മുല്ലപ്പെരിയാര്‍ പ്രധാനമന്ത്രി അടിയന്തിരമായി ഇടപെടണം : SKSSF

കാസര്‍കോട്‌ : മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ തര്‍ക്കം തീര്‍ക്കുന്നതിന്‌ മുന്‍കൈയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന്‌ ഭരണഘടനപരമായ ഉത്തരവാദിത്വവും അധികാരവും ഉണ്ടെന്നും പ്രശ്‌നപരിഹാരത്തിന്‌ ശ്രമിക്കാന്‍ പ്രധാനമന്ത്രിയെക്കാള്‍ മെച്ചപ്പെട്ട അധികാരകേന്ദ്രമില്ലെന്നുമുളള സുപ്രീം കോടതിവിധിയുടെ പാശ്ചാതലത്തില്‍ പ്രധാനമന്ത്രിയെ ഇടപ്പെടിക്കാന്‍ കേരളത്തിലെ രാഷ്‌ട്രീയപര്‍ട്ടികളുടെ ഇടയില്‍ ഐക്യത്തോടെയുളള ശ്രമമുണ്ടാകണമെന്ന്‌ SKSSF ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിംഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം എന്നിവര്‍ സംയുക്തപ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. ജനജീവിതത്തിന്‌ത്തന്നെ ഭീഷണിയുയര്‍ത്തുന്ന ഘട്ടത്തില്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെ രാഷ്‌ട്രീയമുതലെടുപ്പ്‌ നടത്താനുളള ചിലരാഷ്‌ട്രീയ പാര്‍ട്ടികളുടെ ശ്രമം അപലപനീയമാണെന്നും ഇത്‌ മനസ്സിലാക്കാന്‍ മാത്രം ഉല്‍ഭുദ്ധരാണ്‌ കേരളസമൂഹമെന്ന്‌ മനസ്സിലാക്കുന്നത്‌ അത്തരം രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക്‌ നന്നായിരിക്കുമെന്ന്‌ പ്രസ്‌താവനയില്‍ കൂട്ടിച്ചേര്‍ത്തു.