ഖാസി കേസ്‌; സി.ബി.ഐ പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പിക്കണം : SKSSF

ബദിയടുക്ക : മംഗലാപുരം-ചെമ്പരിക്ക ഖാസിയും സമസ്‌ത കേന്ദ്രമുശാവറ ഉപാധ്യക്ഷനുമായിരുന്ന ഖാസി സി.എം.അബ്‌ദുല്ല മൗലവിയുടെ കൊലപാതക അന്വേഷണം നടത്തിയ സി.ബി.ഐ സംഘം ഇന്ത്യയിലെ ഏറ്റവും വലിയ സ്വതന്ത്ര അന്വേഷണ വിഭാഗമായ സി.ബി.ഐ യുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന രൂപത്തില്‍ ലോക്കല്‍ പോലീസിനെ സംരക്ഷിക്കുന്ന അന്വേഷണമാണ്‌ നടത്തിയത്‌. ഇത്‌ ആദരണീയനും പ്രമുഖനുമായ ഖാസിയെ സ്‌നേഹിക്കുന്ന ജനവിഭാഗങ്ങളുടെ ഇടയില്‍ വലിയ പ്രതിഷേധവും അമര്‍ഷവുമാണ്‌ ഉണ്ടാക്കിയത്‌. ആയതിനാല്‍ ഇപ്പോഴത്തെ അന്വേഷണ സംഘത്തെ മാറ്റി പുതിയൊരു പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാന്‍ സി.ബി.ഐ ഡയറക്‌ടര്‍ തയ്യാറാകണമെന്ന്‌ SKSSF ബദിയടുക്ക മേഖല പ്രവര്‍ത്തക സമിതി യോഗം പ്രമേയത്തില്‍ കൂടി ആവശ്യപ്പെട്ടു. മേഖലപ്രസിഡണ്ട്‌ മുനീര്‍ ഫൈസി ഉക്കിനടുക്ക അധ്യക്ഷത വഹിച്ചു. ജില്ലാജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം ഉദ്‌ഘാടനം ചെയ്‌തു. ആലിക്കുഞ്ഞി ദാരിമി, ബഷീര്‍ മൗലവി കുമ്പഡാജ, അബ്‌ദുല്ല ഫൈസി കുഞ്ചാര്‍, ഹമീദ്‌ അര്‍ശദി ഉക്കിനടുക്ക, അബ്‌ദുല്‍ ഖാദര്‍, ജലാലുദ്ദീന്‍ ദാരിമി, കരീം പള്ളത്തടുക്ക തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി റസാഖ്‌ അര്‍ശദി കുമ്പഡാജ സ്വാഗതവും വര്‍ക്കിംഗ്‌ സെക്രട്ടറി സിദ്ദീഖ്‌ ബെളിഞ്ചം നന്ദിയും പറഞ്ഞു.