SKSSF ആദര്‍ശ യാത്ര തൃക്കരിപ്പൂരില്‍ നിന്ന്‌ ആരംഭിക്കും

കാസര്‍കോട്‌ : ആദര്‍ശപ്രചരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി SKSSF കാസര്‍കോട്‌ ജില്ലാകമ്മിറ്റി നടത്തിവരുന്ന ആദര്‍ശ കാമ്പയിനോടനുബന്ധിച്ച്‌ സംഘടിപ്പിക്കുന്ന ആദര്‍ശ യാത്ര ജനുവരി 9ന്‌ തൃക്കരിപ്പൂരില്‍ നിന്ന്‌ ആരംഭിച്ച്‌ 12ന്‌ മഞ്ചേശ്വരത്ത്‌ സമാപിക്കും. ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിംഫൈസി ജെഡിയാര്‍ ജാഥ നായകനും വൈസ്‌പ്രസിഡണ്ട്‌ താജുദ്ദീന്‍ ദാരിമി പടന്ന ഉപനായകനും ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം ഡയറക്‌ടറും ട്രഷറര്‍ ഹാരീസ്‌ ദാരിമി ബെദിര കോ-ഓഡിനേറ്ററുമായിട്ടുളള സംഘമാണ്‌ ആദര്‍ശയാത്ര നയിക്കുന്നത്‌. ആദര്‍ശ യാത്രയുടെ ഭാഗമായി ശാഖ-ക്ലസ്റ്റര്‍-മേഖല തലങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ജില്ലാകമ്മിറ്റി യോഗം തീരുമാനിച്ചു. മൂന്ന്‌ മാസത്തെ ആദര്‍ശ കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച്‌ 2012 ജനുവരി 19ന്‌ കാഞ്ഞങ്ങാട്‌ വെച്ച്‌ ആദര്‍ശ സമ്മേളനവും മുഖാമുഖവും സംഘടിപ്പിക്കും. ആദര്‍ശയാത്രയില്‍ വിവിധ കേന്ദ്രങ്ങളില്‍ വിവിധ വിഷയങ്ങളില്‍ പരിശീലനം നേടിയ പ്രാസംഗികന്‍മാരുടെ പ്രഭാഷണം ഉണ്ടായിരിക്കും. യോഗത്തില്‍ ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിംഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഹാരീസ്‌ ദാരിമി ബെദിര, എം.എ.ഖലീല്‍, താജുദ്ദീന്‍ ദാരിമി പടന്ന, ഹാഷിം ദാരിമി ദേലംപാടി, മുഹമ്മദ്‌ ഫൈസി കജ, ഹബീബ്‌ ദാരിമി പെരുമ്പട്ട, സത്താര്‍ ചന്തേര, മൊയ്‌തീന്‍ ചെര്‍ക്കള, കെ.എം.ശറഫുദ്ദീന്‍, ആലിക്കുഞ്ഞി ദാരിമി, സയ്യദ്‌ ഉമറുല്‍ ഫാറൂഖ്‌ തങ്ങള്‍, സിദ്ദീഖ്‌ അസ്‌ഹരി, പാത്തൂര്‍, ഫൈസല്‍ ദാരിമി, മുനീര്‍ ഫൈസി ഉക്കിനടുക്ക, റസാഖ്‌ അര്‍ശദി കുമ്പഡാജ, ഹനീഫ്‌ ഹുദവി ദേലംപാടി, കെ.എച്ച്‌.അഷ്‌റഫ്‌ ഫൈസി കിന്നിംഗാര്‍, സയ്യിദ്‌ ഹുസൈന്‍ തങ്ങള്‍, കെ.എല്‍.ഹമീദ്‌ ഫൈസി, ഫാറൂഖ്‌ കൊല്ലംപാടി, ഹമീദ്‌ നദ്‌വി ഉദുമ, യൂസഫ്‌ ഹുദവി മുക്കൂട്‌, നാഫിഅ്‌ അസ്‌ഹദി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.