങ്ങര ടൌണിന് തൊട്ടുമുന്പായി സ്ഥിതി ചെയ്യുന്ന മാട്ടില്‍ ജുമാ മസ്‍ജിദില്‍ യാത്രക്കാരാലും മഹല്ല് നിവാസികളാലും നിര്‍ക്കാരത്തിന് ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സാഹചര്യം പലപ്പോഴും ഉണ്ടാകാറുണ്ട്. ഇതിനൊരു പരിഹാരമായാണ് മസ്‍ജിദ് വിപുലീകരണം നടപ്പില്‍ വരുത്തുന്നത്. സ്വദേശത്തും വിദേശത്തും ഉള്ള മഹല്ല് നിവാസികളും അല്ലാത്തവരുമായ ആളുകളുടെ സഹായസഹകരണം ഒന്ന് മാത്രമാണ് ഇതിനുള്ള തുല്‍കൂട്ട്. യോഗത്തില്‍ മഹല്ല് ഖാസി കുഞ്ഞാപ്പു മുസ്‍ലിയാര്‍ അധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡന്‍റ് പാറയില്‍ ബാപ്പു, സെക്രട്ടറി അബ്ദുല്‍ ബാരി എന്ന കുഞ്ഞു, അബ്ദുല്‍ ഖാദര്‍ ഹാജി (കെ.എം.സി.സി. ബഹ്റൈന്‍), മൊയ്തീന്‍ കോയ തോട്ടശ്ശേരി തുടങ്ങിയവരും മറ്റു പ്രമുഖരും സംബന്ധിച്ചു.
- നിസാര്‍ ഇ.വി. -

ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

തിരൂരങ്ങാടി മെയ്‌ 6,7,8 തിയ്യതികളില്‍ നടക്കുന്ന ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെ ക്യാമ്പ്‌ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.dhiusilverjubilee.com-ല്‍ നിന്നും രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിച്ച്‌ നേരിട്ട്‌ അപേക്ഷിക്കുകയോ ഫോം ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ dhiuniversity@gmail.com എന്ന വിലാസത്തിലേക്ക്‌ മെയില്‍ ചെയ്യുകയോ ദാറുല്‍ ഹുദാ ഓഫിസില്‍ തപാല്‍ വഴിയോ നേരിട്ടോ എത്തിക്കുകയോ ചെയ്യണം. രജിസ്‌ട്രേഷന്‌ അപേക്ഷിക്കാനുള്ള അവസാന തിയ്യതി മെയ്‌ 3 ആണ്‌. പ്ലസ്‌ടു തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള ടീനേജ്‌ ക്യാമ്പ്‌, മെയിന്‍ ക്യാമ്പ്‌ എന്നിവക്ക്‌ വെവ്വേറെ അപേക്ഷിക്കണം.

Wednesday, April 27, 2011

സമസ്ത 85ാം വാര്‍ഷിക സമ്മേളനം ഡിസംബര്‍ 23, 24, 25 തീയതികളില്‍ മലപ്പുറത്ത്


കേരള മുസ്ലിംകളുടെ മത, സാമൂഹിക വൈജ്ഞാനിക നവോത്ഥാനത്തിന്റെ ചാലകശക്തിയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ 85ാം വാര്‍ഷിക സമ്മേളനം ഡിസംബര്‍ 23, 24, 25 തീയതികളില്‍ മലപ്പുറത്ത് നടത്തുമെന്ന് ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ പ്രഖ്യാപിച്ചു. മലപ്പുറം സുന്നിമഹല്‍ പരിസരത്ത് സാദാത്തുക്കളും പണ്ഡിത നേതൃത്വവും നിറഞ്ഞ വേദിയിലായിരുന്നു പ്രഖ്യാപനം. നിറഞ്ഞ സദസ്സ് തക്ബീര്‍ ധ്വനികളോടെ പ്രഖ്യാപനം ഏറ്റെടുത്തു. "സത്യസാക്ഷികളാവുക" എന്ന പ്രമേയം ഉയര്‍ത്തി സമസ്ത സ്ഥാപകന്‍ വരക്കല്‍ മുല്ലക്കോയ തങ്ങളുടെ നാമധേയത്തിലുള്ള നഗരിയിലാണ് ജനലക്ഷങ്ങള്‍ സംഗമിക്കുന്ന സമ്മേളനം നടക്കുക. സമസ്ത വൈസ് പ്രസിഡന്റ് കൂടിയായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.  സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയ്ക്കും അതിന്റെ നേതാക്കള്‍ക്കുമെതിരെ നടക്കുന്ന കുപ്രചാരണങ്ങള്‍ കരുതിയിരിക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. പണ്ഡിതരും സാദാത്തുക്കളും പടുത്തുയര്‍ത്തിയ മഹിത സംഘടനയാണ് സമസ്ത.സമസ്തയുടെയും അതിന്റെ നേതാക്കളുടെയും പേരുകള്‍ ദുരുപയോഗം ചെയ്ത് സമസ്തക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ കുതന്ത്രങ്ങളിലൂടെ തങ്ങളുടെ വിപണിക്ക് മാര്‍ക്കറ്റ് കണ്ടെത്തുന്നവരാണ്.ഇത്തരം നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും സമൂഹത്തില്‍ ഭിന്നിപ്പിന്റെ വിഷവിത്ത് പാകി മതരംഗം മലീമസമാക്കുന്നവരെ സൂക്ഷിക്കണമെന്നും തങ്ങള്‍ ഓര്‍മ്മിപ്പിച്ചു.
പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു.
കേരളത്തിന്റെ മതചൈതന്യത്തിന്റെയും വൈജ്ഞാനിക വിപ്ലവത്തിന്റെയും ശില്‍പി കൂടിയായ സമസ്ത 2011 ല്‍ കര്‍മനൈരന്തര്യത്തിന്റെ എട്ടരപതിറ്റാണ്ട് പിന്നിടുകയാണ്. മുസ്ലിം ജനസാമാന്യത്തിന് വിശ്വാസപരവും ആദര്‍ശപരവുമായ ദിശാബോധം നല്‍കുന്നതിലും മതഭൗതിക മേഖലകളില്‍ വിപ്ലവകരമായ മുന്നേറ്റം സൃഷ്ടിക്കുന്നതിലും മുന്നില്‍ നിന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 1926 ലാണ് രൂപീകൃതമായത്. യുവജന വിദ്യാര്‍ത്ഥി, മുഅല്ലിം വിഭാഗങ്ങളുടെയും മഹല്ല് ഭരണരംഗത്തുള്ളവരുടെയും കൂട്ടായ്മകളായ പോഷകസംഘടനകള്‍ പണ്ഡിത സംഘടനയായ സമസ്തയെ ബഹുജനപ്രസ്ഥാനമാക്കി മാറ്റി.
പ്രഖ്യാപന സമ്മേളനത്തില്‍ കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പ്രഫ. കെ. ആലിക്കുട്ടി മുസല്യാര്‍, സയ്യിദ്‌ ജിഫ്രി മുത്തുക്കോയ തങ്ങള്‍, എം.ടി. അബ്ദുല്ല മുസല്യാര്‍, കുമരംപുത്തൂര്‍ എ.പി. മുഹമ്മദ് മുസ്ലിയാര്‍, പി. കുഞ്ഞാണി മുസ്ലിയാര്‍, പി.പി. മുഹമ്മദ് ഫൈസി, ടി.പി. ഇപ്പ മുസ്ലിയാര്‍, ഒ. കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, റഹ്മത്തുല്ല ഖാസിമി മൂത്തേടം, അബ്ദുസമദ് പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ദാറുല്‍ ഹുദ രജത ജൂബിലീ നിറവില്‍ - ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്'വി ഫൈസി

Dr. Bahauddeen Muhammad  Kooriyad
Nadvi, Faizi, M.A & Ph.D.
(Vice Chancellor of Darul Huda Islamic University &
Gen. Secretary of 'Samastha Kerala Jam-iyathul Mu'allimeen' Central Council)

Tuesday, April 26, 2011

കാന്തപുരം സംഘടനാ മര്യാദ പാലിക്കണം, - സമസ്ത

http://3.bp.blogspot.com/-ih_ulMGpZ3g/Ta1p58jaVnI/AAAAAAAABHI/G0sl7y2HJn8/s1600/sa1.jpg

ദാറുല്‍ഹുദാ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ്‌ യൂണിയന്‍ നിലവില്‍ വന്നു

തിരൂരങ്ങാടി : ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി സംഘടന ദാറുല്‍ഹുദാ സ്റ്റുഡന്റ്‌സ്‌ യൂണിയന്‍ (ഡി.എസ്‌.യു) നിലവില്‍ വന്നു. ദാറുല്‍ഹുദാ പി.ജി വിദ്യാര്‍ത്ഥികളെയും ദാറുല്‍ഹുദക്ക്‌ കീഴിലുള്ള ഇരുപതോളം ഡിഗ്രി സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥി ഫെഡറേഷനുകളെയും ഏകീകരിക്കുന്ന യൂണിയന്റെ പ്രഖ്യാപനം ദാറുല്‍ഹുദാ വൈസ്‌ ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി നിര്‍വഹിച്ചു. പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ പ്രവര്‍ത്തനോദ്‌ഘാടനം നടത്തിയ വേദിയില്‍ മനഃശാസ്‌ത്രം; പ്രവാചക ദര്‍ശനത്തില്‍ എന്ന വിഷയമവതരിപ്പിച്ച്‌ ഡോ. ശാഫി അബ്‌ദുല്ല സുഹൂരി സംസാരിച്ചു. കെ.സി. മുഹമ്മദ്‌ ബാഖവി കിഴിശ്ശേരി ആധ്യക്ഷം വഹിച്ചു. യു.ശാഫി ഹാജി, പി. ഇസ്‌ഹാഖ്‌ ബാഖവി ചെമ്മാട്‌, പ്രൊഫ. അലി മൗലവി ഇരിങ്ങല്ലൂര്‍, ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍, കെ. അബ്‌ദുല്‍ഖാദര്‍ ഫൈസി അരിപ്ര, ഇബ്രാഹിം ഫൈസി തരിശ്‌, മൊയ്‌തീന്‍ കുട്ടി ഫൈസി പന്തല്ലൂര്‍, എ.പി മുസ്ഥഫ ഹുദവി അരൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഇ. ശഹ്‌ശാദ്‌ കാലിക്കറ്റ്‌ സ്വാഗതവും മുനീര്‍ പാലക്കല്‍ നന്ദിയും പറഞ്ഞു. 

വിദ്യാഭ്യാസം മാനവിക നന്മക്ക് : ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‍വി


ദോഹ : മാനവിക നന്മയും മനുഷ്യ സമൂഹത്തിന്‍റെ ക്രിയാത്മക വളര്‍ച്ചയുമായിരിക്കണം വിദ്യാഭ്യാസത്തിന്‍റെ പരമമായ ലക്ഷ്യമെന്ന് ദാറുല്‍ ഹുദ ഇസ്‍ലാമിക് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ നദ്‍വി കൂരിയാട് അഭിപ്രായപ്പെട്ടു. മെയ് 6, 7, 8 തിയ്യതികളില്‍ നടക്കുന്ന ദാറുല്‍ ഹുദ രജത ജൂബിലി പ്രചരണാര്‍ത്ഥം ഹാദിയ (ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ് ഇസ്‍ലാമിക് ആക്ടിവിറ്റീസ്) ഖത്തര്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മത ഭൗതിക വിദ്യാഭ്യാസ സമന്വയത്തിലൂന്നിയ പാഠ്യപദ്ധതി വിജയകരമായി നടപ്പാക്കിയതിലൂടെ കേരളീയ ഇസ്‍ലാമിക വിദ്യാഭ്യാസ രംഗത്ത് കാലങ്ങളായി നിലനിന്നിരുന്ന വലിയൊരു വിടവാണ് ദാറുല്‍ഹുദക്ക് നികത്താനായത്. ലക്ഷ്യോധത്തിലൂന്നിയ പഠന പ്രക്രിയയും പ്രവേശന രീതിയിലും സാന്പത്തിക ഇടപാടുകളിലുമുള്ള സുതാര്യതയുമാണ് ദാറുല്‍ഹുദയെ വളരെ ചുരുങ്ങിയ കാലയളവിനകം തന്നെ ഇതര സ്ഥാപനങ്ങളില്‍ നിന്ന് വ്യതിരിക്തമാക്കിയത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മനുഷ്യനിലെ ഉല്‍ക്കൃഷ്ട ഗുണങ്ങളെ ആവിഷ്കരിക്കുകയും ആത്മവിശ്വാസം വളര്‍ത്തുകയും ചെയ്യുന്നതായിരിക്കണം വിദ്യാഭ്യാസമെന്ന്, വിദ്യാഭ്യാസം ലക്ഷ്യമാവേണ്ടത് എന്ന വിഷയം അവതരിപ്പിച്ച വക്റ ഭവന്‍സ് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. മനുലാല്‍ ഊന്നിപ്പറഞ്ഞു. മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ രക്ഷിതാക്കള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത പങ്കുകളാണ് ഉള്ളതെന്ന് സിജി വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഫൈറോസ് ഉദ്ബോധിപ്പിച്ചു. ലിവിംഗ് ആന്‍റ് ലേണിംഗ് എന്ന ആധുനിക വിദ്യാഭ്യാസ രീതിയാണ് ദാറുല്‍ ഹുദ കാല്‍നൂറ്റാണ്ട് മുന്പേ വിജയകരമായി പ്രാവര്‍ത്തികമാക്കിയതെന്ന് ദാറുല്‍ ഹുദ ചൊലുത്തിയ സാമൂഹ്യ സ്വാധീനം എന്ന വിഷയം അവതരിപ്പിച്ച റഈസ് അഹമ്മദ് അഭിപ്രായപ്പെട്ടു.

കേരള ഇസ്‍ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് എ.വി. അബൂബക്കര്‍ ഖാസിമി ഉദ്ഘാടനം ചെയ്ത യോഗത്തില്‍ ഫൈസല്‍ ഹുദവി പാട്ടാന്പി അധ്യക്ഷത വഹിച്ചു. ഹാദിയ ഖത്തര്‍ സംഘടിപ്പിച്ച ക്വിസില്ലാ 2011 മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ മുഹമ്മദ് ജാസിഫ് (എഡ്മാക്), ഉമര്‍ അബ്ദുല്‍ ഖാദര്‍ (മാപ് ഖത്തര്‍) എന്നിവര്‍ക്കുള്ള സമ്മാനങ്ങള്‍ ഡോ. ബഹാഉദ്ദീന്‍ നദ്‍വി, .വി. അബൂബക്കര്‍ ഖാസിമി എന്നിവര്‍ വിതരണം ചെയ്തു. മജീദ് ഹുദവി സ്വാഗതവും ഇസ്‍മാഈല്‍ ഹുദവി നന്ദിയും പറഞ്ഞു.
- ഫൈസല്‍ നിയാസ് ഹുദവി -

അസ്അദിയ്യഃ സ്വലാത്ത് വാര്‍ഷികവും ദുആ സമ്മേളനവും



- ജുന്തു, വായാട് -

ജാമിഅ ആസ്-അദിയ്യയില്‍ സ്വലാത്ത്‌ വാര്‍ഷികവും ദുആ സമ്മേളനവും വ്യാഴാഴ്ച്ച രാത്രി

Live Available on 'Kerala-Islamic-Class-Room'

Monday, April 25, 2011

SKSSF State 'IBAD' Traning Camp






എന്‍ഡോസള്‍ഫാന്‍ മുക്ത ഇന്ത്യ SKSSFന്‍റെ ലക്‌ഷ്യം!


ശഫീഖ്‌ ഹുസൈന്‍ ഹുദവിക്ക്‌ മലേഷ്യയില്‍ നിന്ന്‌ ഡോക്‌ടറേറ്റ്‌

ക്വലാലംപൂര്‍: ദാറുല്‍ ഹുദാ ആദ്യ ബാച്ചിലെ പൂര്‍വവിദ്യാര്‍ത്ഥിയും പെരിന്തല്‍മണ്ണ താഴെക്കോട്‌ സ്വദേശിയുമായ ശഫീഖ്‌ ഹുസൈന്‍ ഹുദവിക്ക്‌ ഡോക്‌ടറേറ്റ്‌. മലേഷ്യയിലെ വിശ്വപ്രസിദ്ധ ഇസ്‌ലാമിക സര്‍വകലാശാലയായ ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റിയില്‍ നിന്നാണ്‌ ഡോക്‌ടറേറ്റ്‌ ലഭിച്ചത്‌.

    ഏ പ്രപോസ്‌ഡ്‌ ഫ്രേംവര്‍ക്ക്‌ ഫോര്‍ ദ കരിക്കുല ഓഫ്‌ ഇസ്‌ലാമിക്‌ എജുക്കേഷന്‍: ഇംപ്ലിക്കേഷന്‍ ഫോര്‍ ദ കരിക്കുല ഓഫ്‌ ഇസ്‌ലാമിക്‌ റിലീജിയസ്‌ ഹയര്‍ എജുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ്‌ ഇന്‍ കേരള, ഇന്ത്യ (A proposed Framework for the Curricula of Islamic education: Implication for the Curricula of Islamic Religious Higher Education Institutions in Kerala, India) എന്ന വിഷയത്തിലായിരുന്നു ഗവേഷണ പ്രബന്ധം.

    വിഖ്യാത എഴുത്തുകാരനും ഗ്രന്ഥകര്‍ത്താവുമായ ഡോ. റൊസ്‌നാനി ഹാശിമിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ ഗവേഷണ പ്രബന്ധം, ജോര്‍ദാനിലെ യര്‍മൂക്‌ യൂനിവേഴ്‌സിറ്റി പ്രഫസര്‍ ഡോ. മുഹമ്മദ്‌ തൗഫീഖ്‌ ആരിഫ്‌ അല്‍ അത്താരി, ഐ.ഐ.യു.എം അസോസിയേറ്റ്‌ പ്രഫസര്‍ ഡോ. അദ്‌നാന്‍ അബ്‌ദുര്‍റശീദ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്‌ധ സമിതിയാണ്‌ മൂല്യനിര്‍ണയം നടത്തിയത്‌. മലേഷ്യയിലെ ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റിയില്‍ നിന്ന്‌ പി.എച്ച്‌.ഡി നേടുന്ന ആദ്യ മലയാളിയാണ്‌ ശഫീഖ്‌ ഹുദവി.

പാലക്കാട് സമ്മേളനം, പ്രചാരണ പ്രോഗ്രാം സംഘടിപ്പിച്ചു


പാലക്കാട് : പാലക്കാട് സമസ്ത സമ്മേളന ഭാഗമായി പാലക്കാട് മേപറന്പ് SKSSF യൂണിറ്റ് നടത്തിയ പ്രചാരണ പരിപാടി മേപറന്പ് മഹല്ല് ഖത്തീബ് അബ്ദുല്‍ ഖാദര്‍ മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ എസ്.വൈ.എസ്. പ്രസിഡന്‍റ് റഹീം ഫൈസിയുടെ അധ്യക്ഷതയില്‍ നടന്ന പ്രോഗ്രാമില്‍ SKSSF വര്‍ക്കിംഗ് സെക്രട്ടറി കബീര്‍ അന്‍വരി നാട്ടുകല്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി ഫഹദ് മേല്‍പറന്പ് സ്വാഗതവും ഹുസൈന്‍ ഉലൂമി നന്ദിയും പറഞ്ഞു.
- ഫഹദ് മേല്‍പറന്പ് -

Sunday, April 24, 2011

ജാമിഅ ആസ്-അദിയ്യയില്‍ സ്വലാത്ത്‌ വാര്‍ഷികവും ദുആ സമ്മേളനവും




ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ക്കെതിരില്‍ ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതം: സമസ്ത

Shaikhuna Cherusheri Zainudeen Musliyar
(General Secretary, Samastha Kerala Jam-iyathul Ulama, Central Mushawara)



  സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ ജനറല്‍ സെക്രടറി സ്ഥാനത്ത്  ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ തുടരുന്നതിനെതിരെ ഇന്നേവരെ ഒരു കോടതിയിലും വിലക്ക് നിലനില്‍കുന്നില്ലെന്നിരിക്കെ  കഴിഞ്ഞ ദിവസങ്ങളില്‍ ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതവും സമസ്ത വിരോധികളുടെ സ്യഷ്ടിയുമാണ്.
  ടി.സി.മുഹമ്മദ് മുസ്ലിയാര്‍ എന്നൊരാള്‍ 1988-ല്‍ സമസ്തക്കും ശംസുല്‍ ഉലമാ ഇ.കെ.അബൂബക്കര്‍ മുസ്ലിയാര്‍ക്കും എതിരെ ബഹു: കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ OS-697/88 നമ്പറായി കൊടുത്ത കേസ് പ്രസ്തുത കോടതി തള്ളുകയും അതിന്നു ശേഷം ബഹു:ജില്ലാ കോടതിയിലും, കേരള ഹൈകോടതിയിലും അദ്ദേഹം കൊടുത്തിരുന്ന അപ്പീലുകളും തള്ളിക്കൊണ്‍ട് സമസ്തക്ക് അനുകൂലമായി വിധി പറയുകയാണുണ്‍ടായത്.
  ടി.സി.മുഹമ്മദ് മുസ്ലിയാരുടെ മേല്‍ നമ്പ്ര് കേസ് മുന്‍സിഫ് കോടതി 6-11-1993-ന് തള്ളി ഉത്തരവിട്ട തൊട്ടടുത്ത ദിവസമായ 10-11-1993-ന് ടി.സി.മുഹമ്മദ് മുസ്ലിയാരുടെ കേസിലെ അതേ വാദഗതികളും ആവശ്യങ്ങളും ഉന്നയിച്ചു എ.ത്വാഹാ മൗലവിയും, ബാപ്പുട്ടി ദാരിമി എന്നൊരാളും ബഹു: കോഴിക്കോട് സബ് കോടതിയില്‍ OS-773/93-നമ്പറായി കേസ് കൊടുക്കുകയുണ്‍ടായി. മേല്‍ കേസ് വിചാരണക്കുവരുന്നതിനു മുമ്പ് ടി.സിയുടെ കേസില്‍ ഹാജരാക്കിയ രേഖകള്‍ക്ക് പുറമെ അന്നേ തിയതിവരെ ഉപയോഗിച്ച മുശാവറയുടെയും, ജനറല്‍ കൗണ്‍സിലിന്‍റെയും മുഴുവന്‍ രേഖകളും സമസ്ത ഹാജരാക്കിയ കൂട്ടത്തില്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്ത മുശാവറ മിനുട്സ്  Ext B 7 ആയും, ജനറല്‍ കൗണ്‍സില്‍ മിനുട്സ്  Ext B 25 ആയും കോടതി പരിഗണിച്ചിട്ടുള്ളതാണ്.
  സമസ്തയുടെ കീഴ്വഴക്ക പ്രകാരവും, 1934ല്‍ രജിസ്റ്റര്‍ ചെയ്ത നിയമാവലിയിലെ 6-J വകുപ്പിന്‍റെ അടിസ്ഥാനത്തിലും 29-8-1996 ന് ചേര്‍ന്ന മുശാവറ യോഗവും 15-09-1996 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സിലും അഐക്യകണ്ഠേന ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുത്തതും മറ്റും നിയമാനുസ്യതമാണെന്ന് കണ്‍ട് സബ് കോടതി മേല്‍ അന്യായം തള്ളിയതുമാണ്.             പ്രസ്തുത വിധിക്കെതിരെ അന്യായക്കാര്‍ ബഹു: കോഴിക്കോട് ജില്ലാ കോടതിയില്‍ കൊടുത്തിരുന്ന അപ്പീല്‍ ഈയിടെ ബഹു: കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍ കോടതി മുമ്പാകെ പരിഗണനക്ക് വരികയും ഒരു വിധി പറയുകയും ഉണ്‍ടായി. പ്രസ്തുത വിധിയില്‍ ഭരണഘടന പ്രകാരം ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുത്തത് നിയമാനുസ്യതമല്ലെന്ന് പറഞ്ഞ കോടതി ഇരു ഭാഗക്കാരുടെയും വാദം കേട്ട ശേഷം അന്നുതന്നെ ആ പരാമര്‍ശം സ്റ്റേ ചെയ്യുകയാണുണ്‍ടായത്. ഈ സാഹചര്യത്തിലാണ് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ക്കെതിരെ തെറ്റായ വാര്‍ത്ത ചില പത്രങ്ങള്‍ പ്രസിദ്ധീകരിച്ചതെന്നും പ്രസ്തുത വാര്‍ത്തയില്‍ ആരും വഞ്ചിതരാവരുതെന്നും ഇതിനാല്‍ അറിയിക്കുന്നു.

കോഴിക്കോട് , 21-04-2011                                       എന്ന്,
സമസ്ത കേരള ജംഇയ്യതുല്‍ ഉലമാക്ക് വേണ്ടി
  1. കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍, പ്രസിഡന്‍റ് (Sd/-)
  2. സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍, വൈസ്  പ്രസിഡന്‍റ്  (Sd/-)
  3. സി.കോയക്കുട്ടി മുസ്ലിയാര്‍, വൈസ്  പ്രസിഡന്‍റ്  (Sd/-)
  4. എം.ടി.അബ്ദുള്ള മുസ്ലിയാര്‍, വൈസ്  പ്രസിഡന്‍റ് (Sd/-)
  5. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി  (Sd/-)
  6. കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര്‍, സെക്രട്ടറി (Sd/-)
  7. കെ.ആലിക്കുട്ടി മുസ്ലിയാര്‍, സെക്രട്ടറി (Sd/-)
  8. പാറന്നൂര്‍ പി.പി.ഇബ്രാഹീം മുസ്ലിയാര്‍, ട്രഷറര്‍ (Sd/-)     

Saturday, April 23, 2011

എന്‍ഡോസള്‍ഫാന്‍ ഒപ്പുമരചോട്ടില്‍ എസ്.കെ.എസ്.എസ്.എഫ് ക്യാംമ്പസ് വിങ്ങും


കോഴിക്കോട് : മന്‍ഷ്യനും സഹജീവികള്‍ക്കും മേല്‍ വൈകല്യങ്ങളൂടെ വിത്ത് പാകുന്ന എന്‍ഡൊസല്‍ഫാന്‍ നീരോധിക്കമെന്ന് ആവശ്യപെട്ട് രാജ്യം മുഴുവന്‍ അണിചേരുന്ന 'ഒപ്പുമരം' എന്ന പദ്ധതിക്കു എസ്.കെ.എസ്.എസ്.എഫ്. ക്യാംമ്പസ് വിംഗിന്റെ ഐക്യദാര്‍ഡ്യം. മഞ്ചേരി കാവനൂര്‍ മജ്മ‌അ: സമ്മേളന നഗരിയില്‍ ഒരുക്കിയ ഒപ്പുമരത്തില്‍ സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവര്‍ ഒപ്പു വെച്ച് കൊണ്ട് ഇനിയൊരു ജനതയുടെ നാശത്തിനു ഞങ്ങള്‍ കൂട്ട് നില്‍ക്കില്ലെന്ന് പ്രഖാപിച്ചു. വിവിധ ക്യാംമ്പസ് യൂണിറ്റുകളിലും എസ്.കെ.എസ്.എസ്.എഫ് ക്യാംമ്പസ് വിംഗിന്റെ നേതൃത്വത്തില്‍ ഒപ്പുമരം സംഘടിപ്പിച്ചു. വിവിധ കേന്ദ്രങ്ങളില്‍ നിന്നു ശേഖരിച്ച ഒപ്പുകളോട് കൂടി പ്രധാനമന്ത്രിക്കു എന്‍ഡൊസല്‍ഫാന്‍ നിരോധിക്കണമെന്നുള്ള നിവേദനം നല്‍കും.

Thursday, April 21, 2011

ദാറുല്‍ ഹുദ ഇസ്‍ലാമിക് യൂണിവേഴ്സിറ്റി ഫീഡര്‍ കോണ്‍ഫറന്‍സ് 22ന്


പ്രവാചക കേശം സമസ്തയുടെ നിലപാട്‌ : പ്രമുഖ പണ്ഡിതര്‍ രേഖകളുടെയും വസ്തുതകളുടെയും സഹായത്തോടെ വിശദീകരിക്കുന്നു

കേരളാ മുസ്ലിംകളുടെ ഇടയില്‍ സജീവ ചര്‍ച്ചാ വിഷയമായ 'പ്രവാചക കേശം' സംബന്ധിച്ച് പ്രമുഖ മത പണ്ഡിത സംഘടനയായ 'സമസ്ത' അതിന്‍റെ നിലപാട്‌  കോഴിക്കോട്‌ വെച്ച് നടന്ന എസ്.കെ.എസ്.എസ്.എഫിന്‍റെ 'പ്രവാചക കേശം വിവാദത്തിലെ വസ്തുതകള്‍'  എന്ന വിശദീകരണ സമ്മേളനത്തില്‍ വെച്ച് പ്രമുഖ സുന്നീ പണ്ഡിതര്‍ വിശദീകരിക്കുന്നു..
 പരിപാടിയുടെ മുഴുവന്‍ റെക്കോര്‍ഡും ശ്രവിക്കാന്‍  താഴെയുള്ള ഓരോ യുടൂബ്‌ വീഡിയോയില്‍ ക്ലിക്ക് ചെയ്‌താല്‍ മതി.


Part 01

Part 02


Part 03

 Part 04

Part 05  

Part 06

Part 07

Part 08

Part 09

Part 10

Part 11

Part 12

Part 13

Part 14

സമസ്ത ജെനെറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി ഉസ്താദ്‌ തന്നെ, പ്രവര്‍ത്തകര്‍ ആശയക്കുഴപ്പത്തിലാവരുത് - SYS

 
കോഴിക്കോട്: സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ ജനറല്‍ സെക്രടറി സ്ഥാനത്തു നിന്ന് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരെ നീക്കിയതായ വാര്‍ത്തകള്‍ വസ്തുതാപരമല്ലെന്ന് സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന സെക്രടറിമാരായ പിണങ്ങോട് അബൂബക്കര്‍, ഉമര്‍ ഫൈസി മുക്കം, കെ.മമ്മദ് ഫൈസി, പി.പി മുഹമ്മദ് ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂകോട്ടൂര്‍, കെ.എ.റഹ്മാന്‍ ഫൈസി എന്നിവര്‍ അറിയിച്ചു.
ഒരു വിഭാഗം പലപ്പോഴായി നിരവധി വ്യവഹാരങ്ങള്‍ കൊടുത്തിട്ടുള്ളതും കോടതികള്‍ പല കേസ്സുകളിലും സമസ്തക്ക് അനുകൂലമായ വിധം തീര്‍പ്പാക്കിയിട്ടുള്ളതുമാണ്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സമസ്തയുടെ ലിസ്റ്റും നിയമസാധുതയും അംഗീകരിച്ചിട്ടുള്ളതുമാണ്.
എന്നാല്‍ 1989-ല്‍ കായംകുളം താഹാ മൗലവിയും മറ്റും ചേര്‍ന്ന് സമസ്തക്കെതിരെ കൊടുത്ത അപ്പീല്‍ അനുവദിച്ച് കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍ കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ 'ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ ജനറല്‍ ബോഡിയാല്‍ തിരഞ്ഞെടുക്കപ്പെട്ടില്ലെന്ന കാരണം പറഞ്ഞു സെക്രടറി സ്ഥാനം നിലനില്‍കുന്നതല്ലെന്ന പരാമര്‍ശം' പ്രസ്തുത കോടതി അന്നേ ദിവസം തന്നെ സ്റ്റേ ചെയ്തതും , അതു കൊണ്ട് വിധിപരാമര്‍ശം നിലനില്‍കാത്തതുമാണ്.
സമസ്തക്കെതിരില്‍ തല്‍പരകക്ഷികള്‍ നടത്തുന്ന എല്ലാ വ്യവഹാരങ്ങളും സമസ്ത വ്യവസ്ഥാപിതമായും ഭരണഘടനക്കും നീതിന്യായ വ്യവസ്ഥകള്‍ക്കും പൂര്‍ണ്ണമായി വിധേയമായി നേരിടുന്നതാണെന്നും സമസ്തക്കെതിരില്‍ നടത്തുന്ന കുപ്രചാരണങ്ങളില്‍ ആരും വഞ്ചിതരാകരുതെന്നും നേതാക്കള്‍ അറിയിച്ചു.

Wednesday, April 20, 2011

ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി; എടപ്പാള്‍ മഹല്ല്‌ ലീഡേഴ്‌സ്‌ മീറ്റിന്‌ ഉജ്ജ്വല സമാപ്‌തി


തിരൂരങ്ങാടി : മെയ്‌ 6,7,8 തിയ്യതികളില്‍ ചെമ്മാട്‌ ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന സില്‍വര്‍ ജൂബിലി മഹാ സമ്മേളനപ്രചരണാര്‍ത്ഥം ഹാദിയ എടപ്പാള്‍ ചാപ്‌റ്റര്‍ സംഘടിപ്പിച്ച മഹല്ല്‌ ലീഡേഴ്‌സ്‌ മീറ്റ്‌ ശ്രദ്ധേയമായി. എടപ്പാള്‍ ദാറുല്‍ ഹിദായയില്‍ നടന്ന മീറ്റില്‍ എണ്‍പത്തെഞ്ചോളം പേര്‍ പങ്കെടുത്തു. മീറ്റിംഗിന്റെ ഉദ്‌ഘാടനം ഇസ്‌ഹാഖ്‌ ബാഖവി ചെമ്മാട്‌ നിര്‍വഹിച്ചു. മഹല്ല്‌ കൂട്ടായ്‌മ സമുദായത്തിന്റെ കെട്ടുറപ്പിന്‌ അനിവാര്യമാണെന്നും ശിഥിലമായ സമുദായത്തെ നന്മയുടെ പാതയിലേക്ക്‌ വഴി നടത്തേണ്ട ബാധ്യത മഹല്ല്‌ ലീഡേഴ്‌സിനുണ്ടെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു. ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി രജിസ്‌ട്രാര്‍ ഡോ.സുബൈര്‍ ഹുദവി ചേകനൂര്‍, ഹാരിസ്‌ ഹുദവി, ഷാജുഷമീര്‍ അസ്‌ഹരി എന്നിവര്‍ വിഷയാവതരണം നടത്തി.

മഹല്ലിന്റെ വികസനത്തിനും വിദ്യാഭ്യാസ പുരോഗതിക്കും മഹല്ല്‌ നേതാക്കള്‍ ബദ്ധശ്രദ്ധരാവണമെന്നും മത-ഭൗതിക വിദ്യാഭ്യാസമുള്ള ഒരു തലമുറയെ സൃഷ്‌ടിച്ചെടുക്കുന്നതിന്‌ നേതൃത്വം മുന്നോട്ടു വരണമെന്നും യോഗം അഭിപ്രായപ്പെട്ടു. എ.കെ.ആലിപ്പറമ്പ്‌, മൂസ മുസ്‌ലിയാര്‍ വളയംകുളം, ബഷീര്‍ ഫൈസി ആനക്കരം എന്നിവര്‍ സംബന്ധിച്ചു.

ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി; കാസര്‍ഗോഡ്‌ മഹല്ല്‌ ലീഡേഴ്‌സ്‌ മീറ്റ്‌ സമാപിച്ചു


കാസര്‍ഗോഡ്‌ : മെയ്‌ 6,7,8 തിയ്യതികളില്‍ ചെമ്മാട്‌ ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന സില്‍വര്‍ ജൂബിലി മഹാ സമ്മേളനപ്രചരണാര്‍ത്ഥം ഹാദിയ കാസര്‍ഗോഡ്‌ ചാപ്‌റ്റര്‍ സംഘടിപ്പിച്ച മഹല്ല്‌ ലീഡേഴ്‌സ്‌ മീറ്റ്‌ കാസര്‍ഗോഡ്‌ ചെര്‍ക്കളം മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ നഗറില്‍ സമാപിച്ചു.  മംഗലാപുരം കീഴൂര്‍ സംയുക്ത ജമാഅത്ത്‌ ഖാസി ത്വാഖാ അഹ്മദ്‌ മൗലവി അധ്യക്ഷത വഹിച്ചു. സുന്നി മഹല്ല്‌ ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട്‌ ചെര്‍ക്കളം അബ്‌ദുള്ള ഉദ്‌ഘാടനം ചെയ്‌തു. അന്‍വര്‍ ഹുദവി മാവൂര്‍ സ്വാഗതം പറഞ്ഞു. 

സമസ്‌ത കാസര്‍ഗോഡ്‌ ജില്ലാ ജന.സെക്രട്ടറി യു.എം അബ്‌ദുല്‍ റഹ്മാന്‍ മൗലവി മുഖ്യപ്രഭാഷണം നടത്തി. പ്രശസ്‌ത സൈക്കോളജിസ്റ്റ്‌ വി.സി.മുഹമ്മദ്‌ തൃശൂര്‍, ഇക്‌മ ഗ്രൂപ്പ്‌ കണ്‍വീനര്‍ ഷാജിഹുസമീര്‍ അല്‍ അസ്‌ഹരി, സി.ടി.അബ്‌ദുല്‍ ഖാദിര്‍, ഉമര്‍ ഹുദവി പൂളപ്പാടം തുടങ്ങിയവര്‍ ക്ലാസെടുത്തു.  ചടങ്ങില്‍ എസ്‌.കെ.എസ്‌.എഫ്‌ ജില്ലാ പ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെസിയാര്‍, സെക്രട്ടറി റഷീദ്‌ ബെളിഞ്ച, മുഹമ്മദ്‌ അബ്‌ദുല്‍ ഖാദിര്‍ ചെമ്പരിക്ക, അബ്‌ദുല്‍ ഖാദിര്‍ മദനി പള്ളങ്കോട്‌, ഖാലിദ്‌ ഫൈസി ചേരൂര്‍, അബൂഹന്നത്ത്‌ മൗലവി ഷൊര്‍ണൂര്‍, അഹ്മദ്‌ മുസ്‌ലിയാര്‍ ചെര്‍ക്കളം, എം.പി.മുഹമ്മദ്‌ ഫൈസി ചേരൂര്‍, ജലീല്‍ ഹുദവി മുണ്ടക്കല്‍, നൗഫല്‍ ഹുദവി കൊടുവള്ളി, ഹുസൈന്‍ തങ്ങള്‍, മൊയ്‌തു മൗലവി ചെര്‍ക്കളം, ശറഫുദ്ധീന്‍ കുണിയ, ഹാരിസ്‌ ദാരിമി, ഹനീഫ്‌ ഹുദവി ദേലമ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു.

Monday, April 18, 2011

ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി ഫിഖ്‌ഹ്‌ കോണ്‍ഫറന്‍സ്‌ 24ന്‌ കണ്ണൂരില്‍

കണ്ണൂര്‍ : മെയ്‌ 6,7,8 തിയ്യതികളില്‍ നടക്കുന്ന ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂരില്‍ 24ന്‌ ഫിഖ്‌ഹ്‌ കോണ്‍ഫറന്‍സ്‌ നടക്കും. രാവിലെ പത്തുമണിക്ക്‌ സമസ്‌ത ജന.സെക്രട്ടറിയും ദാറുല്‍ ഹുദാ പ്രൊ.ചാന്‍സലറുമായ ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യും. സയ്യിദ്‌ ഹാശിം കുഞ്ഞി തങ്ങള്‍ അധ്യക്ഷത വഹിക്കും. ഷെയര്‍ മാര്‍ക്കറ്റിങ്‌, നെറ്റ്‌ മാര്‍ക്കറ്റിങ്‌, അവയവ- രക്‌ത ദാനം, ഹെയര്‍ ഫിക്‌സിംഗ്‌, ഹെയര്‍ കളറിംഗ്‌ എന്നീ വിഷയങ്ങളില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ ദാറുല്‍ ഹുദാ വൈസ്‌ ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി മുഖ്യപ്രഭാഷണം നടത്തും. പി.കെ.പി അബ്‌ദുസ്സലാം മുസ്‌ലിയാര്‍, വി. ജഅ്‌ഫര്‍ ഹുദവി ഇന്ത്യനൂര്‍, കെ.പി. ജഅ്‌ഫര്‍ ഹുദവി കുളത്തൂര്‍, മാണിയൂര്‍ അഹ്‌മദ്‌ മുസ്‌ലിയാര്‍, എ.പി.മുസ്ഥഫ ഹുദവി അരൂര്‍, പി.പി. ഉമര്‍ മുസ്‌ലിയാര്‍ എന്നിവര്‍ വിഷയമവതരിപ്പിക്കും.

Sunday, April 17, 2011

കുപ്രചരണങ്ങളോട് പാണക്കാട് സയ്യിദ്‌ ഹൈദര്‍ അലി ശിഹാബ്‌ തങ്ങള്‍ പ്രതികരിക്കുന്നു

പ്രവാചക തിരുമേനിയുടെതെന്നു അവകാശപ്പെടുന്ന എന്നാല്‍ അത് തെളിയിക്കുന്ന സനദ്‌-പരമ്പര രേഖകളില്ലാത്ത 'പ്രവാചക തിരുകേശം' ( ഇത് വ്യാജ മുടിയെന്നു പ്രമുഖ സുന്നീ പണ്ഡിതര്‍ ആധികാരികമായി പ്രസ്താവിച്ചിട്ടുണ്ട്) സൂക്ഷിക്കാന്‍ കോഴിക്കോട്‌ ജില്ലയില്‍ ഒരു ഉള്‍പ്രദേശത്ത് പള്ളിയുള്‍പ്പെടുന്ന  വമ്പിച്ച ആഡംബര മ്യൂസിയം പണിയുവാന്‍ ഒരു വിഭാഗം ആള്‍ക്കാര്‍ കോടിക്കണക്കിന് രൂപ സമാഹരിക്കുന്നതിന്റെ ഭാഗമായി   'മുടിമുക്കിയ വെള്ളം' വിതരണം നടത്തിയും ക്യാഷ്‌ കൂപ്പണുകളിലൂടെയും വീടു-സ്ഥാപാനന്തരം കയറി ഇറങ്ങുകയും പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ വരികയും സംഭാവന ആവശ്യപ്പെടുകയും ഉണ്ടായീ. ബഹുമാനപ്പെട്ട ഹൈദര്‍ അലി ശിഹാബ്‌ തങ്ങള്‍ പാണക്കാട് തറവാടിന്‍റെ എക്കാലത്തെയും ആ മഹത്തായ  ആദിത്യ മര്യാതയോടെ സ്വീകരിച്ച് സംഭാവന കൊടുത്തുവിടുകയുമുണ്ടായി. പക്ഷെ അതവിടെ തീര്‍ന്നില്ല! തങ്ങള്‍ സംഭാവന തരുന്നതിന്റെ ഫോട്ടോ ഈ പിരിവുകാര്‍ മൊബൈലില്‍ എടുക്കുകയും അത് പ്രിന്‍റ് ചെയ്തും ഇമെയില്‍ ഫോര്‍വേര്‍, ഫ്ലെക്സ്‌ ബോര്‍ഡ്‌ വഴിയും പലരെയും കാട്ടി  തെറ്റിദ്ധരിപ്പിച്ച് പണസമാഹരണം ഗംഭീരമാക്കുകയും  വ്യാജ മുടിയെന്നു പ്രസ്താവിച്ച പ്രമുഖ സുന്നീ പണ്ഡിതരെ പരിഹസിക്കുവാനും തുടങ്ങിയന്നറിഞ്ഞ തങ്ങളവറുകള്‍ പുറത്തുവിട്ട പ്രസ്താവന താഴെ വായിക്കാം...തങ്ങള്‍ ഡയരക്ടറായ ചന്ദ്രിക പത്രം പ്രസിദ്ധീകരിച്ചത്‌.

ചന്ദ്രിക - 15/4/2011
ദിവസങ്ങളായി ഓണ്‍ലൈന്‍ വഴി ജനങ്ങളെ വിഡ്‌ഢികളാക്കിക്കൊണ്ടിരിക്കുന്ന വിഘടിത തന്ത്രങ്ങള്‍ പൊളിച്ചെഴുതുന്നു. ഹൈദരലി തങ്ങള്‍, കാളമ്പാടി ഉസ്‌താദ്‌, ചെറുശ്ശേരി ഉസ്‌താദ്‌ എന്നിവരെ വിഘടിത കുതന്ത്രക്കാര്‍ ഫോണില്‍ വിളിച്ച്‌ കബളിപ്പിച്ചത്‌.... ഹൈദരലി തങ്ങളുടെ ഫോട്ടോ വെച്ച്‌ പണപ്പിരിവ്‌ നടത്തുന്നത്‌....., തങ്ങളും ഉസ്‌താദുമാരും കെ.ഐ.സി പ്രതിനിധികളായ റിയാസ്‌ ടി. അലി, ഉമര്‍ കൊളത്തൂര്‍, അമീന്‍ കൊരട്ടിക്കര, അലിമോന്‍ എന്നിവര്‍ക്കനുവദിച്ച പ്രത്യേക കൂടിക്കാഴ്‌ചയുടെ ഞെട്ടിക്കുന്ന വിശദാംശങ്ങള്‍ ഇന്ന് ഇന്ത്യന്‍ സമയം രാത്രി 10. 30 ന്‌ കേരള ഇസ്‌ ലാമിക്‌ ക്ലാസ്സ്‌ റൂമില്‍

ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി; ഫീഡര്‍ കോണ്‍ഫറന്‍സ്‌ ഏപ്രില്‍ 22 ന്‌ ദുബൈയില്‍



ദുബൈ : ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച്‌ രാജ്യാന്തര തലത്തില്‍ നടക്കുന്ന സമ്മേളനങ്ങളുടെ ഭാഗമായി ദുബൈ ഫീഡര്‍ കോണ്‍ഫറന്‍സ്‌ ഏപ്രില്‍ 22ന്‌ ദുബൈയിലെ ജംഇയ്യത്തുല്‍ ഇസ്‌ലാഹ്‌ ഓഡിറ്റോറിയത്തില്‍ നടക്കും. 

ഏപ്രില്‍ 22 ന്‌ രാവിലെ ഒമ്പത്‌ മണിക്ക്‌ ഉദ്‌ഘാടന സെഷന്‍ ആരംഭിക്കും. തുടര്‍ന്ന്‌ അലവിക്കുട്ടി ഹുദവി മുണ്ടം പറമ്പ്‌, സിംസാറുല്‍ ഹഖ്‌ ഹുദവി മമ്പാട്‌ എന്നിവര്‍ നയിക്കുന്ന തബ്‌സിറ സെഷനില്‍ സമകാലിക സംഭവ വികാസങ്ങളെ ഖുര്‍ആനിക വെളിച്ചത്തില്‍ വിശകലനം നടത്തും. ജുമുഅ നമസ്‌കാരാനന്തരം നടക്കുന്ന തര്‍ബിയ സെഷന്‌ സ്ലൈഡ്‌ ഷോകളുടെയും ചിത്രീകരണങ്ങളുടെയും സഹായത്തോടെ ക്രിയാത്മകവും ഫലപ്രദവുമായ പാരന്റിങിന്റെ സാധുതയെക്കുറിച്ച്‌ ചര്‍ച്ചകള്‍ നടക്കും. 

അബ്‌ദുല്‍ ബാരി ഹുദവി കൂടല്ലൂര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന്‌ നടക്കുന്ന തൗഇയ സെഷനില്‍ പ്രവാസികള്‍ക്കുണ്ടായിരിക്കേണ്ട സാമൂഹികാവബോധത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യും.ആരോഗ്യ പരിപാലനം, ധനവിനിയോഗം തുടങ്ങിയ സുപ്രധാന മേഖലകളില്‍ പ്രവാസികള്‍ക്കിടയില്‍ സംഭവിച്ച്‌ കൊണ്ടിരിക്കുന്ന ഗുരുതരമായ വീഴ്‌ചകളെയും അവയുടെ പരിഹാരമാര്‍ഗങ്ങളെയും പരാമര്‍ശിക്കും. 

വൈകീട്ട്‌ ഏഴു മണിക്കാരംഭിക്കുന്ന പൊതു പരിപാടി സയ്യിദ്‌ ഹാമിദ്‌ കോയമ്മ തങ്ങളുടെ പ്രാര്‍ത്ഥനയോടെ തുടക്കമാകും. പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. ദാറുല്‍ ഹുദാ വൈസ്‌ ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ നദ്‌വി കൂരിയാട്‌ മുഖ്യപ്രഭാഷണം നടത്തും. അബ്‌ദുസ്സലാം ബാഖവി, അബ്‌ദുല്‍ ജലീല്‍ ദാരിമി, അലി ബാവ ഫൈസി എന്നിവര്‍ സംബന്ധിക്കും.

SKSSF ഇരിക്കൂര്‍ മേഖലാ സര്‍ഗലയം മെയ് 1 ന്

ഇരിക്കൂര്‍ : എസ്.കെ.എസ്.എസ്.എഫ്. ഇരിക്കൂര്‍ മേഖല സര്‍ഗലയം മെയ് 1 ന് പെരുവളത്തുപറന്പ റഹ്‍മാനിയ്യ ഓര്‍ഫനേജ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ സംഘടിപ്പിക്കാന്‍ ഇരിക്കൂര്‍ മേഖലാ കമ്മിറ്റി യോഗം തീരുമാനിച്ചു. സര്‍ഗലയ നടത്തിപ്പിനായുള്ള സ്വാഗതസംഘം രൂപീകരിച്ചു. കെ.വി. അബ്ദുല്‍ ഖാദര്‍ (ചെയര്‍മാന്‍), മുസ്‍തഫല്‍അമാനി (വര്‍ക്കിംഗ് ചെയര്‍മാന്‍), ശബീര്‍ ബദ്‍രി (വൈ.ചെയര്‍മാന്‍), ഇര്‍ശാദ് മഞ്ഞങ്കേരി (ജന. കണ്‍വീനര്‍), നൌഷാദ് നിലാമുറ്റം (വര്‍ക്കിംഗ് കണ്‍വീനര്‍), പി. അബ്ദുസ്സലാം മൗലവി, കെ.കെ. കുഞ്ഞുമോന്‍ മാസ്റ്റര്‍, കെ. മന്‍സൂര്‍ മാസ്റ്റര്‍ (ജോ. കണ്‍വീനര്‍മാര്‍), ടി.വി. ഉമര്‍ ഹാജി (ട്രഷറര്‍) എന്നിവരെ സ്വാഗതസംഘം ഭാരവാഹികളായി തെരഞ്ഞെടുത്തു. യോഗത്തില്‍ മുസ്തഫ അമാനി അധ്യക്ഷത വഹിച്ചു. കെ.വി. അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. കുഞ്ഞുമായന്‍ മാസ്റ്റര്‍, ഹാരിസ് വയക്കര പ്രസംഗിച്ചു. ഇര്‍ശാദ് മഞ്ഞാങ്കേരി സ്വാഗതവും നൌഷാദ് നിലാമുറ്റം നന്ദിയും പറഞ്ഞു.
- മുഖ്‍താര്‍ ഉമര്‍ -

മഹല്ലുകള്‍ ശാസ്ത്രീയമായി സജ്ജീകരിക്കുക : ചെര്‍ക്കളം അബ്ദുല്ല


ചെര്‍ക്കള : മഹല്ലുകള്‍ ശാസ്ത്രീയമായി സംവിധാനിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല പറഞ്ഞു. മഹല്ല് ശാക്തീകരണം വഴി സമുദായ ശാക്തീകരണം സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  മെയ് 6, 7, 8 തീയ്യതികളില്‍ മലപ്പുറം ചെമ്മാട് ദാറുല്‍ ഹുദാ ഇസ് ലാമിക് യൂണിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി മഹാസമ്മേളന പ്രചരണാര്‍ത്ഥം ചെര്‍ക്കള മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗറില്‍ സംഘടിപ്പിച്ച മഹല്ല് ലീഡേര്‍സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  സാമൂഹിക ഭദ്രതയ്ക്കും, സുരക്ഷിതത്വത്തിനും മഹല്ല് സംവിധാനങ്ങള്‍ സജ്ജീകരിക്കേണ്ടതുണ്ട്. അതില്‍ കാലോചിതമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കേണ്ടതുണ്ടെന്നും ചെര്‍ക്കളം പറഞ്ഞു.

ചടങ്ങില്‍ ശൈഖുന ത്വാഖ അഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി ശൈഖുന യു എം അബ്ദുല്‍ റഹ്മാന്‍ മൗലവി, ഇബ്രാഹിം ഫൈസി ജെഡിയാല്‍, അബ്ദുല്‍ ഖാദര്‍ നദ് വി മാണിമൂല, റഷീദ് ബെളിഞ്ച, അബ്ദുല്‍ ഖാദര്‍ മദനി പള്ളംകോട്, അബു ഹന്നത്ത് മൗലവി, ഖാലിദ് ഫൈസി ചേരൂര്‍, എം പി മുഹമ്മദ് ഫൈസി ചേരൂര്‍, അന്‍വര്‍ ഹുദവി, ജലീല്‍ ഹുദവി, നൗഫല്‍ ഹുദവി, അഹമ്മദ് മുസ്ല്യാര്‍ ചെര്‍ക്കള തുടങ്ങിയവര്‍ സംബന്ധിച്ചു. റഹ്മാനിയ അറബിക് കോളേജ് പ്രിന്‍സിപ്പല്‍ ഉമര്‍ അല്‍ ഹുദവി പൂളപ്പാടം ക്ലാസ് എടുത്തു.

- മന്‍സൂര്‍ കളനാട് -

സന്താനങ്ങളിലെ നന്മ കണ്ടെത്തുക - റിയാദ് ഇസ്‍ലാമിക് സെന്‍റര്‍

റിയാദ്‌ : സന്താനങ്ങളിലെ നന്മ കണ്ടെത്തി പ്രോത്സാഹിപ്പിക്കുയും തെററുകളെ സംയമനത്തോടെ ബോധ്യപ്പെടുത്തുകയുമാണ്‌ വേണ്ടതെന്ന്‌ റിയാദ്‌ മേഡേണ്‍ സ്‌ക്കൂള്‍ പ്രിസിപ്പല്‍ മുഹമ്മദ്‌ ഹനീഫ പറഞ്ഞു. സന്താനങ്ങളുടെ പ്രഥമ വിദ്യലയം വീടാണ്‌ അവരില്‍ വലിയ സ്വാധീനം ചെലുത്തുക ഗ്രഹാനുഭവങ്ങളാണ്‌.തനിക്ക്‌ നഷ്‌ടപ്പെട്ടത്‌ സന്താനങ്ങളിലൂടെ നേടാനല്ല അവര്‍ക്ക്‌ ഇഷ്‌ടപ്പെട്ടത്‌ നേടികൊടുക്കാനാണ്‌ രക്ഷിതാക്കള്‍ ശ്രമിക്കേണ്ടത്‌. വിദ്യലയന്തരീക്ഷത്തെ കുറിച്ചും മററും അവരുമായി തുറന്ന്‌ സംസാരിക്കണം അതിലൂടെ അവരുമായി സൗഹാര്‍ദവും അവരില്‍ സുരക്ഷിതത്വബോധവും സൃഷ്‌ടിക്കാന്‍ നമുക്ക്‌ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. റിയാദ്‌ ഇസ്‌ലാമിക്‌ സെന്‍റര്‍ സംഘടിപ്പിച്ച ഫാമിലി ക്ലസ്‌റററില്‍ വിദ്യാഭ്യാസം രക്ഷിതാക്കളുടെ പങ്ക്‌ എന്ന വിഷയമവതരിപ്പിച്ച്‌ പ്രസംഗിക്കുയായിരുന്നു അദ്ദേഹം. മതാപിതാക്കള്‍ വൃദ്ധസദനങ്ങളിലേക്ക്‌ ? എന്ന വിഷയം ജലാലുദ്ദീന്‍ അന്‍വരി അവതരിപ്പിച്ചു. ഫിഖ്‌ഹ്‌ ചാററ്‌ ഫോറത്തില്‍'വുദൂഅ്‌ നാം അിറഞ്ഞിരിക്കേണ്ട കാര്യങ്ങള്‍'എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചക്ക്‌ അബൂബക്കര്‍ ഫൈസി ചെങ്ങമനാടും, ബഷീര്‍ താമരശ്ശേരിയും ക്വിസ്സ്‌ മത്സരത്തിന്‌ ഹമീദ്‌ മാസ്‌ററര്‍ ആദൃശ്ലേരിയും നേതൃത്വം നല്‍കി. എന്‍ സി മുഹമ്മദ്‌ കണ്ണൂര്‍ അദ്ധ്യക്ഷത വഹിച്ചു കുഞ്ഞുമുഹമ്മദ്‌ മുസ്‌ലിയാര്‍ കാട്ടുമുണ്ട ഉല്‍ഘാടനം ചെയ്‌തു അലവിക്കുട്ടി ഒളവട്ടൂര്‍ ഹബീബുളള പട്ടാമ്പി, തുടങ്ങിയവര്‍ പങ്കെടുത്തു. റസാഖ്‌ വളകൈ പട്ടാമ്പി സ്വാഗതവും കുഞ്ഞു മുഹമ്മദ്‌ ചുങ്കത്തറ നന്ദിയും പറഞ്ഞു.
അബൂബക്കര്‍ ഫൈസി -