ദുബൈ
: സമസ്ത
വൈസ് പ്രസിഡന്റും പ്രമുഖ
പണ്ഡിതനുമായിരുന്ന സി.എം.
ഉസ്താദിന്റെ
ദുരൂഹ മരണം സംബന്ധിച്ച്സി.ബി.ഐ.
നടത്തിയ അന്വേഷണം
സംശയാസ്പദമാണെന്ന് ഹൈക്കോടതി
കണ്ടെത്തിയ സാഹചര്യത്തില്‍
ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍
സ്പെഷ്യല്‍ ടീമിനെ കൊണ്ട്
അന്വേഷിപ്പിക്കണമെന്നും
മരണം ആത്മഹത്യയാക്കി മാറ്റി
ആദ്യം മുതലെ അന്വേഷണം
അട്ടിമറിക്കാന്‍ ശ്രമിച്ച
ഹബീബുറഹ്മാന്റെയും മറ്റും
പങ്ക് അന്വേഷിക്കണമെന്നും
ദുബൈ കാസര്‍ഗോഡ് ജില്ലാ SKSSF
ആവശ്യപ്പെട്ടു.
ഇതുമായി
ബന്ധപ്പെട്ട് SKSSF ഉം
മറ്റു സംഘടനകളും നടത്തുന്ന
പ്രക്ഷോഭങ്ങള്‍ക്ക് യോഗം
പിന്തുണ പ്രഖ്യാപിച്ചു.
ശാഫി ഹാജി ഉദുമ
അദ്ധ്യക്ഷത വഹിച്ചു.
ഹുസൈന്
തോട്ടുംഭാഗം ഉദ്ഘാടനം ചെയ്തു.
ത്വാഹിര്‍
മുഗു, അബ്ദുല്‍
കബീര്‍ അസ്അദി, കെ.വി.വി.
കുഞ്ഞബ്ദുല്ല
വള്വക്കാട്, സഈദ്
ബംബ്രാണ, സ്വാബിര്‍
മെട്ടമ്മല്‍, ഹാഷിം
ഉദുമ എന്നിവര്‍ സംസാരിച്ചു.
അശ്ഫാഖ്
മഞ്ചേശ്വരം സ്വാഗതവും ഫാസില്‍
മെട്ടമ്മല്‍ നന്ദിയും പറഞ്ഞു.