SKSSF ആദര്‍ശയാത്ര അബ്ബാസ്‌ അലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും

കാസര്‍കോട്‌ : വികാസത്തിന്റെ വഴിയടയാളങ്ങള്‍ എന്ന SKSSF കാസര്‍കോട്‌ ജില്ലാകമ്മിറ്റി അടിയന്തിരമായി നടപ്പിലാക്കുന്ന ആറുമാസ കര്‍മ്മപദ്ധതിയുടെ ഭാഗമായി നടക്കുന്ന മൂന്ന്‌ മാസത്തെ ആദര്‍ശ കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച്‌ ജനുവരി 9ന്‌ തൃക്കരിപ്പൂര്‍ മുതല്‍ 12 ന്‌ മഞ്ചേശ്വരം വരെ ആദര്‍ശ യാത്ര സംഘടിപ്പിക്കും. ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജാഥനായകനും വൈസ്‌ പ്രസിഡണ്ട്‌ താജുദ്ദീന്‍ ദാരിമി പടന്ന ഉപനായകനും ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം ഡയറക്‌ടറും ട്രഷറര്‍ ഹാരീസ്‌ ദാരിമി കോ-ഓഡിനേറ്ററുമായ സംഘമാണ്‌ ജാഥ നയിക്കുന്നത്‌. ആദര്‍ശയാത്രയുടെ ഉദ്‌ഘാടനം SKSSF സംസ്ഥാന പ്രസിഡണ്ട്‌ പാണക്കാട്‌ സയ്യിദ്‌ അബ്ബാസ്‌ അലി ശിഹാബ്‌ തങ്ങള്‍ നിര്‍വഹിക്കും. സംസ്ഥാന സീനിയര്‍ വൈസ്‌ പ്രസിഡണ്ട്‌ നാസര്‍ ഫൈസി കൂടത്തായി മുഖ്യ പ്രഭാഷണം നടത്തും. മത-സാമൂഹിക-സാംസ്‌കാരിക-രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും. ആദര്‍ശയാത്രയുടെ മുന്നോടിയായി ശാഖ-ക്ലസ്റ്റര്‍-മേഖല തലങ്ങളില്‍ ആദര്‍ശസംഗമം നടക്കും. ജനുവരി 19ന്‌ കാഞ്ഞങ്ങാട്‌ വെച്ച്‌ നടക്കുന്ന വിപുലമായ ആദര്‍ശസമ്മേളനവും മുഖാമുഖം പരിപാടിയോടെ ആദര്‍ശകാമ്പയിന്‍ സമാപിക്കും.