SYS തൃക്കരിപ്പൂര്‍ മണ്ഡലം ഓഫീസ് ഉദ്ഘാടനവും സമസ്ത സമ്മേളന പ്രചാരണോദ്ഘാടനവും നടന്നു

ചെറുവത്തൂര്‍ : SYS തൃക്കരിപ്പൂര്‍ മണ്ഡലം ഓഫീസ് ഉദ്ഘാടനവും സമസ്ത സമ്മേളന പ്രചാരണോദ്ഘാടനവും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ചെറുവത്തൂര്‍ യൂണിറ്റി ആശുപത്രിക്ക് സമീപമുള്ള ഓഫീസ് ഉദ്ഘാടനത്തിന് ശേഷം പയ്യങ്കി ശംസുല്‍ ഉലമാ നഗറിലാണ് സമസ്ത സമ്മേളന പ്രചാരണോദ്ഘാടനവും പൊതുസമ്മേളനവും നടന്നത്. ടി.കെ.സി. അബ്ദുല്‍ ഖാദര്‍ ഹാജി അദ്ധ്യക്ഷനായി. ചെര്‍ക്കളം അബ്ദുല്ല, മെട്രോ മുഹമ്മദ് ഹാജി, ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍, ആര്‍.വി. കുട്ടി ഹസന്‍ ദാരിമി, യു.എം. അബ്ദുറഹ്‍മാന്‍ മൗലവി, എം.. ഖാസിം മുസ്‍ലിയാര്‍, മാണിയൂര്‍ അഹ്‍മദ് മുസ്‍ലിയാര്‍, .കെ. മഹ്‍മൂദ് മുസ്‍ലിയാര്‍, കെ.എം. അബ്ബാസ് ഫൈസി, എം.സി. ഖമറുദ്ദീന്‍, കെ.ടി. അബ്ദുല്ല മൗലവി, കെ.ടി. അബ്ദുല്ല ഫൈസി, .ജി.സി. ബശീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.പി. അബ്ദുറഹ്‍മാന്‍ സ്വാഗതം പറഞ്ഞു.
- അബ്ദുല്ല വള്‍വക്കാട്